Coverstory

വധു

തവിട്ടുപാത - ഒന്ന്

ബോബി ജോസ് കട്ടികാട് കപ്പൂച്ചിൻ
  • ഒരു വ്യാഴവട്ടം മുമ്പാണ്

കാര്യങ്ങൾ ഇങ്ങനെ പോയാൽ താൻ മാർപാപ്പയായേക്കു മെന്ന് ഹോർഹെ മാരിയോ ബെർഗോളിയോ ഭയന്നു. കോൺക്ലേവിലെ അഞ്ചാമത്തേതും അവസാനത്തേതുമായ വോട്ടെടുപ്പ് നടക്കുകയാണ്. കാര്യങ്ങൾ ‘അപകട’ത്തിലേക്കു നീങ്ങുകയാണെന്നു തോന്നിയ അദ്ദേഹം തന്റെ അരികിലിരുന്ന സാവോപോളോയിലെ കാർഡിനൽ ക്ലൗഡിയോ ഹ്യൂമിസിനെ ഉറ്റുനോക്കി. സാരമില്ലെന്ന് ഒരു ശരീരഭാഷയിലൂടെ കാർഡിനൽ ഹ്യൂമിസ് സമാധാനിപ്പിച്ചു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് എത്തിയപ്പോൾ കരഘോഷം മുഴങ്ങി. പോപ്പ് ബെനഡിക്റ്റിന് പിൻഗാമിയായിരിക്കുന്നു. ഹ്യൂമിസ് സ്നേഹിതനെ ആലിംഗനം ചെയ്ത് ചെവിയിൽ മന്ത്രിച്ചു: ദരിദ്രരെ മറക്കരുത്.

ആ വാക്ക് ഉള്ളിൽ ഇടം കണ്ടെത്തി. ഒരു ഞൊടിയിൽ അയാൾ അസ്സീസിയിലെ ഫ്രാൻസിസിനെ ഓർമ്മിച്ചു. ദരിദ്രർക്കുവേണ്ടിയുള്ള ദരിദ്രസഭയാണ് തന്റെ സ്വപ്നം. പാപ്പാമാർക്ക് പുതിയൊരു പേരു തിരഞ്ഞെടുക്കേണ്ട ബാധ്യതയുണ്ട്. അങ്ങനെ ചരിത്രത്തിൽ ആദ്യമായി ഒരു ഫ്രാൻസിസ് മാർപാപ്പയുണ്ടായി. ഓർമ്മിക്കണം, പത്തൊമ്പത് പാപ്പമാരാണ് ഇതിനകം ഫ്രാൻസിസ്കൻ ബോധത്തിൽ നിന്ന് രൂപപ്പെട്ടിട്ടുള്ളത്. അവരിലാർക്കും ആ പേരെടുക്കാനുള്ള ധൈര്യമില്ലായിരുന്നു.

ജെസ്യൂട്ട് വൈദികനായ ബെർഗോളിയോ, ഫ്രാൻസിസിനെ തിരഞ്ഞെടുക്കുമ്പോൾ കൃത്യമായ ഒരു ദൂത് ലോകത്തിനു കൈമാറുകയായിരുന്നു. നാം മറന്നുതുടങ്ങിയ ദരിദ്രരിലേക്ക് വീണ്ടും ഉറ്റുനോക്കുക. വലിയ വ്യത്യാസമാണ് ആ പേരും പേരുകാരനും സഭയുടെ ചരിത്രത്തിൽ ഉണ്ടാക്കിയത്.

ജെസ്യൂട്ട് വൈദികനായ ബെർഗോളിയോ, ഫ്രാൻസിസിനെ തിരഞ്ഞെടുക്കുമ്പോൾ കൃത്യമായ ഒരു ദൂത് ലോകത്തിനു കൈമാറുകയായിരുന്നു. നാം മറന്നുതുടങ്ങിയ ദരിദ്രരിലേക്ക് വീണ്ടും ഉറ്റുനോക്കുക. വലിയ വ്യത്യാസമാണ് ആ പേരും പേരുകാരനും സഭയുടെ ചരിത്രത്തിൽ ഉണ്ടാക്കിയത്. ആരോ നിരീക്ഷിച്ചതുപോലെ, വെന്റിലേറ്ററിലേക്ക് വൈകാതെ കൈമാറേണ്ടിവരുമെന്ന് ആശങ്കപ്പെട്ട യൂറോപ്പിലെ സഭയ്ക്കു ലഭിച്ച സ്വാഭാവികശ്വാസമായിരുന്നു അയാൾ. ഇതിനകം പുല്ലു മുടി തുടങ്ങിയ എണ്ണൂറു വർഷങ്ങൾക്കപ്പുറത്ത് നിന്ന് ഒരു നാട്ടുപാതയെ ചെത്തി മിനുക്കുകയായിരുന്നു അതു വഴി അയാൾ. അതിന്റെ സ്വാഭാവിക തളിർപ്പാണ് ഫ്രാൻസിസിന്റെ ഓർമ്മയ്ക്കായി പോപ്പ് ലിയോ XIV അർപ്പിച്ചിരിക്കുന്ന അടുത്ത ജനുവരി വരെയുള്ള ഒരു കാലം.

  • അവരെ ഉറ്റു നോക്കൂ

ദരിദ്രരെ അവഗണിക്കുമ്പോൾ വലിയൊരു ദുരന്തത്തിന്റെ വാരിക്കുഴിയിലേക്കാണ് അടുത്ത ചുവടെന്ന് ദേശവും മതവും വ്യക്തികളും മറന്നുപോയി. ഒരു തൊഴിലാളി പാർട്ടിക്കു പോലും ഇത് ആത്മശോധനയ്ക്കുള്ള വിഷയമാണ്.

ദരിദ്രരാണ് ഏറ്റവും നല്ല സർവകലാശാല. മാക്സിം ഗോർക്കി യുടെ ആത്മരേഖയുടെ മൂന്നാമത്തെ വാല്യം My Universities എന്ന ശീർഷകത്തിലാണ്. പരുക്കൻ ജീവിതങ്ങളും പച്ചയായ മനുഷ്യരുമാണ് ഒരാൾക്ക് തെളിച്ചം കിട്ടാവുന്ന ഏറ്റവും മികച്ച കലാശാലകൾ. തന്റെ ഏറ്റവും നല്ല അധ്യാപകനായി അയാൾ അതിൽ എണ്ണുന്നത് സ്മൗറി എന്ന പാചകക്കാരനെയാണ്. ഒരു ചെഗവാരയെ രൂപപ്പെടുത്തിയതും അടിസ്ഥാനമനുഷ്യരിലൂടെയുള്ള ദീർഘസഞ്ചാരങ്ങളായിരുന്നു. The Motorcycle Diaries വീണ്ടും കാണാവുന്നതാണ്.

ദരിദ്രരെ അവഗണിക്കുമ്പോൾ വലിയൊരു ദുരന്തത്തിന്റെ വാരിക്കുഴിയിലേക്കാണ് അടുത്ത ചുവടെന്ന് ദേശവും മതവും വ്യക്തികളും മറന്നുപോയി. ഒരു തൊഴിലാളി പാർട്ടിക്കുപോലും ഇത് ആത്മശോധനയ്ക്കുള്ള വിഷയമാണ്.

യേശുവിന്റെ ആത്മബോധത്തെ രൂപപ്പെടുത്തിയതും ദരിദ്രരല്ലാതെ മറ്റാര്? ഒരു യൂണിറ്റെന്ന നിലയിൽ ഏറ്റവും അർപ്പണബുദ്ധിയുള്ള മെഡിക്കൽ വിദ്യാർത്ഥികൾ സി എം സി വെല്ലൂരിൽ നിന്നാണെന്ന് നിരീക്ഷിക്കപ്പെടുന്നു. വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ ഒരു വർഷത്തെ സേവനത്തിനായി നിയോഗിക്കപ്പെടുന്ന ആ കുട്ടികളിൽ പലരും നഗരത്തിന്റെ പകിട്ടുകളിലേക്ക് മടങ്ങിവരാറേയില്ലത്രേ.

ദരിദ്രരാണ് നമ്മുടെ ശരികളെ നിശ്ചയിക്കുന്നത്. അതുകൊണ്ടാണ് ജറുസലേമിലേക്ക് രണ്ടാംവട്ടം വിളിക്കപ്പെട്ട പൗലോസിനോട് ദരിദ്രരുടെ മീതെയുള്ള ശ്രദ്ധ തുടരണമെന്ന് സ്നേഹബുദ്ധ്യാ മൂപ്പന്മാർ താക്കീതു ചെയ്തത്. ‘പാവങ്ങളെപ്പറ്റി ചിന്തവേണം എന്നുമാത്രമേ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടുള്ളു. അതുതന്നെയാണ് എന്റെ തീവ്രമായ താത്പര്യം.’ (ഗലാത്യർ 2:10) ആ ശ്രദ്ധയിലേക്ക് ഭേദപ്പെട്ട ജീവിതപശ്ചാത്തലമുള്ള എല്ലാവരും പുനരർപ്പിക്കേണ്ട നേരമാണ് ഇനി വരാൻ പോകുന്നത്. വല്ലാതെ പകച്ചുപോയ ആ മനുഷ്യർ കുറേക്കൂടി ശ്രദ്ധ അർഹിക്കുന്നുണ്ട്. അത് അവരെയല്ല, നമ്മളെയാണ് രക്ഷിക്കാൻ പോകുന്നത്.

ഭൂമിയിലേറ്റവും ദരിദ്രൻ അവനായിരുന്നു. പിറക്കാൻ ഇടമില്ല , മരിക്കാൻ ഇടമില്ല. കുറുനരികൾക്ക് പോലും മാളമുള്ള ഭൂമിയിൽ ഒരു കൂര പണിതിട്ടില്ല. മറ്റാരുടെയോ കബറിടത്തിൽ വിശ്രമം. നമ്മളതെല്ലാം മറന്നു.

രണ്ടാം നൂറ്റാണ്ടിലായിരുന്നു. വലേറിയൻ ചക്രവർത്തി ക്രൈസ്തവധർമ്മത്തോട് ഹൃദയം കഠിനമാക്കിയിരുന്ന കാലം. സഭയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്തിരുന്ന ലോറൻസ് എന്ന ആർച്ച് ഡീക്കനെ വിളിപ്പിച്ചു. സ്വത്തു കൈമാറിയാൽ പൂർണസ്വാതന്ത്ര്യം തരാമെന്ന് വാക്കു കൊടുത്തു. മൂന്നു ദിവസത്തെ അവധിയാണ് അയാൾ ചോദിച്ചത്. അതിനിടയിൽ എല്ലാ ധനവും ദരിദ്രർക്ക് അയാൾ വീതിച്ചുനൽകി. വയോധികരും ആതുരരും നിസ്വരും കുഞ്ഞുങ്ങളുമുൾപ്പടെ ഒരു വലിയ സമൂഹം രാജാങ്കണത്തിലേക്ക് അയാൾക്കു കൂട്ടുപോയി. അവരെ ചൂണ്ടിക്കാണിച്ച് ലോറൻസ് പറഞ്ഞു, “ഇതാ ഞങ്ങളുടെ നിധി!”

അതങ്ങനെയല്ലെന്ന് വിചാരിക്കുന്ന നേരം മുതൽ എല്ലാവരും പാളുകയാണ്.

ഭൂമിയിലേറ്റവും ദരിദ്രൻ അവനായിരുന്നു. പിറക്കാൻ ഇടമില്ല , മരിക്കാൻ ഇടമില്ല.കുറുനരികൾക്ക് പോലും മാളമുള്ള ഭൂമിയിൽ ഒരു കൂര പണിതിട്ടില്ല. മറ്റാരുടെയോ കബറിടത്തിൽ വിശ്രമം. നമ്മളതെല്ലാം മറന്നു.

ദരിദ്രരാണ് നമ്മുടെ ശരികളെ നിശ്ചയിക്കുന്നത്. അതുകൊണ്ടാണ് ജറുസലേമിലേക്ക് രണ്ടാംവട്ടം വിളിക്കപ്പെട്ട പൗലോസിനോട് ദരിദ്രരുടെ മീതെയുള്ള ശ്രദ്ധ തുടരണമെന്ന് സ്നേഹബുദ്ധ്യാ മൂപ്പന്മാർ താക്കീതു ചെയ്തത്.

പ്രവാചകൻമാർ കടന്നുപോകുമ്പോൾ അങ്കി ഉപേക്ഷിച്ചിട്ട് പോകുന്ന രീതിയുണ്ട്.ഏലിയായുടെ അങ്കി എലീഷായുടെ മീതെയാണ് വന്നു വീണത്.അതുപോലെ മടങ്ങിപോകുമ്പോൾ ആ ദരിദ്രന്റെ അങ്കി മണ്ണിലെവിടയോ വീണിട്ടുണ്ട്.പല കാലങ്ങളിൽ പല മനുഷ്യർക്ക് അതിന്റെ തുടർച്ച കിട്ടി.ഏറ്റവും ഒടുവിൽ അത് കണ്ടെത്തിയത് ഫ്രാൻസിസായിരുന്നു. അതയാൾക്ക് ഒരു കല്യാണ വസ്ത്രം പോലെ തോന്നി.അയാൾ ഇങ്ങനെ നില വിളിക്കും: ദാരിദ്ര്യമേ, എന്റെ മണവാട്ടീ...

ഗലാത്തിയ - Chap.1 [1of2]

പി.ഒ.സിയില്‍ ദൈവശാസ്ത്ര കോഴ്‌സ്

വത്തിക്കാൻ മാധ്യമകാര്യാലയത്തിന്റെ മേധാവിയായി വനിത

പ്രകൃതി സംരക്ഷണം നമ്മോടും വരും തലമുറയോടുള്ള ഉത്തരവാദിത്വം - മന്ത്രി അഡ്വ. മോന്‍സ് ജോസഫ്

സമാധാനം എവിടെ?