Coverstory

അന്നാ ഗ്യാരേജ് [കൊല്ലം അനശ്വര]

Sathyadeepam
  • രചന : ശ്രീകുമാര്‍ മാരാത്ത്

  • സംവിധാനം : സജീവന്‍ മാടവന

റോഡപകടവും ബൈക്ക് റെയ്‌സും പ്രമേയമായി വരുന്ന നാടകമാണ് ഇത്. രംഗസംവിധാനത്തിലും സംവിധാനത്തിലും നാടകം മികവും വ്യത്യസ്തതയും പുലര്‍ത്തുന്നു.

ബൈക്ക് ഒരു കഥാപാത്രമായും രംഗോപകരണമായും രംഗത്തു വരുന്നു. ഗാനമേളയും ബൈക്കപകടവും രംഗത്ത് അവതരിപ്പിക്കപ്പെടുന്നു. എന്നാല്‍, ഈ വ്യത്യസ്തതകള്‍ക്കുപരിയായി മനുഷ്യസ്‌നേഹത്തിന്റെ മഹത്വത്തിന്റെ സന്ദേശമാണ് നാടകം പകരുന്നത്.

റോഡ് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും നാടകം വിരല്‍ ചൂണ്ടുന്നു.

സംഭവബഹുലമാണ് നാടകത്തിന്റെ ഇതിവൃത്തം. ചിലപ്പോഴത് ടെലിവിഷന്‍ പരമ്പരകളെ ഓര്‍മ്മിപ്പിക്കുന്നു.

ട്വിസ്റ്റുകളുടെ ആധിക്യം നാടകത്തെ ജീവിതഗന്ധിയാക്കുന്നതില്‍ നിന്ന് അകറ്റുന്നു. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത വഴിത്തിരിവുകള്‍ കാണികളില്‍ മടുപ്പുണ്ടാക്കാനും മതി.

ഈ നാടകത്തിലെ അഭിനയത്തിനാണ് ഐശ്വര്യ, കെ സി ബി സി നാടകമേളയില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.

കൊച്ചിയിലെ കപ്പലൊച്ചകള്‍ [20]

പണത്തിന്റെ യക്ഷിയുണ്ടാക്കുന്ന പ്രതിസന്ധികള്‍

ഉക്രെയ്‌ന് സഹായവുമായി മാര്‍പാപ്പയുടെ മൂന്ന് ട്രക്കുകള്‍

ജൂബിലി വാതില്‍ അടയുമ്പോഴും കൃപയുടെ ദൈവഹൃദയം അടയുന്നില്ല: കര്‍ദ്ദിനാള്‍ മാക്‌റിസ്‌കാസ്

ക്രൈസ്തവര്‍ക്ക് ശത്രുക്കള്‍ ഇല്ല, സഹോദരങ്ങള്‍ മാത്രം