Coverstory

രണ്ട് കണ്ണ് തുറക്കലുകള്‍

ഏദന്‍തോട്ടത്തിലെ നഗ്‌ന സെല്‍ഫിയും എമ്മാവൂസിലെ ഗ്രൂപ്പ് ഫോട്ടോയും

Sathyadeepam
  • ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

    പ്രൊഫസര്‍ ഓഫ് ഫിലോസഫി

    സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി, കോട്ടയം

രക്ഷാകര ചരിത്രത്തില്‍ വിരുദ്ധാര്‍ഥങ്ങളുള്ള രണ്ട് കണ്ണ് തുറക്കലുകള്‍ ഉണ്ട്. ഒന്നാമത്തേത് ഉല്‍പത്തി പുസ്തകത്തിലും രണ്ടാമത്തേത് ലൂക്കായുടെ സുവിശേഷത്തിലുമാണ്. ഉല്‍പത്തി പുസ്തകം 2:25-ല്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു: 'പുരുഷനും അവന്റെ ഭാര്യയും നഗ്‌നരായിരുന്നു. എങ്കിലും അവര്‍ക്കു ലജ്ജ തോന്നിയിരുന്നില്ല.' ദൈവവരപ്രസാദത്തില്‍ ആയിരിക്കുന്ന മനുഷ്യര്‍ക്ക് ലജ്ജ തോന്നേണ്ട അവസ്ഥകള്‍ ഉണ്ടായിരുന്നില്ല. കാരണം തങ്ങളെ കണ്ടപ്പോള്‍ അവര്‍ കണ്ടത് ദൈവത്തിന്റെ ഛായയും സാദൃശ്യവും തന്നെയാണ്.

എന്നാല്‍ 'ആസ്വാദ്യകരമെന്ന്' സര്‍പ്പം ഹൈപ്പ് കൊടുത്ത പഴം കഴിച്ചപ്പോള്‍ അവര്‍ക്ക് വന്ന മാറ്റം ബൈബിള്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: 'ഉടനെ അവരുടെ കണ്ണുകള്‍ തുറന്നു. തങ്ങള്‍ നഗ്‌നരാണെന്ന് അവരറിഞ്ഞു' (ഉല്‍പത്തി 3:7). പറുദീസ നഷ്ടങ്ങള്‍ ആദത്തിന്റെയും ഹവ്വയുടെയും കണ്ണു തുറപ്പിച്ചത് അവരുടെ നഗ്‌നതയിലേക്കാണ്; കുറവുകളിലേക്കാണ്. അപ്പോള്‍ ജീവിതത്തിന്റെ കാമറകളില്‍ അവര്‍ കാണുന്നത് നഗ്‌ന സെല്‍ഫികളാണ്: ദൈവമില്ലാത്ത സെല്‍ഫികള്‍! ദൈവമില്ലാത്ത നഗ്‌ന സെല്‍ഫികളെടുക്കുന്നവര്‍ക്ക് എപ്പോഴും അത്തിയിലകള്‍ ആവശ്യമുണ്ട്. ആദ്യപാപം

ദൈവവരപ്രസാദത്തില്‍ ആയിരിക്കുന്ന മനുഷ്യര്‍ക്ക് ലജ്ജ തോന്നേണ്ട അവസ്ഥകള്‍ ഉണ്ടായിരുന്നില്ല. കാരണം തങ്ങളെ കണ്ടപ്പോള്‍ അവര്‍ കണ്ടത് ദൈവത്തിന്റെ ഛായയും സാദൃശ്യവും തന്നെയാണ്.

ഒരു തരത്തിലുള്ള സെല്‍ഫിയെടുക്കലായിരുന്നു. ആ നെഗറ്റീവില്‍ ദൈവവര പ്രസാദത്തിന്റെ വെളിച്ചമുണ്ടായിരുന്നില്ല. അതില്‍ വെളിച്ചം വരുത്താന്‍ 'ലോകത്തിന്റെ പ്രകാശം' തന്നെ വരേണ്ടി വന്നു.

രണ്ടാമത്തെ കണ്ണ് തുറക്കല്‍ നമ്മള്‍ കാണുന്നത് എമ്മാവൂസ് അനുഭവത്തിലാണ്. പറുദീസ നഷ്ടത്തിന്റെ അനുഭവം പേറി രക്ഷയുടെ നഗരമായ ജറുസലേമില്‍ നിന്ന് വിദൂരദേശമായ എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാര്‍ ആശ്രയിച്ചത്, പിഴച്ചുപോയ തങ്ങളുടെ കണക്കുകൂട്ടലുകളിലാണ്; ദൈവത്തിന്റെ വാഗ്ദാനങ്ങളിലല്ല. അത്തിയിലകള്‍ തുന്നിക്കൂട്ടി അരക്കച്ചയുണ്ടാക്കി ഏദന്‍തോട്ടത്തിലെ മരങ്ങള്‍ക്കിടയിലൊളിച്ച ആദിമാതാപിതാക്കളെപ്പോലെ ഈ ശിഷ്യരും മ്ലാനവദനരായിരുന്നു എന്നാണ് വി. ലൂക്കാ എഴുതുന്നത്.

കൂടെ നടന്ന യേശുവിനെ 'തിരിച്ചറിയാന്‍ പറ്റാത്ത വിധം അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരുന്നു' (ലൂക്കാ 24:16) എന്ന വചനം അവരെ, കണ്ണ് തുറന്നിട്ടും കാണേണ്ടത് കാണാന്‍ പറ്റാത്ത ആദിമാതാപിതാക്കളുടെ വംശാവലിയില്‍ ചേര്‍ത്തുവയ്ക്കുകയാണ്. ആദിപാപത്തിന്റെ നൈരന്തര്യം! കണ്ണുണ്ടായിട്ടും കാഴ്ചയില്ലാത്ത അവസ്ഥ! എന്നാല്‍ ഉയിര്‍ത്തെഴുന്നേറ്റവന്‍ അവര്‍ക്കൊപ്പമെത്തി ആശീര്‍വദിച്ച് അപ്പം മുറിച്ചപ്പോള്‍ അവരുടെ കണ്ണുകള്‍ തുറന്നു. ശിഷ്യര്‍ അവനെ തിരിച്ചറിഞ്ഞു; ദൈവത്തെയും; അവസാനം തങ്ങളെയും.

'ഹൃദയം ജ്വലിച്ച' ശിഷ്യര്‍ വിദൂരഗ്രാമമായ എമ്മാവൂസില്‍ നിന്ന് രക്ഷയുടെ ജറുസലേമിലേക്ക് തിരിച്ചുപോയി. ഉത്ഥിതന് കല്ലറ മാത്രമല്ല, കണ്ണും തുറക്കാന്‍ പറ്റും. അകക്കണ്ണ് തുറന്നശേഷം ജീവിതത്തിന്റെ കാമറയില്‍ അവര്‍ കണ്ടത് ആദിമാതാപിതാക്കളെപ്പോലെ നഗ്‌ന സെല്‍ഫിയല്ല, ദൈവത്തോടൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയാണ്. പഴം പറിച്ചവരല്ല, ജീവിതം മുറിച്ചവനാണ് യഥാര്‍ഥത്തില്‍ മനുഷ്യരുടെ കണ്ണുകള്‍ തുറക്കുന്നതെന്ന് ചുരുക്കം. ഇനി മുതല്‍ പീലിപ്പോസ് എന്ന ശിഷ്യന്‍ ചോദിക്കില്ല: 'ഞങ്ങള്‍ക്ക് ദൈവത്തെ കാണിച്ചുതരിക' എന്ന്. കാരണം അവരുടെ കണ്ണുകള്‍ തുറക്കപ്പെട്ടു കഴിഞ്ഞു.

മുറിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനകള്‍ എത്രയോ പേരുടെ കണ്ണുകളാണ് തുറന്നിട്ടുള്ളത്. വിജാതീയ ശതാധിപന് അവന്‍ ആദ്യം വെറുമൊരു തച്ചന്റെ മകനായിരുന്നു (Son of a Jewish Carpenter).

ഈ ഈസ്റ്ററിന് നമുക്ക് ദൈവമില്ലാത്ത ഏദന്‍ തോട്ടങ്ങളില്‍ സെല്‍ഫിയെടുക്കുന്നത് നിര്‍ത്താം; കാരണം അതില്‍ മനുഷ്യര്‍ മരങ്ങളെപ്പോലെയാണ് കാണപ്പെടുന്നത്.

എന്നാല്‍ ഹൃദയം പിളര്‍ക്കപ്പെട്ടവന്റെ ബലി ജീവിതം കണ്ടപ്പോള്‍ അകക്കണ്ണ് തുറന്ന അയാള്‍ വിളിച്ചു പറഞ്ഞു: 'സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു.' മഗ്ദലന മറിയത്തിന് അവന്‍ ആദ്യം വെറുമൊരു തോട്ടക്കാരനായിരുന്നു. എന്നാല്‍ മുറിക്കപ്പെട്ടവന്‍ അവളെ വിളിച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ തുറന്നു. അവള്‍ അകക്കണ്ണിന്റെ വെളിച്ചത്തില്‍ വിളിച്ചു: 'റബ്ബോനി!' തോട്ടക്കാരന്‍ ഗുരുവായി മാറുന്ന ജാലവിദ്യ!

ജീവിതത്തില്‍ നിരാശയുടെ മൂടുപടങ്ങളുയര്‍ന്നപ്പോള്‍, കാഴ്ച്ച മങ്ങിയപ്പോള്‍, മഗ്ദലനമറിയം പോയത് കര്‍ത്താവിന്റെ കബറിടത്തിലേക്കാണ്. അവളുടെ കണ്ണ് തുറന്നതും അവിടെവച്ചു തന്നെയാണ്. ഇന്നും ജീവിതത്തിന്റെ വാതില്‍ അടഞ്ഞെന്നു തോന്നുമ്പോള്‍ നമ്മള്‍ പോകേണ്ടത് വചനവും ജീവിതവും മുറിക്കപ്പെടുന്ന ബലിപീഠത്തിലേക്കാണ്; കര്‍ത്താവിന്റെ കബറിടത്തിലേക്കാണ്. 'വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി, നമ്മുടെ കര്‍ത്താവിന്റെ കബറിടമേ സ്വസ്തി' എന്നു പറഞ്ഞ് ജീവിതത്തിനുവേണ്ട ഊര്‍ജം സ്വീകരിച്ച് തിരിച്ചുപോരേണ്ട ഇടം ദേവാലയമാണ്; വിശുദ്ധ ബലിപീഠമാണ്; വിശുദ്ധ കുര്‍ബാനയാണ്.

അവിടെയാണ് ഏദന്‍ തോട്ടത്തില്‍ തുറന്നിട്ടും അടഞ്ഞുപോയ കണ്ണുകള്‍ക്ക് കാഴ്ച്ച കിട്ടുന്നത്. ബലിപീഠത്തില്‍ നിന്നു മടങ്ങിവരുമ്പോള്‍ നമുക്ക് ക്രിസ്തു കല്ലറയില്‍ അവശേഷിപ്പിച്ചുപോയ ശുശ്രൂഷയുടെ കച്ച ചുറ്റാം. ആദ്യം അവന്‍ അത് ചുറ്റിയത് പാദം കഴുകാനാണ്. ഈ കച്ച ചുറ്റുമ്പോള്‍ നമ്മളും ഉത്ഥിതരാകും, അനേകരുടെ ജീവന്റെ ഉയിര്‍പ്പിന് കാരണമാവുകയും ചെയ്യും. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് മറിയത്തോടെന്ന പോലെ നമ്മോടും ചോദിക്കുന്നുണ്ട്: 'നീ എന്തിനാണ് കരയുന്നത്?' ചില കരച്ചിലുകള്‍ കാഴ്ച മറച്ചുകളയും. കണ്ണ് തുടച്ച് നമുക്കും പാടാം, സെന്റ് അഗസ്റ്റിന്‍ പാടിയ പോലെ: 'We are Easter people; Our song is Hallelujah.'

ഈ ഈസ്റ്ററിന് നമുക്ക് ദൈവമില്ലാത്ത ഏദന്‍ തോട്ടങ്ങളില്‍ സെല്‍ഫിയെടുക്കുന്നത് നിര്‍ത്താം; കാരണം അതില്‍ മനുഷ്യര്‍ മരങ്ങളെപ്പോലെയാണ് കാണപ്പെടുന്നത്. നമുക്ക് എമ്മാവൂസ് ശിഷ്യര്‍ക്കൊപ്പം ദൈവത്തോടൊപ്പം നടക്കാം, ഗ്രൂപ്പ് ഫോട്ടോ എടുക്കാം, ജീവിതം മുറിക്കാം. അപ്പോള്‍ നമ്മുടെയും കണ്ണ് തുറക്കപ്പെടും. രക്ഷാകരചരിത്രത്തെ നാല് വരിയില്‍ സംഗ്രഹിച്ച ആബേലച്ചന്റെ വാക്കുകള്‍ പറയുന്നതും ഈ സത്യം തന്നെ:

  • 'പറുദീസയില്‍ കനി നീട്ടി

  • വൃക്ഷം മര്‍ത്ത്യനു മൃതിയേകി

  • ഗാഗുല്‍ത്തായില്‍ കൈ നീട്ടി

  • കുരിശാ മര്‍ത്ത്യനുയിര്‍പ്പേകി'

  • വാല്‍ക്കഷണം:

'പറുദീസ നഷ്ടം' (Paradise Lost) എഴുതിയ ജോണ്‍ മില്‍ട്ടണ്‍ അന്ധനായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ തന്നെ 'പറുദീസയുടെ വീണ്ടെടുപ്പ്' (Paradise Regained) അനേകരുടെ അകക്കണ്ണുകളെ തുറപ്പിച്ചു. അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി മാത്രമല്ല, നമ്മുടെ കണ്ണുകള്‍ തെളിച്ചമുള്ളതാക്കുന്നത്; ദൈവത്തിനു വേണ്ടി എടുക്കുന്ന ചില കാഴ്ചപ്പാടുകള്‍ കൂടിയാണ്.

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല

വിശുദ്ധി സകലര്‍ക്കും സാധ്യം

ഒറിജിനല്‍ ആകുക

കൊച്ചിയിലെ കപ്പലൊച്ചകൾ [06]