താടിക്കാരന്‍
ഒരു രക്ഷയുമില്ലാത്ത മഴ കാരണം, പൂനെയില്‍ ഒരു കല്യാണവീട്ടില്‍ സീന്‍ മൊത്തം മാറി. ഒരു ഹിന്ദു കപ്പിളിന്റെയും ഒരു മുസ്ലിം കപ്പിളിന്റെയും കല്യാണം ഒരേ ദിവസം, അടുത്തടുത്ത ഹാളുകളിലായിരുന്നു പ്ലാന്‍ ചെയ്തത്. പക്ഷെ, മഴ കാരണം ഹിന്ദു കപ്പിളിന്റെ കല്യാണം നടത്താന്‍ ബുദ്ധിമുട്ടായി.
സീന്‍ കണ്ടപ്പോള്‍ മുസ്ലിം കപ്പിളിന്റെ വീട്ടുകാര്‍ ഒട്ടും മടിച്ചില്ല. അവര്‍ മറ്റൊന്നും നോക്കാതെ തങ്ങളുടെ കല്യാണഹാള്‍ മറ്റവര്‍ക്ക് കൂടി ഷെയര്‍ ചെയ്യാന്‍ കൊടുത്തു. അങ്ങനെ ഒരേ പന്തലില്‍, ഒരേ സമയം രണ്ട് അടിപൊളി കല്യാണങ്ങള്‍ നടന്നു.
ഒന്ന് ഖുര്‍ആന്‍ വചനങ്ങള്‍ ഓതി, മറ്റൊന്ന് മന്ത്രങ്ങള്‍ ചൊല്ലി. ചുറ്റും നിന്നവര്‍ക്ക് ഇത് സ്‌നേഹത്തിന്റെയും ഒരുമയുടെയും ഒരു കാഴ്ചയായി. മനുഷ്യന്മാര്‍ക്കിടയില്‍ മതിലുകളല്ല, പാലങ്ങളാണ് വേണ്ടതെന്ന് ഇവര്‍ സിംപിളായിട്ട് കാണിച്ചു തന്നു.
ഈ സംഭവം കാണുമ്പോ നേരെ ഓര്‍മ്മ വരുന്നത് ബൈബിളിലെ ആ വൈറല്‍ സ്റ്റോറിയാണ്. വഴിയില്‍ ഇടികൊണ്ട് ചോരയൊലിച്ച് കിടന്ന ഒരു ചേട്ടനെ, പുള്ളിടെ സ്വന്തം ആള്‍ക്കാര്‍ തന്നെ കണ്ടിട്ടും ഒരു മൈന്‍ഡുമില്ലാതെ ഒഴിവാക്കി വിട്ടു.
പക്ഷേ, ആരും അടുപ്പിക്കാത്ത, വെറുത്തുനടന്ന ഒരു ശമരിയക്കാരന്‍ ചേട്ടനാണ് സീനിലേക്ക് എന്‍ട്രിയിട്ട് ആ പാവത്തിനെ രക്ഷിച്ചത്. പുള്ളി മുറിവൊക്കെ കെട്ടി, ഫസ്റ്റ് എയ്ഡ് കൊടുത്ത്, രക്ഷിച്ചു.
യേശു ഈ കഥയിലൂടെ ഉദ്ദേശിച്ചത് ഇത്രയേയുള്ളൂ: ‘ആരാണ് നിന്റെ അയല്‍ക്കാരന്‍?’. സ്‌നേഹിക്കാനും സഹായിക്കാനും മതം, ജാതി, നാട് ഇതൊന്നും ഒരു വിഷയമല്ലെന്ന് കാണിക്കുന്ന ഒരു രക്ഷയുമില്ലാത്ത സംഭവമാണിത്.
ആ കല്യാണവീട്ടില്‍ കണ്ടതും ഇതുതന്നെയാണ്. സ്‌നേഹമാണ് ഏറ്റവും വലിയ മതം!
‘നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക.’ (ലൂക്ക 10:27)