Popups

പ്രായം വെറും നമ്പറല്ലേ! റൂറ്റെൻഡോയുടെ മാജിക്കൽ സ്റ്റോറി

Pop UPS Life

Sathyadeepam
  • താടിക്കാരന്‍

പ്രായം വെറും നമ്പറല്ലേ ! റൂറ്റെന്‍ഡോയുടെ മാജികല്‍ സ്‌റ്റോറി

ഗയ്‌സ്, ഒരു കാര്യം ചോദിക്കട്ടെ? നിങ്ങള്‍ക്ക് 9 വയസ്സുള്ളപ്പോള്‍ എന്തായിരുന്നു പരിപാടി?

മിക്കവാറും സ്‌കൂളിലെ നോട്ട്‌സ് എഴുതലും, കൂട്ടുകാരുടെ കൂടെ കളിക്കലും, അല്ലെങ്കില്‍ YouTube Shorts സ്‌ക്രോള്‍ ചെയ്തിരിക്കലും ഒക്കെയാവും, അല്ലേ? എന്നാല്‍ ന്യൂസിലന്‍ഡുകാരിയായ റൂറ്റെന്‍ഡോ ഷഡായ എന്നൊരു ചേച്ചി അന്ന് വേറെ ലെവല്‍ പണിയിലായിരുന്നു.

പുള്ളിക്കാരി സ്വന്തമായി ഒരു ബുക്ക് ഇറക്കി! ശരിക്കും!

അതേന്നെ... വെറും ഒമ്പതാം വയസ്സില്‍! 'റേച്ചലും മാന്ത്രിക വനവും' എന്നായിരുന്നു ബുക്കിന്റെ പേര്. ഫ്രണ്ട്ഷിപ്പ്, ധൈര്യം, ലൈഫില്‍ സീന്‍ ആകുമ്പോള്‍ തളര്‍ന്നു പോകാതിരിക്കുന്നത്... ഇതൊക്കെയായിരുന്നു അതിലെ കഥ. സംഭവം അവിടംകൊണ്ടും നിന്നില്ല. ഇന്ന് 17-ാം വയസ്സില്‍, ലോകപ്രശസ്തമായ ടൈം മാഗസിന്റെ 'ഗേള്‍സ് ഓഫ് ദി ഇയര്‍' ലിസ്റ്റിലും പുള്ളിക്കാരി ഇടംപിടിച്ചു.

എങ്ങനെയുണ്ട്? പൊളിയല്ലേ?

അപ്പോ എങ്ങനെയാണ് പുള്ളിക്കാരി ഇങ്ങനെ ഒരു സംഭവമായത്?

സിംപിളാണ്. റൂറ്റെന്‍ഡോ ആരുടെയും സമ്മതത്തിനുവേണ്ടി കാത്തുനിന്നില്ല.

'ശ്ശോ, എനിക്ക് പ്രായം കുറവാണല്ലോ, കുറച്ചുകൂടി വലുതായിട്ട് നോക്കാം' എന്നൊന്നും പറഞ്ഞ് മടി പിടിച്ചിരുന്നില്ല. അവള്‍ക്ക് ലോകത്തോട് ചിലത് പറയാനുണ്ടായിരുന്നു. അവള്‍ അത് അങ്ങ് എഴുതി. ഇപ്പോഴോ?

മറ്റ് രണ്ട് ബുക്കുകള് കൂടി എഴുതി, പുതിയ എഴുത്തുകാര്‍ക്ക് ഒരു മെന്ററുമാണ് ഈ ചേച്ചി.

ഇതില്‍നിന്ന് നമുക്ക് പിടികിട്ടേണ്ട ഒരു കാര്യമുണ്ട്: പ്രായം വെറുമൊരു നമ്പര്‍ മാത്രമാണ്! നിങ്ങളുടെ കയ്യിലുള്ള എനര്‍ജി, നിങ്ങളുടെ പുതിയ ഐഡിയകള്‍... അതൊക്കെ ഈ ലോകത്തിന് ആവശ്യമുണ്ട്.

ഈ സ്‌റ്റോറി കേള്‍ക്കുമ്പോള്‍, പണ്ട് വിശുദ്ധ പൗലോസ് തിമോത്തിയോസ് എന്നൊരു ചെറുപ്പക്കാരനോട് പറഞ്ഞ ഒരു കാര്യമുണ്ട്:

'ആരും നിന്റെ പ്രായക്കുറവിന്റെ പേരില്‍ നിന്നെ അവഗണിക്കാന്‍ ഇടയാകരുത്.

വാക്കുകളിലും പെരുമാറ്റത്തിലും സ്‌നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വാസികള്‍ക്കു മാതൃകയായിരിക്കുക

(1 തിമോത്തേയോസ് 4:12).

സിംപിളായി പറഞ്ഞാല്‍, 'എന്റെ പ്രായം കുറവാണല്ലോ' എന്ന് കരുതി നീ ടെന്‍ഷനടിക്കേണ്ട, നീ ചെയ്യുന്ന നല്ല കാര്യങ്ങള്‍ കണ്ട് മറ്റുള്ളവര്‍ പഠിക്കട്ടെ എന്നാണ് ദൈവം പറയുന്നത്. റൂറ്റെന്‍ഡോ ചെയ്തതും അതുതന്നെ.

അവള്‍ തന്റെ എഴുത്ത് എന്ന കഴിവെടുത്ത് മറ്റുള്ളവര്‍ക്ക് ഒരു വെളിച്ചമായി.

നമ്മളോടും ദൈവം പറയുന്നത് ഇതുതന്നെയാണ്. അത് പാട്ടുപാടിയോ, ഫുട്‌ബോള്‍ കളിച്ചോ, അല്ലെങ്കില്‍ ക്ലാസില്‍ ആരും മൈന്‍ഡ് ചെയ്യാത്ത കുട്ടിയോട് ഒരു 'ഹായ്' പറഞ്ഞോ ആകാം.

ദൈവം തന്ന കഴിവ് ധൈര്യമായി ഉപയോഗിക്കുക!

ഇനി ബോള്‍ നിങ്ങളുടെ കോര്‍ട്ടിലാണ്!

അപ്പൊ പറ... എന്താണ് നിങ്ങളുടെ മനസ്സിലുള്ള

ആ 'മാന്ത്രിക വനം?'

* 'തുടങ്ങണം തുടങ്ങണം' എന്ന് വിചാരിക്കുന്ന

ആ യൂട്യൂബ് ചാനലോ ഇന്‍സ്റ്റാ പേജോ ആണോ?

* പള്ളിയിലെ ക്വയറിലോ ഇടവകയിലെ ടീമിലോ

ഒന്ന് ട്രൈ ചെയ്യുന്നതാണോ?

* 'അവനോട്/അവളോട് മിണ്ടിയാല്‍ മറ്റുള്ളവര്‍

എന്ത് വിചാരിക്കും' എന്ന് കരുതി മാറ്റിനിര്‍ത്തുന്ന കുട്ടിയുടെ അടുത്തേക്ക് ചെല്ലുന്നതാണോ?

ഒന്നേ പറയാനുള്ളൂ... നാളേക്കുവേണ്ടി കാത്തിരിക്കരുത്. ദൈവം നിങ്ങള്‍ക്ക് കഴിവുകള്‍ തന്നിരിക്കുന്നത് ഇന്ന് ഉപയോഗിക്കാനാണ്.

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]

ചിരിക്കാൻ മറന്നവർ

പരീക്ഷണശാല [Laboratory]

സയൻസും ദൈവവും തമ്മിൽ ‘അടി’ തുടങ്ങിയത് എപ്പോഴാ?

പത്രോച്ചൻ is Sketched!!! [Part 3]