Popups

Pop [Life] Ups - [02]

Sathyadeepam
  • താടിക്കാരന്‍

ഗയ്‌സ്, നിങ്ങള്‍ അറിഞ്ഞായിരുന്നോ?

കഴിഞ്ഞ ഡിസംബറില്‍ നമ്മളൊക്കെ സ്റ്റാറും തൂക്കി കരോള്‍ പാടി നടന്ന സമയത്ത്

ഐ പി എല്‍ വമ്പനായ മുംബൈ ഇന്ത്യന്‍സ് നമ്മുടെ മലപ്പുറത്തിന്റെ ലോക്കല്‍ ടര്‍ഫില്‍ നിന്ന് അവരുടെ ക്ലബ്ബിലേക്ക് ഒരു യങ് സ്റ്റാറിനെ തൂക്കിയിരുന്നു.

ഈ കഴിഞ്ഞ സണ്‍ഡേയാണ് ആ താരത്തെ അവര്‍ പുറത്തിറക്കിയത്. മലപ്പുറത്തെ പെരിന്തല്‍മണ്ണയില്‍ നിന്നും 24 വയസ്സുള്ള ഓള്‍ഡ് റൗണ്ട് ക്രിക്കറ്റര്‍ വിഘ്‌നേഷ് പുത്തൂര്‍.

നമ്മുടെ മലപ്പുറത്തുനിന്ന് ഒരു ഷൂട്ടിംഗ് സ്റ്റാര്‍ പോലെ പോയ ആ പോക്ക് ചെന്നെത്തിയത് മുംബൈ യിലെ പ്രസിദ്ധമായ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ്.

അരങ്ങേറ്റം നടത്തിയ ആദ്യ കളിയില്‍ തന്നെ എതിര്‍ ടീമിന്റെ കൂറ്റനടിക്കാരുടെ എല്ലാം വിക്കറ്റ് എടുത്തു കളിയിലെ താരമായി മാറി നമ്മുടെ പയ്യന്‍.

കേരളത്തിനുവേണ്ടി സീനിയര്‍ ടീമില്‍ ഒരു മത്സരം പോലും കളിക്കുന്നതിനു മുമ്പ് 30 ലക്ഷത്തി നാണ് മുംബൈ ഇന്ത്യന്‍സ് വിഘ്‌നേഷിനെ ലേലം വിളിച്ചെടുത്തത്.

സമ്മര്‍ വെക്കേഷനൊക്കെ അല്ലേ? ക്രിക്കറ്റ് ഫുട്‌ബോള്‍, മ്യൂസിക്, ഡാന്‍സ്... നമുക്കും ഇല്ലേ കുറെ ടാലന്റ്‌സും ഹോബീസും? ഇരട്ടിയാക്കാന്‍ നമ്മളെ ഏല്‍പ്പിച്ചിട്ട് നമ്മള്‍ കുഴിച്ചിട്ടിരിക്കുന്ന നമ്മുടെ കഴിവുകളും ശക്തികളും.

ഇത്തവണ ഏതെങ്കിലും ഒന്ന് എക്‌സ്‌പ്ലോര്‍ ചെയ്താലോ. വിഘ്‌നേഷിന്റെ പോലെ ഒരു വിളി നമുക്കും വന്നാലോ? ലോ...? ലോ...?

ഓര്‍മ്മ

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [14]

വിശുദ്ധ ഫ്രെഡറിക്ക്  (838) : ജൂലൈ 18

എന്റെ ദൈവം കത്തോലിക്കനല്ല !

രാജ്യസഭ ഒരു പുനരധിവാസ ഭവനമല്ല