Popups

🔥Agnel: The Real-Life 'Aqua-Girl;

ഇൻസ്റ്റാ റീൽ കണ്ട് റെക്കോർഡ് ഇട്ട മാസ്സ്!

Sathyadeepam
  • താടിക്കാരൻ

Yo Fam!

നമ്മളൊക്കെ ഇൻസ്റ്റാഗ്രാമിൽ റീൽസ് കണ്ട് 'അടാർ ഐറ്റം' എന്നൊക്കെ പറഞ്ഞ് അടുത്തതിലേക്ക് scroll ചെയ്ത് പോകും. അല്ലേ? എന്നാൽ നമ്മുടെ കാലടിയിലുള്ള ഒരു അനിയത്തിക്കുട്ടി, ഒരു ഇൻസ്റ്റാ റീൽ കണ്ട് കിട്ടിയ സ്പാർക്ക് വെച്ച് ഒരു സംഭവം ചെയ്തു. വെറും സംഭവം അല്ല, ഒരു ഒന്നൊന്നര സംഭവം!

സീൻ ഇതാണ്: കാലടിയിലെ ആഗ്നൽ മേരി ഡാനി, ഒമ്പതാം ക്ലാസ്സുകാരി കഴിഞ്ഞ ഒക്ടോബറിൽ വെറുതെ ഇൻസ്റ്റയിൽ നോക്കിയിരുന്നപ്പോൾ സജി എന്നൊരു സാർ പെരിയാറിൽ നീന്തൽ പഠിപ്പിക്കുന്ന റീൽസ് കണ്ടു. കണ്ടതും അമ്മയോട് ഒറ്റച്ചോദ്യം: "അമ്മേ, എനിക്കും നീന്തണം, എന്നെ കൊണ്ടുപോവോ?"

ആഗ്രഹം അവിടെ നിന്നില്ല, "എനിക്കൊരു റെക്കോർഡ് ഇടണം" എന്ന് കൂടി ആള് പറഞ്ഞു!

The Grind & The Record Break! 🤯

നവംബർ 1-ന് ട്രെയിനിംഗ് തുടങ്ങി. ഫെബ്രുവരി 15 കൊണ്ട് ആഗ്നൽ ഫസ്റ്റ് ലെവൽ ക്ലിയർ ചെയ്തു. പെരിയാർ 750 മീറ്റർ (മണപ്പുറം കടവിൽ നിന്ന് ദേശം കടവിലേക്ക്) നീന്തിക്കടന്നു.

പക്ഷെ ആഗ്നലിന്റെ 'എയിം' അതല്ലായിരുന്നു. കോച്ച് സജി സാർ "കൈയ്യും കാലും കെട്ടി നീന്താൻ ആർക്കെങ്കിലും താല്പര്യമുണ്ടോ?" എന്ന് ചോദിച്ചപ്പോൾ ആഗ്നൽ റെഡിയായി.

അങ്ങനെയാണ് ആ ജൂൺ 15 ന് റെക്കോർഡ് ദിവസം വരുന്നത്. സീൻ ഇതാണ്: പുഴയാണെങ്കിൽ മഴയൊക്കെ പെയ്ത് "ഇരുകര മുറ്റി ഒഴുകുവാണ്." ഫുൾ ഒഴുക്ക്! ആലുവ മണപ്പുറം കടവിൽ നിന്ന് ആഗ്നൽ വെള്ളത്തിലേക്ക്... വെറും നീന്തലല്ല. ഇരു കൈയ്യും കാലും പുറകിൽ കെട്ടിയിട്ട്!

ഒന്ന് ചിന്തിച്ചുനോക്ക്, ഫ്രീ ആയി കൈ കാലടിക്കാതെ, ഫുൾ ഒഴുക്കുള്ള പുഴയിൽ!

എല്ലാരും ടെൻഷൻ അടിച്ച് നോക്കി നിന്നു. പക്ഷെ ആളും കൂടെ 22 കൂട്ടുകാരികളും കൂളായിട്ട് ഒരു കിലോമീറ്റർ ദൂരം, വെറും അര മണിക്കൂർ കൊണ്ട് നീന്തിക്കയറി! അങ്ങനെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്! അവിടെ നിർത്തിയില്ല, ഇതേ അഭ്യാസം വീണ്ടും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംനേടി.

The Secret Sauce: Faith + Works✨

അപ്പൊ, എന്താണ് ആഗ്നലിന്റെ സീക്രട്ട് പവർ? വെറും ട്രെയിനിംഗ് മാത്രമാണോ? അല്ല. അവിടെയാണ് ട്വിസ്റ്റ്.

* The Motivation - ഈ 23 പേരുടെ ഈ അസാമാന്യ ധൈര്യത്തിന് പിന്നിൽ ഒരു ഗൈഡിംഗ് ഫോഴ്സ്' ഉണ്ട്. മിസ്റ്റർ സജി വാളാശ്ശേരിൽ. വെറും ഒരു കോച്ച് എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും, പുള്ളി ഒരു ലെജൻഡാണ്! കഴിഞ്ഞ 15 വർഷം കൊണ്ട് 10,000-ത്തിൽ അധികം പേരെയാണ് സജി സാർ നീന്തൽ പഠിപ്പിച്ചത്! 🤯

പുള്ളിയുടെ "ഓഫീസ്" എവിടെയാണെന്നറിയാമോ? ആലുവ മണപ്പുറം കടവ്. എല്ലാ ദിവസവും രാവിലെ 5 മണി മുതൽ 8:30 വരെ സാർ അവിടെയുണ്ടാകും. ഏറ്റവും വലിയ ഹൈലൈറ്റ്... ഈ കോച്ചിംഗ് 100% ഫ്രീ ആണ്! 3 വയസ്സുള്ള കുട്ടി മുതൽ 85 വയസ്സുള്ള അപ്പൂപ്പൻ വരെ ആർക്കും വന്ന് നീന്തൽ പഠിക്കാം. വെള്ളത്തെ പേടിയില്ലാത്ത ഒരു തലമുറയെ ഉണ്ടാക്കുക എന്നതാണ് ഈ കിംഗ് മേക്കറുടെ ലക്ഷ്യം! (നമ്പർ :9446421279 നവം 1 - മെയ് 31 വരെ)

* The Grind : ആഗ്നൽ എന്നും വെളുപ്പിനെ 4:30-ക്ക് എണീക്കും.

* The Faith : എണീറ്റ ഉടനെ ആദ്യം ബൈബിൾ വായിക്കും.

* The Ritual : 5:30-ന് പുഴയിൽ എത്തണം. അമ്മയുടെ കൂടെ വണ്ടിയിൽ പോകുമ്പോൾ, അമ്മയും ആഗ്നലും അനിയനും (അനിയനും സ്കേറ്റിംഗിൽ ഡിസ്ട്രിക്റ്റ് ഗോൾഡ് മെഡലിസ്റ്റാണ്!) കൂടി എന്നും കൊന്ത ചൊല്ലും. വെളുപ്പിനെയുള്ള യാത്രയിൽ പല അപകടങ്ങൾ മുന്നിൽ വന്നിട്ടും ഒരു പോറൽ പോലും ഏൽക്കാതെ കാത്തത് ആ പ്രാർത്ഥനയാണെന്ന് ആ കുടുംബം ഉറപ്പിച്ചു പറയുന്നു. കാലടി സെന്റ് ജോർജ് ഇടവക കോച്ചാപ്പിള്ളി ഡാനിയും, ടിന്റുവും, അനിയൻ ആദം സ്റ്റീഫനും അടങ്ങുന്നതാണ് കുടുംബം.

ഇതിനെയാണ് മച്ചാന്മാരെ 'വർക്കിംഗ് ഫെയ്ത്ത്' എന്ന് പറയുന്നത്. ബൈബിളിൽ യാക്കോബിന്റെ ലേഖനത്തിൽ ഒരു മാസ്സ് ഡയലോഗ് ഉണ്ട്:

"പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്" (യാക്കോബ്‌ 2:17).

ആഗ്നലിന് റെക്കോർഡ് ഇടണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ആള് വെറുതെയിരുന്നില്ല, അതിനുവേണ്ടി പ്രവർത്തിച്ചു (4:30 AM-ന് എണീറ്റു, ട്രെയിൻ ചെയ്തു, പ്രാർത്ഥിച്ചു). വിശ്വാസവും പ്രവൃത്തിയും ഒന്നിച്ചപ്പോൾ, റെക്കോർഡുകൾ തകർന്നു!

Let's Level Up Our Game 💪

സോ ഗയ്‌സ്, ഇതാണ് നമുക്കുള്ള പാഠം. നമ്മൾ ഇൻസ്റ്റയിൽ കാണുന്ന സ്പാർക്കുകൾ വെറുതെ തള്ളിക്കളയാനുള്ളതല്ല. ഒരു ഐഡിയ കിട്ടിയാൽ, അതിൽ പിടിക്കുക. അതിനുവേണ്ടി കഷ്ടപ്പെടാൻ തയ്യാറാവുക. ആഗ്നലിനെപ്പോലെ, നമ്മുടെ കഴിവിൽ മാത്രം ആശ്രയിക്കാതെ, നമ്മളെക്കാൾ വലിയൊരു ശക്തിയിൽ (ദൈവത്തിൽ) ആശ്രയിക്കുക.

നമ്മുടെ Aquagirls ഇപ്പോൾ അടുത്ത ലെവൽ അപ്പ്-ന് തയ്യാറെടുക്കുകയാണ്... വേമ്പനാട്ട് കായൽ ക്രോസ്സ് ചെയ്യാൻ! നമുക്കും നമ്മുടെ ജീവിതത്തിലെ അടുത്ത 'റെക്കോർഡ്' ബ്രേക്ക് ചെയ്യാൻ നോക്കാം. Peace out.

സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട ഒരു വൈദികാര്‍ഥി കൂടി കൊല്ലപ്പെട്ടു

റൊമാനിയയിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ തലവനായി ക്ലൗദിയു ലൂച്യാന്‍ പോപ് തിരഞ്ഞെടുക്കപ്പെട്ടു

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 64]

പുതിയ കാലത്തെ 'നല്ല സമരിയക്കാരൻ' ആരായിരിക്കും?