Catepedia

വിശുദ്ധ അഗസ്റ്റിൻ

വിശുദ്ധരെ പരിചയപ്പെടാം... No. 05

ഫാ. ഡോൺ മുളവരിക്കൽ

വിശേഷണങ്ങൾ: സഭാപിതാവ് (Father of the Church), വേദപാരംഗതൻ (Doctor of the Church), ഹിപ്പോയിലെ മെത്രാൻ

പ്രസിദ്ധമായ ഉദ്ധരണി: “അങ്ങേക്കുവേണ്ടി എന്നെ സൃഷ്ടിച്ച ദൈവമേ, അങ്ങിലെത്തി വിലയം പ്രാപിക്കുന്നതു വരെ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കും.”

പ്രധാന പ്രബോധനങ്ങൾ: ജന്മപാപത്തെ ക്കുറിച്ചും മനുഷ്യന്റെ സ്വഭാവ വിശേഷത്തെക്കുറിച്ചും ദൈവകൃപയെക്കുറിച്ചും മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ക്കുറിച്ചും വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നുണ്ട്.

ഈ പ്രബോധനങ്ങളുടെ അടിസ്ഥാനത്തിലാണ് സഭയിൽ പല ദൈവശാസ്ത്ര പഠനങ്ങളും വികസിച്ചിട്ടുള്ളത്.

ജീവിത ശൈലികൾ: എന്താണ് സത്യം എന്ന് എപ്പോഴും അന്വേഷിച്ചിരുന്ന വ്യക്തിയാണ് വി. അഗസ്റ്റിൻ. ദൈവത്തെക്കുറിച്ച് ധ്യാനിക്കാൻ വിശുദ്ധ അഗസ്റ്റിൻ ഉപയോഗിച്ചിരുന്ന രണ്ടു മാധ്യമങ്ങൾ പ്രകൃതിയും വിശുദ്ധ ഗ്രന്ഥവുമായിരുന്നു. ദൈവത്തിന്റെ കാരുണ്യം അതിന്റെ പാരമ്യത്തിൽ അനുഭവിച്ച വ്യക്തിയാണ് അദ്ദേഹം.

പ്രസിദ്ധമായ രചനകൾ: ഏറ്റുപറച്ചിൽ (Confession), ദൈവത്തിന്റെ നഗരം (City of God)

നമുക്ക് ശീലമാക്കാം: വിശുദ്ധ അഗസ്റ്റിനെപ്പോലെ നമുക്കും ദൈവത്തെ അന്വേഷിക്കുന്നവരാകാം.

വിശുദ്ധ ഹിലാരിയൂസ് (468) : ഫെബ്രുവരി 28

കഥാവശേഷരുടെ ചരിത്രനിയോഗങ്ങള്‍

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 77]

വിജയത്തിനുവേണ്ടി കുറുക്കുവഴികൾ തേടുന്നത് പാപമാണെന്ന് കരുതുന്നുണ്ടോ?

മാർപാപ്പയും പേപ്പൽ സ്റ്റേറ്റും