Jesus Teaching Skills

പ്രഭവബന്ധിതരീതി [Source Method]

Jesus's Teaching Skills 40

Sathyadeepam
  • ഫാ. ജോര്‍ജ് തേലേക്കാട്ട്

അറിവിന്റെ പ്രഭവസ്ഥാനങ്ങള്‍ പഠിച്ചും തെളിവുകള്‍ പരിശോധിച്ചും പഠിതാക്കളെ ചിന്തിക്കാന്‍ പ്രാപ്തമാക്കുന്ന പഠനരീതിയാണ് പ്രഭവബന്ധിതരീതി.

വിജ്ഞാനസ്രോതസ്സുകളെ കണ്ടെത്താനും നേരിട്ട് അറിവ് ശേഖരിക്കാനും ഇത് പഠിതാക്കളെ സഹായിക്കുന്നു. വിജ്ഞാനസ്രോതസ്സുകളെ ഫലപ്രദമായി ഉപയോഗിക്കുന്ന ഈശോയുടെ ചിത്രം സുവിശേഷങ്ങളില്‍ തെളിഞ്ഞുകാണാം.

ഈശോ തന്റെ പരസ്യജീവിതം തുടങ്ങുന്നത് തന്നെ ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ നിന്ന് വായിച്ചിട്ടാണ് (ലൂക്കാ 4,1719). സമരിയാക്കാരന്റെ ഉപമ പറയുമ്പോഴും നിയമത്തില്‍ എന്ത് എഴുതിയിരിക്കുന്നു, എന്തു വായിക്കുന്നു എന്നാണ് ഈശോ ചോദിക്കുന്നത് (ലൂക്കാ 10, 26).

മലയിലെ പ്രസംഗം (മത്തായി 5, 6, 7) വായിക്കുമ്പോഴും ഈശോ പഴയനിയമത്തെ വിജ്ഞാനസ്രോതസ്സായി ഉപയോഗിക്കുന്നത് നമുക്ക് കാണാനാകും.

ഇത്തരത്തില്‍ പഴയനിയമ പുസ്തകത്തെ അറിവിന്റെ സ്രോതസ്സായി പരിഗണിച്ച് സന്ദേശങ്ങളും മൂല്യങ്ങളും പകര്‍ന്നുകൊടുക്കാനാണ് ഈശോ ശ്രമിച്ചത്.

അതുകൊണ്ടുതന്നെ പഴയനിയമത്തിന്റെ പൂര്‍ത്തീകരണം ഈശോയില്‍ കാണാനാകും. ഇതുപോലെ അധ്യാപകരും വിജ്ഞാനസ്രോതസ്സുകളെ കണ്ടെത്തി അറിവ് പകര്‍ന്നുകൊടുക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. കുട്ടികളെ അത്തരം സ്രോതസ്സുകളിലേക്ക് എത്തിക്കാനും പരിശ്രമമുണ്ടാകണം.

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 54]

ചിരിക്കാൻ മറന്നവർ

പ്രായം വെറും നമ്പറല്ലേ! റൂറ്റെൻഡോയുടെ മാജിക്കൽ സ്റ്റോറി

പരീക്ഷണശാല [Laboratory]

സയൻസും ദൈവവും തമ്മിൽ ‘അടി’ തുടങ്ങിയത് എപ്പോഴാ?