Jesus Teaching Skills

ആവര്‍ത്തന രീതി - Repetition Method

Jesus Teaching Skill - [No 02]

Sathyadeepam
  • ഫാ. ജോര്‍ജ് തേലേക്കാട്ട്

പറയാനുള്ളത് ആവര്‍ത്തിച്ചുകൊണ്ട് കേള്‍വിക്കാരുടെ ഹൃദയങ്ങളിലേക്ക് ആശയങ്ങള്‍ എത്തിക്കുന്ന രീതിയാണ് ആവര്‍ത്തനരീതി. ഈശോയുടെ പ്രബോധനങ്ങളില്‍ ആവര്‍ത്തനരീതി പലയിടങ്ങളിലും കാണാനാകും.

വാക്കുകളുടെയും ശൈലികളുടെയും ഉപയോഗത്തിലും ഒരു വിഷയം തന്നെ നിരന്തരം പറഞ്ഞുകൊണ്ടും ഈശോ ഈ അധ്യാപനരീതി മികച്ച രീതിയില്‍ ഉപയോഗിക്കുന്നുണ്ട്.

'നിങ്ങള്‍ ഇങ്ങനെ കേട്ടിട്ടുണ്ടല്ലോ; എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു' എന്നുള്ള പ്രയോഗം മലയിലെ പ്രസംഗത്തില്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധ അര്‍ഹിക്കുന്നതാണ്.

സുവിശേഷഭാഗ്യങ്ങള്‍ പഠിപ്പിച്ചപ്പോള്‍ 'കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്ക് കരുണ ലഭിക്കും' (മത്തായി 5:7) എന്നുള്ള ശൈലിയില്‍ ആവര്‍ത്തിച്ച് പഠിപ്പിച്ചപ്പോള്‍ കേള്‍വിക്കാര്‍ക്ക് അതോര്‍ത്തിരിക്കാന്‍ എളുപ്പമായി.

ദൈവരാജ്യത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ആവര്‍ത്തിക്കുന്നത് സുവിശേഷങ്ങളില്‍ കാണാനാകും. ഈശോയുടെ പീഡാനുഭവ ഉത്ഥാനത്തെക്കുറിച്ചുള്ള പ്രവചനങ്ങളും (മര്‍ക്കോസ് 8:31/9:30/10:32) ഇത്തരത്തിലുള്ളവ തന്നെയാണ്.

കേള്‍ക്കുന്ന കാര്യങ്ങള്‍ എളുപ്പത്തില്‍ ഓര്‍ത്തിരിക്കാന്‍ ഈശോ ഉപയോഗിച്ച ആവര്‍ത്തനരീതി ഇന്നും വളരെ പ്രസക്തമാണ്.

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14

ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ   പ്രത്യേകത:  എം കെ സാനു

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ