Jesus Teaching Skills

മറുചോദ്യരീതി [Question for Question Method]

Jesus Teaching Skills - 09

Sathyadeepam
  • ഫാ. ജോര്‍ജ് തേലേക്കാട്ട്

ചോദ്യത്തിന് മറുചോദ്യമുന്നയിക്കുകയും അതിനെ അടിസ്ഥാന പ്പെടുത്തി പഠിപ്പിക്കുകയും ചെയ്യുന്നത് ഈശോയുടെ ഒരു പ്രത്യേകതയായിരുന്നു. കപടബുദ്ധിയോടെ ചോദ്യങ്ങള്‍ ഉന്നയിക്കു ന്നവരെ നിശ്ശബ്ദരാക്കാനും ഇതുവഴി ഈശോയ്ക്ക് സാധിച്ചിരുന്നു.

വിവാഹമോചനത്തെ സംബന്ധിച്ച പ്രബോധനം (മര്‍ക്കോസ് 10:1-12) ഈശോ നല്‍കുന്നത് ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ എന്നുള്ള ചോദ്യത്തിന്, മോശ എന്താണ് നിങ്ങളോട് കല്‍പ്പിച്ചത് എന്ന മറുചോദ്യം ഉയര്‍ത്തിക്കൊണ്ടാണ്.

സീസറിന് നികുതി കൊടുക്കണമോ (ലൂക്കാ 20:20-26) എന്നുള്ള കേള്‍വിക്കാരുടെ ആവശ്യത്തിനു ദനാറയിലെ രൂപവും ലിഖിതവും ആരുടേതാണ് എന്നുള്ള ചോദ്യം വഴി സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കാന്‍ ഈശോ പഠിപ്പിച്ചു. ഈശോയുടെ മറുപടിയില്‍ ആശ്ചര്യപ്പെട്ട് അവര്‍ മൗനം അവലംബിച്ചു എന്നാണ് സുവിശേഷം രേഖപ്പെടുത്തുന്നത്.

തന്റെ അധികാരത്തെ ചോദ്യം ചെയ്തവരോട് (മത്തായി 21:23-27) യോഹന്നാന്റെ ജ്ഞാനസ്‌നാനം സ്വര്‍ഗത്തില്‍ നിന്നോ മനുഷ്യരില്‍ നിന്നോ എന്നുള്ള ചോദ്യമുയര്‍ത്തി ചോദ്യകര്‍ത്താക്കളെ ആശയക്കുഴപ്പത്തിലാക്കാനും ഈശോയ്ക്ക് സാധിച്ചിരുന്നു. പഠനങ്ങളില്‍ ചോദ്യത്തിന് മറുചോദ്യം ഉന്നയിക്കാനും മറുപടികള്‍ കൃത്യത ഉള്ളതാക്കാനും ഗുരുക്കന്മാര്‍ എപ്പോഴും ശ്രദ്ധിക്കണം.

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്

Holy Mass Attendance Card Submission

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26

Christmas Family Selfie Task