Jesus Teaching Skills

യുക്തിശാസ്ത്രരീതി [Logical Method]

Jesus Teaching Skill [No 08]

Sathyadeepam
  • ഫാ. ജോര്‍ജ് തേലേക്കാട്ട്

യുക്തിശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള പ്രസംഗരീതിയും സാമാന്യബോധത്തോടുകൂടിയുള്ള വാദങ്ങളും ഈശോയുടെ വാക്കുകളെ കൂടുതല്‍ ജനകീയമാക്കിയിട്ടുണ്ട്.

യുക്തിസഹമല്ലാത്ത പ്രസംഗങ്ങളിലൂടെ കേള്‍വിക്കാരെ വഴിതെറ്റിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഈശോ പിന്തുടര്‍ന്നുവന്നിരുന്ന പഠനരീതികള്‍ ഏറെ പ്രസക്തമാണ്.

ആരും പഴയ വസ്ത്രത്തില്‍ പുതിയ തുണികഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്താല്‍ തയ്ച്ചു ചേര്‍ത്ത തുണികഷണം വസ്ത്രത്തില്‍ നിന്ന് കീറിപ്പോരുകയും കീറല്‍ വലുതാവുകയും ചെയ്യും (മത്തായി 9:16), ശക്തനായ ഒരുവന്റെ ഭവനത്തില്‍ പ്രവേശിച്ച് വസ്തുക്കള്‍ കവര്‍ച്ച ചെയ്യണമെങ്കില്‍, ആദ്യമേ അവനെ ബന്ധിക്കണം.

അതിനുശേഷമേ കവര്‍ച്ച നടത്താന്‍ കഴിയൂ (മര്‍ക്കോസ് 3:27) എന്നിവയെല്ലാം ഇതിനുള്ള മികച്ച ഉദാഹരണങ്ങളാണ്.

അറിയപ്പെടുന്നതായ കാര്യങ്ങളില്‍നിന്ന് അറിയപ്പെടാത്ത വലിയ സത്യങ്ങള്‍ വെളിവാക്കുക (മത്തായി 6:26), തെറ്റായ ഒരു കാര്യത്തില്‍ നിന്ന് അതിനോട് ബന്ധപ്പെട്ടു നില്‍ക്കുന്ന മറ്റൊന്ന് തെറ്റായിരിക്കുമെന്ന് സ്ഥാപിക്കുക (മര്‍ക്കോസ് 3:22-23), എതിരാളിയുടെ വാദഗതികളില്‍ നിന്നുതന്നെ പറയാനുള്ള സത്യം വെളിപ്പെടുത്തുക (യോഹന്നാന്‍ 10:34-36) തുടങ്ങിയ ഒരുപാട് ശാസ്ത്രരീതികള്‍ സുവിശേഷങ്ങളില്‍ കാണാവുന്നതാണ്.

യുക്തിസഹമായി പഠിപ്പിക്കാനും ഉത്തരം പറയാനും വിശദീകരിക്കാനും അധ്യാപകര്‍ക്ക് കഴിയണമെന്ന് ഈശോ എല്ലാവരെയും ഓര്‍മ്മപ്പെടുത്തുന്നു.

വിശുദ്ധ ലെയോ ഒന്നാമന്‍ പാപ്പ (-461) : നവംബര്‍ 10

സത്യദീപങ്ങള്‍

വി കെ കൃഷ്ണന്‍ സൗമ്യതയുടെ മുഖം : ടി ജെ വിനോദ് എം എല്‍ എ

വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസലിക്കായുടെ സമര്‍പ്പണം : (നവംബര്‍ 9)

വിവരശേഖരണത്തിനു മനുഷ്യന്‍ വേണ്ട എന്ന അവസ്ഥ : പി എഫ് മാത്യൂസ്