Jesus Teaching Skills

ചര്‍ച്ചാരീതി (Discussion Method)

Jesus's Teaching Skills 37

Sathyadeepam
  • ഫാ. ജോര്‍ജ് തേലേക്കാട്ട്‌

ആശയങ്ങളും അഭിപ്രായങ്ങളും അറിവുകളും ഒരു സംഘത്തില്‍ പരസ്പരം കൈമാറുന്ന പ്രക്രിയയാണ് ചര്‍ച്ച എന്ന പദം അര്‍ഥമാക്കുന്നത്.

കൂടുതല്‍ മെച്ചമായ ധാരണകളും ആശയഗ്രഹണവും സൃഷ്ടിക്കുകയാണ് ചര്‍ച്ചയുടെ ലക്ഷ്യം.

യോഹന്നാന്റെ സുവിശേഷത്തിലെ നാലാം അധ്യായത്തിലെ യേശുവും സമരിയക്കാരി സ്ത്രീയും തമ്മിലുള്ള സംഭാഷണം ചര്‍ച്ചാരീതിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.

കൂടുതല്‍ മെച്ചപ്പെട്ട ബോധ്യങ്ങളിലേക്ക് എത്തിച്ചേരാനും മാനസാന്തരപ്പെടാനും യേശുവുമായുള്ള ചര്‍ച്ച സമരിയാക്കാരി സ്ത്രീയെ സഹായിക്കുന്നു.

പ്രായോഗികമായ തീരുമാനങ്ങളിലേക്ക് നയിക്കുന്ന പൊതുവായ യോജിപ്പില്‍ എത്തിച്ചേരാന്‍ ചര്‍ച്ചയിലൂടെ സാധിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെയാണ് 'രണ്ടു തലകള്‍ ഒന്നിനേക്കാള്‍ മെച്ചമാണ്' എന്ന് ചര്‍ച്ചാരീതിയെ വിശേഷിപ്പിക്കുന്നത്.

വിദ്യാഭ്യാസത്തില്‍ ചര്‍ച്ചാരീതി ഫലപ്രദമായി ഉപയോഗിക്കാന്‍ എല്ലാ അധ്യാപകരും സവിശേഷശ്രദ്ധ ചെലുത്തണം.

ശ്രദ്ധ ക്രിസ്തുവിന്...

നോക്കുക, ചുറ്റുമുണ്ടാകാം, കാര്‍ലോമാര്‍!

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ