Jesus Teaching Skills

വിവാദ വിഷയങ്ങൾ : [Controversial Issues]

Jesus Teaching Skills : 64

Sathyadeepam
  • ഫാ. ജോര്‍ജ് തേലേക്കാട്ട്‌

അധ്യാപനത്തിൽ പലപ്പോഴും വിവാദ വിഷയങ്ങളും പരാമർശിക്കേണ്ടിവരും. അവ പലപ്പോഴും സങ്കീർണ്ണവും വിവിധ വികാരങ്ങൾ ഉൾപ്പെട്ടതും മുൻവിധികളോട് കൂടിയതും ആയിരിക്കും. അതുകൊണ്ടുതന്നെ അവയെ ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ അവ തെറ്റിദ്ധാരണകൾ സൃഷ്ടിക്കും.

ഈശോ ഇക്കാര്യത്തിൽ വളരെ വിവേകപൂർവ്വം ഇടപെടുന്നത് കാണാനാകും. ഗലീലിയക്കാരായവരുടെ ബലികളിൽ പീലാത്തോസ് രക്തം കലർത്തിയ സംഭവവും സിലോഹായിലെ ഗോപുരം ഇടിഞ്ഞ് വീണ് കൊല്ലപ്പെട്ട 18 പേരെയും പരാമർശിക്കുമ്പോൾ (ലൂക്കാ 13:1-5) ഇത് വളരെ വ്യക്തമാണ്. പശ്ചാത്തപിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ഇതുവഴി ഈശോ പഠിപ്പിക്കുന്നത്.

സഭയിലെയും ലോകത്തിലെയും പല വിവാദ വിഷയങ്ങളും ഇന്ന് ചർച്ചാവിഷയമാകുമ്പോൾ അവയെപ്പറ്റി ശരിയായ അറിവ് പകർന്നു കൊടുക്കാൻ അധ്യാപകർക്ക് സാധിക്കണം. അവയെപ്പറ്റി വ്യക്തിപരമായി സംസാരിക്കാതെ, വസ്തുനിഷ്ഠമായി സംസാരിക്കാൻ സാധിക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. എല്ലാ അധ്യാപകർക്കും അങ്ങനെ നിഷ്പക്ഷമായി സംസാരിക്കാൻ സാധിക്കട്ടെ.

സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട ഒരു വൈദികാര്‍ഥി കൂടി കൊല്ലപ്പെട്ടു

റൊമാനിയയിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ തലവനായി ക്ലൗദിയു ലൂച്യാന്‍ പോപ് തിരഞ്ഞെടുക്കപ്പെട്ടു

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 64]

പുതിയ കാലത്തെ 'നല്ല സമരിയക്കാരൻ' ആരായിരിക്കും?