സമകാലീന സംഭവങ്ങളുടെ പഠനം മെച്ചപ്പെട്ട അധ്യാപനത്തിന് സഹായിക്കുന്നു. കാര്യങ്ങളെ യുക്തിപൂർവ്വം അപഗ്രഥിക്കാനുള്ള കഴിവ് ഇതുവഴി സ്വായത്തമാക്കാൻ സാധിക്കുന്നു. ഭൂതകാലത്തെയും വർത്തമാനകാലത്തിലെയും സംഭവങ്ങൾ ഈശോയുടെ പഠനങ്ങളിൽ ഉൾപ്പെട്ടിരുന്നതായി നമുക്ക് കാണാവുന്നതാണ്.
സ്നാപകയോഹന്നാനെ കുറിച്ചുള്ള ഈശോയുടെ പരാമർശം (മത്തായി 11,7-19) വർത്തമാനകാല സംഭവങ്ങളെ കുറിച്ചുള്ള ഈശോയുടെ വിലയിരുത്തലാണ്. ഗലീലിയകാരായ ഏതാനും പേരുടെ ബലികളിൽ പീലാത്തോസ് രക്തം കലർത്തിയ വിവരവും ശീലോഹ ഗോപുരം ഇടിഞ്ഞുവീണ കൊല്ലപ്പെട്ട 18 പേരെ കുറിച്ചുള്ള സൂചനയും (ലൂക്കാ 13,1-5) ഇത്തരത്തിൽ പ്രസക്തമാണ്.
മാധ്യമവിസ്ഫോടന ആധുനിക കാലഘട്ടത്തിൽ സമകാലീന സംഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം അധ്യാപനത്തെ ഉയർന്ന തലങ്ങളിൽ എത്തിക്കും. വിശ്വാസത്തെ ജീവിതബന്ധിയാക്കാൻ ഇത്തരം വിശകലനങ്ങൾ സഹായിക്കും. ആയതിനാൽ ഈശോ ചെയ്തതുപോലെ സമകാലീന സംഭവങ്ങളെ പഠനത്തിൽ ഉൾപ്പെടുത്താൻ അധ്യാപകർ പരമാവധി ശ്രമിക്കണം.