Jesus Teaching Skills

കാലക്രമത്തിലുള്ള സമീപനം (Chronological Approach)

Jesus’s Teaching Skills 58

Sathyadeepam
  • ഫാ. ജോർജ് തേലക്കാട്ട്

വിവിധങ്ങളായ സംഭവങ്ങളെ കാലക്രമത്തിൽ മനസ്സിലാക്കുന്ന പഠനരീതിയാണ് കാലക്രമത്തിലുള്ള സമീപനം. സുവിശേഷങ്ങളിൽ ഇത്തരം സമീപനം നമുക്ക് ദർശിക്കാവുന്നതാണ്. ഈശോയെ ചരിത്രപുരുഷനായി മനസ്സിലാക്കാൻ ഇത്തരം സമീപനം നമ്മെ സഹായിക്കുന്നുണ്ട്.

വിശുദ്ധ മത്തായി, വിശുദ്ധ ലൂക്കാ സുവിശേഷകന്മാർ യേശുവിന്റെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്നത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് (മത്തായി 1,1-17: ലൂക്കാ 3,23-38). എല്ലാ കാര്യങ്ങളും പ്രാരംഭം മുതൽക്കേ സൂക്ഷ്മമായി പരിശോധിച്ചതിനുശേഷം എല്ലാം ക്രമമായി നിനക്ക് എഴുതുന്നത് ഉചിതമാണെന്ന് എനിക്കും തോന്നി (ലൂക്കാ 1,3) എന്നതും ഇത്തരം സമീപനത്തിന്റെ ഉദാഹരണമാണ്.

കാലക്രമത്തിലുള്ള സമീപനം ഉള്ളടക്കത്തെ അർത്ഥപൂർണ്ണമായി മനസ്സിലാക്കാൻ പഠിതാക്കളെ സഹായിക്കും. ചരിത്രത്തിലെ സംഭവങ്ങളെ കൂട്ടിവായിച്ചെടുക്കാൻ സഹായിക്കുന്ന ഇത്തരം സമീപനം ഉള്ളടക്കം ആവശ്യപ്പെടുന്നതനുസരിച്ച് ഉപയോഗിക്കാൻ അധ്യാപകർ ശ്രമിക്കണം.

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ

കെ സി എസ് എൽ പ്രവർത്തനവർഷം ഉദ്ഘാടനം

മരിയോത്സവം 2 K 25 സമാപിച്ചു

"Provocations അല്ല Promotions ആണ്!!!"

റോമിന്റെ പ്രാമുഖ്യവും കോൺസ്റ്റാന്റിനോപ്പിളിന്റെ വളർച്ചയും