Catepedia

യുവജനങ്ങളുടെ സ്വന്തം വിശുദ്ധൻ ഇനി ചിറ്റൂരിൽ; കാർലോ അക്യുത്തിസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു!

Sathyadeepam

ജീൻസും ടീഷർട്ടും ധരിച്ച്, കമ്പ്യൂട്ടറിന് മുന്നിലിരുന്ന് വിശുദ്ധിയിലേക്ക് നടന്നുകയറിയ ഈ നൂറ്റാണ്ടിന്റെ സ്വന്തം ഡിജിറ്റൽ വിശുദ്ധനായ കാർലോ അക്യുത്തിസ് ഇനി ചിറ്റൂർ ധ്യാനകേന്ദ്രത്തിലും!

ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ മെയ് മാസം നടത്തപ്പെട്ട നൂറാം എബൈഡ് ആയ Grand Abide 4 യുവജന ധ്യാനത്തോടനു ബന്ധിച്ച്, വി. കാർലോ അക്യുത്തിസിന്റെ തിരുശേഷിപ്പ് ധ്യാനകേന്ദ്രത്തിലെ Abide Hall ൽ അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവ് പ്രതിഷ്ഠിച്ചു.

  • എന്തുകൊണ്ട് ചിറ്റൂർ? എന്തുകൊണ്ട് കാർലോ അക്യുത്തിസ്?

ചിറ്റൂർ ധ്യാനകേന്ദ്രം യുവജനങ്ങൾ ക്കായി ദൈവം പ്രത്യേകം തിരഞ്ഞെടുത്ത ഒരു വലിയ ആത്മീയകേന്ദ്രമാണ്. 30 വർഷ മായി യുവജന ശുശ്രൂഷ മുടക്കമില്ലാതെ ഇവിടെ നടത്തപ്പെടുന്നു. അതുകൊണ്ടു തന്നെ, ഇന്നത്തെ തലമുറയ്ക്ക് ഏറ്റവും എളുപ്പത്തിൽ മാതൃകയാക്കാൻ പറ്റുന്ന ഒരു വിശുദ്ധന്റെ സാന്നിധ്യം ഇവിടെ ഉണ്ടായിരിക്കുക എന്നത് വലിയൊരു ദൈവനിയോഗമാണ്. യുവജനങ്ങളെ ക്രിസ്തുവിലേക്ക് കൂടുതൽ ആകർഷി ക്കാനും, അവർക്ക് തങ്ങളുടെ പ്രായത്തിലുള്ള ഒരു വിശുദ്ധനോട് ചേർന്നുനിന്ന് പ്രാർത്ഥിക്കാ നുമുള്ള വലിയൊരു അവസരമാണ് ഈ തിരുശേഷിപ്പ് പ്രതിഷ്ഠയിലൂടെ ഒരുങ്ങിയിരിക്കുന്നത്.

  • ഇന്റർനെറ്റ് യുഗത്തിലെ യുവാക്കൾക്കൊരു വഴികാട്ടി

“എല്ലാവരും ഒറിജിനലുകളായാണ് ജനിക്കുന്നത്, എന്നാൽ പലരും കോപ്പികളായി ജീവിച്ചു മരിക്കുന്നു” എന്ന് ഓർമ്മിപ്പിച്ച കാർലോ, ഇന്നത്തെ സോഷ്യൽ മീഡിയയും സാങ്കേതികവിദ്യയും എങ്ങനെ വിശുദ്ധിക്കായി ഉപയോഗിക്കാം എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നു. കമ്പ്യൂട്ടർ പ്രോഗ്രാമിംഗിലും ഗെയിമിംഗിലും മിടുക്കനായിരുന്ന പ്പോഴും വിശുദ്ധ കുർബാന യായിരുന്നു അവന്റെ ജീവിതത്തിന്റെ പ്രധാന വഴിവിളക്ക്.

  • യുവ സുഹൃത്തുക്കളേ, നിങ്ങളെ കാത്തിരിക്കുന്നു...

നിങ്ങളുടെ സങ്കടങ്ങളും ലക്ഷ്യങ്ങളും കരിയറിനെ ക്കുറിച്ചുള്ള ആശങ്കകളും മനസ്സിലാക്കാൻ, നിങ്ങളുടെ അതേ പ്രായത്തിൽ ജീവിച്ച ഒരു സുഹൃത്ത് ഇനി ചിറ്റൂരിലുണ്ട്. തളർന്നു പോകുമ്പോൾ ഓടിയെത്താനും, കൈപിടിച്ച് ക്രിസ്തുവിലേക്ക് നടത്താനും വി. കാർലോ അക്യുത്തിസിന്റെ തിരുശേഷിപ്പ് സാന്നിധ്യം ചിറ്റൂർ ധ്യാനകേന്ദ്രത്തിൽ നമുക്കായി കാത്തിരിക്കുന്നു.

വരൂ, നമുക്ക് ഈ ആധുനിക യുഗ ത്തിലെ വിശുദ്ധന്റെ മാധ്യസ്ഥ്യത്തിൽ ഒത്തു ചേരാം, നമ്മുടെ വിശ്വാസം കൂടുതൽ ‘റീചാർജ്’ ചെയ്യാം!

വിശുദ്ധ നോര്‍ബര്‍ട്ട് (1060-1134) : ജൂണ്‍ 6

‘ഗെയിം ഓവർ’ പറഞ്ഞവർക്ക് മുന്നിൽ സ്വന്തമായി ‘പുതിയ ഗെയിം’ തുടങ്ങിയവർ: ലോസ് പെരെജിലിസിന്റെ മാസ്സ് സ്റ്റോറി!

സന്ന്യാസം നവസംവിധാനങ്ങൾ ആവശ്യപ്പെടുന്നുണ്ടോ?

നിലാവിന്റെ വീട് - 09

മരട് ജാന്നാപള്ളിക്ക് അഭിനന്ദനം!