സഭാപ്രസംഗകൻ - Chap.2 [3of3]

Loogs Guru Ecclesiastes Chapter 2 part 3 of 3
Published on
  • പിന്‍ഗാമി എന്തായിരിക്കുമോ എന്നാണ് സഭാപ്രസംഗകന്‍ ചോദിക്കുന്നത്?

    - ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ (2:19)

  • സൂര്യനു കീഴെ ബുദ്ധിപൂര്‍വം പ്രയത്നിച്ചതിന്റെ ഫലം ആരുടെ അധീനതയില്‍ ആകും?

    - പിന്‍ഗാമിയുടെ (2:19)

  • സൂര്യനു കീഴെ ബുദ്ധിപൂര്‍വം പ്രയത്നിച്ചതിന്റെ ഫലം പിന്‍ഗാമിയുടെ അധീനതയില്‍ ആകും? ഇതും എന്ത് തന്നെയാണ്?

    - മിഥ്യയാണ് (2:19)

  • എന്തുകൊണ്ടാണ് സഭാപ്രസംഗകന്‍ സൂര്യനു കീഴെയുള്ള എല്ലാ പ്രയത്നങ്ങളില്‍നിന്നും പിന്മാറിയത്?

    - മനസ്സുകെട്ട് (2:20)

  • എന്തെല്ലാം ഉപയോഗിച്ചാണ് അധ്വാനിച്ചുണ്ടാക്കിയത്?

    - ജ്ഞാനവും അറിവും സാമര്‍ത്ഥ്യവും ഉപയോഗിച്ച് (2:21)

  • അറിവും ജ്ഞാനവും സാമര്‍ത്ഥ്യവും ഉപയോഗിച്ച് അധ്വാനിച്ചു ണ്ടാക്കിയവ ആര്‍ക്ക് ആസ്വദിക്കാന്‍ വിട്ടുകൊടുക്കേണ്ടി വരുന്നു?

    - അശേഷം അധ്വാനിക്കാത്തവന് (2:21)

  • അശേഷം അധ്വാനിക്കാത്തവന് ആസ്വദിക്കാന്‍ വിട്ടുകൊടു ക്കേണ്ടി വരുന്നത് എന്താണ്?

    - അറിവും ജ്ഞാനവും സാമര്‍ത്ഥ്യവും ഉപയോഗിച്ച് അധ്വാനിച്ചുണ്ടാക്കിയവ (2:21)

  • സഭാപ്രസംഗകന്‍ മനുഷ്യന് എന്തു നേട്ടം എന്ന് ചോദിക്കുന്നത് ഏതെല്ലാം കാര്യങ്ങളിലാണ്?

    - സൂര്യനുകീഴെയുള്ള കഠിനാധ്വാനവും മനഃക്ലേശവുംകൊണ്ട് (2:22)

  • മനുഷ്യന്റെ ദിനങ്ങളെല്ലാം എങ്ങനെയുള്ളതാണ്?

    - വേദന നിറഞ്ഞതാണ് (2:23)

  • മനുഷ്യന്റെ അധ്വാനം എങ്ങനെയുള്ളതാണ്?

    - ദുഃഖസങ്കുലവും (2:23)

  • എപ്പോള്‍ പോലും അവന്റെ മനസ്സിന് സ്വസ്ഥതയില്ല?

    - രാത്രിയില്‍പ്പോലും (2:23)

  • എന്തിനെക്കാള്‍ നല്ലതായി മനുഷ്യനു വേറൊന്നില്ല എന്നാണ് സഭാപ്രസംഗകന്‍ പറയുന്നത്?

    - തിന്നുകുടിച്ച് സ്വന്തം പ്രയത്നത്തില്‍ ആനന്ദിക്കുന്നതിനേക്കാള്‍ (2:24)

  • ഇതും ദൈവകരങ്ങളില്‍ നിന്നാണെന്ന് ഞാന്‍ ഗ്രഹിച്ചു. ഏത്?

    - തിന്നുകുടിച്ച് സ്വന്തം പ്രയത്നത്തില്‍ ആനന്ദിക്കുന്നത് (2:24)

  • ദൈവത്തില്‍നിന്ന് അകന്ന് ........... ........... ആര്‍ക്കാണ് കഴിയുക?

    - ഭക്ഷിക്കാനോ ആനന്ദിക്കാനോ (2:25)

  • തന്നെ പ്രസാദിപ്പിക്കുന്നവന് ദൈവം ........... ........... ...........

    എല്ലാം പ്രദാനം ചെയ്യുന്നു. എന്തെല്ലാം ?

    - ജ്ഞാനം, അറിവ്, ആനന്ദം (2:26)

  • പാപിക്ക് ദൈവം എന്താണ് കൊടുക്കുന്നത്?

    - ദൈവത്തെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി ധനം ശേഖരിച്ചുകൂട്ടാനുള്ള ജോലി മാത്രം കൊടുക്കുന്നു (2:26)

  • പാപിക്ക് ദൈവത്തെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി ധനം ശേഖരിച്ചുകൂട്ടാനുള്ള ജോലി മാത്രം കൊടുക്കുന്നത് എന്താണ്?

    - മിഥ്യയും പാഴ്‌വേലയും (2:26)

  • സഭാപ്രസംഗകന്‍ 2:4-8 നു സമാനമായ പഴയനിയമഗ്രന്ഥഭാഗമേത്?

    - 1 രാജാ 10:23-27

  • സഭാപ്രസംഗകന്‍ 2:24നു സമാനമായ സുവിശേഷഭാഗമേത്?

    - ലൂക്കാ 12:19

logo
Sathyadeepam Online
www.sathyadeepam.org