ബൈബിൾ ഹോംസ്

Recommended, പക്ഷെ Work ആയില്ല !!!

Bible Homes | Season 2 | Episode - 8

Sathyadeepam
  • അച്ചന്‍കുഞ്ഞ്‌

ബൈബിള്‍ എടുത്ത് Kiss ചെയ്ത് ലൂക്കായുടെ സുവിശേഷം ഒമ്പതാം അധ്യായം 51 മുതല്‍ 55 വരെ വായിച്ചോളൂ കൂട്ടുകാരെ...

സ്വന്തം മക്കള്‍ Best ആകണമെന്ന് ആഗ്രഹിക്കാത്ത ഏത് പപ്പയും മമ്മയുമാണുള്ളത് Guyss?? ശ്ലീഹന്മാരായ ജോണിന്റെയും ജെയിംസിന്റെയും മമ്മയും അത്രേ ചെയ്തുള്ളൂ...

ഒരാളെ ഈശോയുടെ Right ഉം മറ്റേയാളെ ഈശോയുടെ Left ഉം ഇരുത്തണം എന്ന Recommendation ആണ് അവരുടെ മമ്മ നടത്തിയത്... പക്ഷേ അത് Work ആയില്ല Guyss...

ഈശോ ആ ബോള്‍ നേരെ തന്റെ പിതാവായ ദൈവത്തിന്റെ ഗോള്‍ പോസ്റ്റിലേക്ക് ഇട്ടു... പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള കെമിസ്ട്രി അങ്ങനെയാണ്... അവര് സെറ്റാ...

പക്ഷെ നോക്കിയേ 12 ശ്ലീഹന്മാര് തമ്മിലുള്ള കെമിസ്ട്രി ശരിക്കും പൊട്ടി... രണ്ടു പേര് അങ്ങ് Shine ചെയ്തപ്പോള്‍ ബാക്കി 10 പേര്‍ക്ക് ദേഷ്യോം അസൂയേം ഒക്കെയായി...

കൂട്ടുകാരെ, നമ്മളും ഈശോയുടെ കൂടെ നില്‍ക്കുന്നത് എന്തേലും സ്ഥാനങ്ങള്‍ കിട്ടാനാണോ? എങ്കില്‍ ഉറപ്പായിട്ടും സംഭവം ചീറ്റി പോകും... മറ്റുള്ളവര്‍ക്ക് നമ്മളോട് അമര്‍ഷവും തോന്നും...

ആ കുരിശിലേക്ക് ഒന്ന് നോക്കിയേ... ഇത്ര TERROR & HORROR ആയി പീഡ സഹിച്ച് കിടക്കുന്ന ഈശോയോട് എങ്ങനെയാണ് നമുക്ക് നമ്മുടെ എല്ലാ Demands ഉം Recommendations ഉം വയ്ക്കാന്‍ പറ്റണെ???

നമ്മളും ആ വേദനയില്‍ പങ്കുപറ്റല്ലേ വേണ്ടേ? ഈശോയോട് എല്ലാം വേണമെന്ന് പറയാതെ ചിലതൊക്കെ വേണ്ടാന്നു പറയാന്‍ കൂടി പഠിച്ചാലോ കൂട്ടുകാരെ???

  • മനപ്പാഠമാക്കാനുള്ള വചനം:

അവന്‍ എല്ലാവരോടുമായി പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ

ലൂക്കാ 9:23

വിശുദ്ധ അലെക്‌സിസ്  (5-ാം നൂറ്റാണ്ട്) : ജൂലൈ 17

എന്‍ദോര്‍ : പാതാളത്തിലേക്കുള്ള പാഥേയം

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണം: കെ സി ബി സി ജാഗ്രത കമ്മീഷൻ

കര്‍മ്മലമാതാവ്  : ജൂലൈ 16

സിജോ പൈനാടത്തിന് എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം