ബൈബിൾ ഹോംസ്

ഈശോ കലിപ്പിലാണ്!!!

Bible Homes | Season 2 | Episode 7

Sathyadeepam
  • അച്ചന്‍കുഞ്ഞ്‌

ബൈബിള്‍ എടുത്ത് ഒരു മുത്തം കൊടുത്ത് ലൂക്കായുടെ സുവിശേഷം ഒമ്പതാം അധ്യായം 51 മുതല്‍ 55 വരെ വായിച്ചോളൂ കൂട്ടുകാരെ...

ഈശോപ്പാ ജെറുസലേമിലേക്കുള്ള യാത്ര പ്ലാന്‍ ചെയ്യുകയാണ് Guyss... ജെറുസലേമിലേക്കുള്ള ട്രിപ്പ് എന്ന് കേള്‍ക്കുമ്പോള്‍ അടിച്ചുപൊളിക്കാനാണെന്ന് വിചാരിക്കണ്ടാട്ടോ... ആ റൂട്ട് മാപ്പ് കുരിശിന്റെ വഴിയുടേതാണ്...

On the way ഈശോയ്ക്കും ശിഷ്യന്മാര്‍ക്കും സമരിയാ വഴി pass ചെയ്യണം... അയിന്? സീനാണ് ഗയ്‌സ്... യഹൂദരും സമരിയാക്കാരും സെറ്റല്ല... തമ്മില്‍ കണ്ടാല്‍ കലിപ്പാണ്... അതോണ്ട് യഹൂദനായ ഈശോ സമരിയ വഴി പോയപ്പോള്‍ അവര്‍ മൈന്‍ഡ് പോലും ചെയ്തില്ല...

ഇത് ഈശോയുടെ ശിഷ്യന്മാരിലെ ചേട്ടന്‍ പുള്ളിക്കും അനിയന്‍ പുള്ളിക്കും പിടിച്ചില്ല... നമ്മുടെ വല്യ ജെയിംസിനും കുഞ്ഞു ജോണിനും ഇഷ്ടായില്ലാന്ന്... 'ഇതു കണ്ടപ്പോള്‍ ശിഷ്യന്‍മാരായ യാക്കോബും യോഹന്നാനും പറഞ്ഞു:

കര്‍ത്താവേ, സ്വര്‍ഗത്തില്‍ നിന്ന് അഗ്‌നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന് ഞങ്ങള്‍ പറയട്ടെയോ?' (ലൂക്കാ 9:54). ഇതു കേട്ടു ഈശോ ചെയ്തതാണ്

മ്മ്‌ടെ പോയിന്റ്... ഈശോ അവരേ ശരിക്കും വഴക്കു പറഞ്ഞു... എന്തിനാണെന്നറിയോ?? മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കാത്തതു കൊണ്ട്....

Guyss... നമുക്ക് ഇഷ്ടമല്ലാത്ത രീതിയില്‍ മറ്റുള്ളവര്‍ നമ്മളോട് പെരുമാറുമ്പോള്‍ അവരെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചാലോ??

അപ്പൊ നമ്മുടെ പ്രാര്‍ഥന പോലെ നമ്മുടെ ഹൃദയോം

ഈശോടെ ഹൃദയം പോലെ HOLY HEART ആവും...

  • മനപ്പാഠമാക്കാനുള്ള വചനം:

നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്,

ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്,

ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായി

എന്റെ സന്തോഷം പൂര്‍ണ്ണമാക്കുവിന്‍.

  • ഫിലിപ്പി 2:2

വിശുദ്ധ ഹിലാരിയോന്‍ (291-371) : ഒക്‌ടോബര്‍ 21

ഭരണഘടനാവകാശങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഔദാര്യമല്ല: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

ക്രൈസ്തവ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ മാത്രം അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാരിന്റെ സമീപനം അപലപനീയം : മാര്‍ ടോണി നീലങ്കാവില്‍

കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്രയ്ക്ക് സ്വീകരണം നല്‍കി: യൂത്ത് കൗണ്‍സില്‍

സ്ലം സര്‍വീസ് സെന്റര്‍ 43-ാം വാര്‍ഷിക ജനറല്‍ ബോഡി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു