ബൈബിൾ ഹോംസ്

ഈശോപ്പന്റെ CHUNKS!!! - [PART 01]

Bible Homes | Season 2 | Episode 10

Sathyadeepam
  • അച്ചന്‍കുഞ്ഞ്‌

[ഈശോപ്പന്റെ CHUNKS!!! - PART 01]

ബൈബിള്‍ എടുത്ത് KISS ചെയ്ത് വി. യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അധ്യായം 01 മുതല്‍ 05 വരെ വായിച്ചോളൂ കൂട്ടുകാരെ...

ഈശോപ്പന്റെ മൂന്നു CHUNKS ആയിരുന്നു സഹോദരങ്ങളായിരുന്ന ലാസറും മര്‍ത്തയും മറിയവും. His BEST FRIENDS!!! ഇവരുടെ വീട് ജറുസലേമിനടുത്ത് ബഥാനിയ എന്ന കൊച്ചു ഗ്രാമത്തിലായിരുന്നു.

ബഥാനിയാ എന്ന പേരിന്റെ അര്‍ഥം ദുഃഖത്തിന്റെ വീട് അല്ലെങ്കില്‍ അത്തിപ്പഴത്തിന്റെ വീട് എന്നൊക്കെ ആണ്. ഒരു സമയത്ത് രോഗികളും ദുഃഖിതരുമായ ആളുകള്‍ അവിടെ താമസിച്ചിരുന്നതു കൊണ്ടും അത്തിപ്പഴങ്ങള്‍ സമൃദ്ധമായി കണ്ടിരുന്നതുകൊണ്ടുമാണ് ഇങ്ങനെ വിളിച്ചിരുന്നത്. മ്മ്‌ടെ ഫോക്കസ് ഈശോപ്പന്‍ ആ വീട്ടില്‍ വന്നപ്പോ ഉള്ള കാര്യാണെ!!!

ലാസറിന്റെ വീട് ജറുസലേമിലേക്ക് പോകും വഴി ആയോണ്ട് ഈശോ ഒന്ന് വിശ്രമിക്കാനും ആത്മീയമായിട്ടൊന്നു ഉഷാറാകാനും ഒക്കെ കണ്ടെത്തിയ ഒരു ഇടം ആയിരുന്നു... ഓശാനയ്ക്ക് ജറുസലമിലേക്ക് ഈശോ പോകുന്നത് ബഥാനിയായില്‍നിന്നാണെ (യോഹ. 12:1).

ഈശോ അവരോടൊപ്പം FOOD കഴിക്കും... തമാശകള്‍ പറയും... പൊട്ടിച്ചിരിക്കും... വചനം പങ്കുവയ്ക്കും... ലാസര്‍ മരിച്ച വാര്‍ത്ത അറിഞ്ഞപ്പോ ഈശോ ശരിക്കും കരഞ്ഞു (യോഹ. 11:35).

Guyss... മ്മക്ക് ബഥാനിയായെക്കുറിച്ച് തന്നെ ചിന്തിക്കാം... ഈശോയെപ്പോലെ നിങ്ങള്‍ക്കും ഉണ്ടോ ഇങ്ങനെ ചില COMFORT ZONES???

സന്തോഷിച്ചിരിക്കുമ്പോള്‍, സങ്കടപ്പെട്ടിരിക്കുമ്പോള്‍, അല്ലെങ്കില്‍ നിരാശപ്പെട്ടിരിക്കുമ്പോള്‍ നമ്മള്‍ മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ അടുത്തോ നല്ല സുഹൃത്തുക്കളുടെ അടുത്തോ വിശേഷങ്ങള്‍ പങ്കുവയ്ക്കാറില്ലേ??? അപ്പോള്‍ നമുക്ക് കിട്ടുന്ന ഒരു ഊര്‍ജം ഇല്ലേ... അത് പൊളിയല്ലേ... മുന്നോട്ടു ജീവിക്കാന്‍ അത് ഒരു BOOST തന്നെയാണ്....

കൂട്ടുകാരെ... നിങ്ങള്‍ക്കും ഉണ്ടാവട്ടെ നല്ല ബഥാനിയാ അനുഭവം തരുന്ന BEST FRIENDS... നല്ല COMFORT ZONES ആവുന്ന CHUNKS... BEST WISHES!!!

  • മനഃപാഠമാക്കേണ്ട വചനം:

  • യേശു മര്‍ത്തായെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു.

  • യോഹന്നാന്‍ 11:5

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു