ബൈബിൾ ഹോംസ്

ചേട്ടന്‍ കലിപ്പിലാണ്...

Season 1 - Bible Homes - Episode 15

Sathyadeepam

സത്യം പറഞ്ഞാല്‍ യാക്കോബ് ഏസാവിനോട് ചെയ്തത് CHEATING അല്ലെ??? വീട്ടിലെ മൂത്തപുത്രന്റെ അവകാശങ്ങളും അനുഗ്രഹങ്ങളും കൈക്കലാക്കി നാടുവിട്ടു. ഇനി തിരിച്ച് യാക്കോബ് നാട്ടിലേക്കു വന്നാല്‍ എന്താവും SCENE?

ബൈബിള്‍ എടുത്തു KISS ചെയ്തു ഉല്പത്തി 32 ഉം 33 ഉം വായിച്ചു തുടങ്ങിക്കോ...

ചേട്ടന്‍ കലിപ്പില്‍ ആണെന്ന് അറിയാവുന്ന യാക്കോബ് കട്ട PLANNING ആണ്. ചേട്ടനെ ഒന്ന് COOL ആക്കാന്‍ ഒരു വല്യ GIFT ആദ്യമേ അവന്‍ അയക്കും. എന്തൊക്കെ ആണെന്ന് ഉല്പത്തി 32:14-15 വായിച്ചു പറയാമോ കൂട്ടുകാരെ ??? .......................................

താന്‍ വരുന്നു എന്നറിഞ്ഞ് ചേട്ടന്‍ നാനൂറു പേരോടുകൂടെ പുറപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത യാക്കോബിനെ ഭയപ്പെടുത്തി. ചേട്ടന്‍ ഒടുക്കത്തെ കലിപ്പാണെന്നുതന്നെ അവന്‍ കരുതി. അവന്‍ മക്കളെയും ഭാര്യമാരെയും വേര്‍തിരിച്ചു നിര്‍ത്തി അവരുടെ മുന്നേ നടന്നു. ചേട്ടന്റെ അടുത്തെത്തുവോളം അവന്‍ ഏഴു തവണ നിലംമുട്ടെ താണുവണങ്ങു ന്നുണ്ട്.

SCENE CONTRA ആയോ? NEVER...

TWIST എന്തായിരുന്നെന്നോ???

ഏസാവ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. അവര് കൊറേ കരഞ്ഞു. എന്നിട്ടു യാക്കോബ് പറയുന്ന ഒരു കാര്യം, തന്നോട് ചേട്ടന്‍ ക്ഷമ കാണിച്ചപ്പോള്‍ ദൈവത്തിന്റെ മുഖം കണ്ടപോലെ ആയിരുന്നു ചേട്ടന്റെ മുഖം അവന്‍ കണ്ടത് എന്നാണ്.

ചിലപ്പോ വീട്ടിലെ എത്രയോ വല്യ പ്രശ്‌നങ്ങള്‍ ആയാലും

ഒരു തുറന്നുപറച്ചിലില്‍

ഒരു സ്‌നേഹാന്വേഷണത്തില്‍

ഒരു ക്ഷമ ചോദിക്കലില്‍

ഒരു വിട്ടുകൊടുക്കലില്‍

ഒരു പുഞ്ചിരിയില്‍

ഒരു ചുംബനത്തില്‍

അവസാനിച്ചു കൂടാത്തത് എന്താണ്?? വീട്ടിലെ പിണക്കങ്ങളെ EXPLORE ചെയ്തു അതിനെ ഒന്ന് പരിഹരിച്ചാലോ?? അപ്പൊ തീര്‍ച്ചയായും നിങ്ങള്‍ക്കു ദൈവത്തെ കണ്ടുമുട്ടാന്‍ സാധിക്കും!!!

  • മനഃപാഠം ആക്കേണ്ട വചനം:

  • 'ദൈവത്തിന്റെ മുഖം കണ്ടാലെന്നപോലെയാണ് ഞാന്‍ അങ്ങയുടെ മുഖം കണ്ടത്. അത്രയ്ക്കു ദയയോടെയാണ് അങ്ങ് എന്നെ സ്വീകരിച്ചത്' (ഉല്‍ 33:10b).

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16