Todays_saint

വിശുദ്ധ പഫ്‌നൂഷ്യസ് (350) : സെപ്തംബര്‍ 11

Sathyadeepam
ഈജിപ്തില്‍ ജനിച്ച വി. പഫ്‌നൂഷ്യസ് കുറെക്കാലം വി. ആന്റണിയുമൊത്ത് മരുഭൂമിയില്‍ കഴിഞ്ഞിട്ടുണ്ട്. അതിനുശേഷം അദ്ദേഹത്തെ ഒരു രൂപതയുടെ ചാര്‍ജ് ഏല്പിച്ചു. ചക്രവര്‍ത്തി മാക്‌സിമിനസ് ത്രാക്‌സിന്റെ ഭരണകാലമായിരുന്നു അത്. അദ്ദേഹം മതപീഡനം ആരംഭിച്ചു.

പിടിയ് ക്കപ്പെട്ട പഫ്‌ന്യൂഷ്യസിന്റെയും മറ്റുള്ളവരുടെയും വലതു കണ്ണ് തുരന്നു കളയാനും ഇടതു കാല്‍മുട്ട് തല്ലി ഒടിക്കാനും, തുടര്‍ന്ന് കല്‍ക്കരി ഖനിയില്‍ ജോലി ചെയ്യിക്കാനും ഉത്തരവായി എങ്കിലും, സമാധാനപരമായ അന്തരീക്ഷം തിരികെ വന്നതോടെ പഫ്‌നൂഷ്യസ് ഔദ്യോഗിക ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും ആര്യനിസത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു.

നിഖ്യാ സൂനഹദോസില്‍ വച്ച് പഫ്‌നൂഷ്യസിനെ, കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ സുഹൃത്തെന്ന നിലയില്‍, പ്രത്യേകം ആദരിച്ചിരുന്നു. ചക്രവര്‍ത്തി വിശുദ്ധന്റെ അഭിപ്രായങ്ങള്‍ എപ്പോഴും ആരാഞ്ഞിരുന്നു.

ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.
1 യോഹ. 4:16

പൗരോഹിത്യം സ്വീകരിക്കുന്നതിനുമുമ്പ് വിവാഹിതരായിരുന്ന പുരോഹി തരുടെ ബ്രഹ്മചര്യം സംബന്ധിച്ച തീരുമാനങ്ങള്‍ വൈദികര്‍ക്കു വിട്ടുകൊടുത്തത് പഫ്‌നൂഷ്യസിന്റെ സ്വാധീനത്തിലാണെന്നു കരുതപ്പെടുന്നു. എങ്കിലും, പുരോഹിതരാകുന്ന സമയത്ത് ബ്രഹ്മചാരികളാണെങ്കില്‍ അതു തുടരണമെന്ന് സൂനഹദോസ് ഡിക്രി പാസ്സാക്കി.

335-ല്‍ വി. അത്തനാസ്യൂസിനൊപ്പം പഫ്‌നൂഷ്യസും ടയറില്‍ കൂടിയ സിനഡില്‍ പങ്കെടുക്കുകയും ആര്യന്‍ പാഷണ്ഡതയ്‌ക്കെതിരെ വാദമുഖങ്ങളുന്നയിച്ച അത്തനാസൂസിനെ ശക്തമായി പിന്താങ്ങുകയും ചെയ്തു.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും