Todays_saint

വിശുദ്ധ ലെയോനാര്‍ഡ് ലിമോസിന്‍ (-559) : നവംബര്‍ 6

Sathyadeepam

ക്ലോവിസ് ഒന്നാമന്‍ ചക്രവര്‍ത്തിയുടെ രാജസദസ്സിലെ ഒരു പ്രഭുവായിരുന്നു ലെയോനാര്‍ഡ്. ഫ്രാന്‍സിലെ റെയിംസില്‍ നിന്നുള്ള വി. റെമീജിയസാണ് ലെയോനാര്‍ഡിനെ ക്രിസ്തീയ വിശ്വാസിയാക്കിയതെന്നു കരുതപ്പെടുന്നു.

പിന്നീട്, ലെയൊനാര്‍ഡ് സന്ന്യാസിയാകുകയും ഗാസ്‌കണിയില്‍ വചനം പ്രസംഗിക്കുകയും ചെയ്തു. നൊബ്ലാക്കില്‍ ഒരു ആശ്രമം സ്ഥാപിച്ച്, മരണംവരെ അദ്ദേഹം അതിന്റെ ഭരണഭാരം വഹിച്ചു.

ക്ലോവിസ് രാജാവിന്റെ ബഹുമാനാദരവുകള്‍ നേടിയെടുത്ത ലെയോനാര്‍ഡ് ആവശ്യപ്പെടുന്ന ഏതു തടവുകാരനെയും മോചിപ്പിക്കാന്‍ രാജാവ് തയ്യാറായിരുന്നു.
ദക്ഷിണ ജര്‍മ്മനിയിലും ആസ്ത്രിയായിലും ബൊഹേമിയായിലും ലെയൊനാര്‍ഡിന്റെ ആശ്രമജീവിതശൈലിക്കു പ്രചാരവും അംഗീകാരവും ലഭിച്ചു.

അദ്ദേഹത്തിന്റെ പേരില്‍ ധാരാളം അത്ഭുതങ്ങള്‍ നടന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
എല്ലാ രോഗികളുടെയും പ്രത്യേകിച്ച് മനോരോഗികളുടെയും ഗര്‍ഭിണികളുടെയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ് വി. ലെയോനാര്‍ഡ് ലിമോസിന്‍.

ഉക്രെയ്‌നില്‍ സമാധാനത്തിനായി സംഭാഷണവും ഘടനാപരമായ നടപടികളും ആവശ്യമാണ്: പാപ്പ

കാരുണ്യത്തിന്റെ പുതിയ അധ്യായത്തിനു തുടക്കമിട്ട് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രല്‍

അഞ്ച് ഫ്രാന്‍സിസ്‌കന്‍ മിഷനറിമാരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

ബംഗാളിൽ ക്രൈസ്തവരെ വീണ്ടും ലക്ഷ്യമിട്ട് ഹിന്ദുത്വവാദികള്‍; ക്രൈസ്തവ ദേവാലയത്തിന്റെ കൂദാശയ്ക്കിടെ ആക്രമണം

കാഴ്ചപ്പാടുകൾ നിരന്തരം മാറിക്കൊണ്ടിരിക്കുമ്പോഴാണ് കവിതയുടെ സാധ്യതകൾ കൂടുന്നത്:  പ്രൊഫ. എസ്. ജോസഫ്