Todays_saint

വിശുദ്ധ കാന്യൂട്ട്  (1043-1086) : ജനുവരി 19

Sathyadeepam
ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ട; മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍.
മത്താ. 10:28)
വി. കാന്യൂട്ട് ഡെന്മാര്‍ക്കിന്റെ കിരീടാവകാശിയായിരുന്നു. എങ്കിലും വളരെ സ്വഭാവസവിശേഷതകളുള്ള ആദ്ധ്യാത്മിക ജീവിതത്തിന്റെ ഉടമയുമായിരുന്നു. ജനങ്ങളുടെ സര്‍വ്വതോന്മുഖമായ പുരോഗതിയോടൊപ്പം വിശ്വാസപ്രചാരണവും തന്റെ ഉത്തരവാദിത്വമായി അദ്ദേഹം ഹൃദയത്തില്‍ കൊണ്ടുനടന്നു.

ഭൗതികപുരോഗതിക്കായി കാന്യൂട്ട് അനേകം ഭരണപരിഷ്‌കാരങ്ങള്‍ വരുത്തിക്കൊണ്ടിരുന്നപ്പോള്‍ത്തന്നെ, അനേകം ദൈവാലയങ്ങള്‍ പടുത്തുയര്‍ത്തുവാന്‍ കൈയയച്ച് സഹായിക്കുകയും ചെയ്തുകൊണ്ടിരുന്നു. കല്ലുകൊണ്ടുതന്നെ പണിതീര്‍ത്ത പ്രസിദ്ധമായ റോസ്‌ക്കില്‍ഡ് കത്തീഡ്രല്‍ അതിലൊന്നാണ്.

എന്നാല്‍ രാജഭരണത്തിന്റെ ആറാംവര്‍ഷം ഡെന്മാര്‍ക്കില്‍ ഒരു വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. രാജാവും അദ്ദേഹത്തിന്റെ സഹോദരന്‍ ബനഡി ക്ടും മറ്റു പതിനേഴുപേരും വി. ആല്‍ബന്റെ നാമത്തിലുള്ള ദൈവാലയത്തില്‍വച്ച് ദിവ്യബലിയുടെ സമയത്ത് മൃഗീയമായി വധിക്കപ്പെട്ടു.

അക്കൂട്ടത്തില്‍ വെട്ടേറ്റു മരിക്കുമ്പോള്‍ വി. കാന്യൂട്ട് അള്‍ത്താരയുടെ ചുവട്ടില്‍ മുട്ടുകുത്തിനിന്ന് തന്റെ ശത്രുക്കളോട് ക്ഷമിക്കണമേ, കരുണ കാണിക്കണമേ എന്നു കൈകള്‍ വിരിച്ചു പിടിച്ചു പ്രാര്‍ത്ഥിക്കുകയായിരുന്നു.
പോപ്പ് പാസ്‌കല്‍ II കാന്യൂട്ടിനെ 1101-ല്‍ വിശുദ്ധനായി പ്രഖ്യാപിച്ചു.

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26

Christmas Family Selfie Task

ക്രിസ്മസ് : ഡിസംബര്‍ 25

വിശുദ്ധ അനസ്താസ്യ (3-ാം നൂറ്റാണ്ട്) : ഡിസംബര്‍ 25

ക്രിസ്മസ് ആഘോഷം നടത്തി കത്തോലിക്ക കോണ്‍ഗ്രസ്സ്