Todays_saint

വിശുദ്ധ നെരേവൂസ്, വിശുദ്ധ അച്ചില്ലെസ് & വിശുദ്ധ ഡൊമിറ്റില്ല – മെയ് 12

Sathyadeepam
ലോകം വച്ചുനീട്ടിയ എല്ലാ ലൗകിക സുഖഭോഗങ്ങളും തട്ടിത്തെറിപ്പിച്ച മൂന്നു വിശുദ്ധരെ അനുസ്മരിക്കാനാണ് നാം ഇവിടെ കൂടിയിരിക്കുന്നത്.

ഈ മൂന്നു വിശുദ്ധരും നാലാം നൂറ്റാണ്ടു മുതല്‍ സഭയില്‍ ആദരിക്കപ്പെടുന്നുണ്ട്.

മഹാനായ പോപ്പ് വി. ഗ്രിഗറി, അവരുടെ തിരുനാള്‍ ദിവസം പറഞ്ഞു: "ലോകം വച്ചുനീട്ടിയ എല്ലാ ലൗകിക സുഖഭോഗങ്ങളും തട്ടിത്തെറിപ്പിച്ച മൂന്നു വിശുദ്ധരെ അനുസ്മരിക്കാനാണ് നാം ഇവിടെ കൂടിയിരിക്കുന്നത്."

ഈ വിശുദ്ധരുടെ കബറിടത്തിനു മുകളില്‍ നിര്‍മ്മിക്കപ്പെട്ട ദൈവാലയത്തില്‍ നിന്നുകൊണ്ട് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

റോമന്‍ ചക്രവര്‍ത്തിയുടെ സംരക്ഷണസേനയിലെ അംഗങ്ങളായിരുന്നു നെരേവൂസും അച്ചില്ലെസും. ഡൊമീഷ്യന്‍ ചക്രവര്‍ത്തി, തന്റെ ബന്ധുവായ ഡൊമിറ്റില്ലയെ വധിക്കുവാന്‍ ഇവരോട് ആവശ്യപ്പെട്ടു. ഡൊമിറ്റില്ല ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിനായിരുന്നു ഈ ശിക്ഷ.

എന്നാല്‍, അവളുടെ വിശ്വാസത്തിലും മാതൃകയിലും ആകൃഷ്ടരായ നെരേവൂസും അച്ചില്ലെസും ഡൊമിറ്റില്ലയെ വധിച്ചില്ലെന്നു മാത്രമല്ല, അവളുടെ വിശ്വാസം സ്വീകരിക്കുകയും ചെയ്തു.

ചക്രവര്‍ത്തി അവരിരുവരെയും പോണ്‍സായിലേക്ക് നാടുകടത്തി. ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് അവരെ തെരസ്സീന ദ്വീപിലേക്ക് അയച്ചു.

അവിടെവച്ച് നെരേവൂസും അച്ചില്ലെസും ശിരഛേദം ചെയ്യപ്പെട്ടു. വളരെക്കാലം ആ ദ്വീപില്‍ കഴിയേണ്ടിവന്ന ഡൊമിറ്റില്ലയെ അവസാനം ജീവനോടെ അഗ്നിയില്‍ ദഹിപ്പിക്കുകയായിരുന്നു.

കിടപ്പാടത്തിനായുള്ള സമരത്തില്‍ ആദിവാസികള്‍ക്കൊപ്പം ഒഡീഷയിലെ സഭയും

വിശുദ്ധ സില്‍വെസ്റ്റര്‍ I (-335) : ഡിസംബര്‍ 31

കെ സി വൈ എം വരാപ്പുഴ അതിരൂപത സുവര്‍ണ ജൂബിലി സമാപിച്ചു

ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ സത്വരമായ സര്‍ക്കാര്‍ നടപടികള്‍ അനിവാര്യം: കെ സി ബി സി ജാഗ്രത കമ്മീഷന്‍

വിശുദ്ധ തോമസ് ബെക്കറ്റ് (1118-1170) : ഡിസംബര്‍ 29