Todays_saint

വിശുദ്ധ മുര്‍ത്താഹ് (ആറാം നൂറ്റാണ്ട്) : ആഗസ്റ്റ് 12

Sathyadeepam

മുര്‍ത്താഹിന്റെ ജന്മദേശം അയര്‍ലന്റാണ്. രാജവംശത്തില്‍ ജനിച്ച അദ്ദേഹം കില്ലല എന്ന രൂപതയുടെ ആദ്യത്തെ ബിഷപ്പായി നിയമിതനായി. വി. പാട്രിക്കാണ് അദ്ദേഹത്തെ ബിഷപ്പായി അഭിഷേകം ചെയ്തത്. വി. കൊര്‍മാക്കിന്റെ ചരിത്രത്തില്‍, കില്ലല തുറമുഖം വെഞ്ചരിച്ചവരുടെ കൂട്ടത്തില്‍ പാട്രിക്കും മുര്‍ത്താഹും മറ്റുമുണ്ട്. ഇതില്‍ നിന്ന് ഇവരിരുവരും സമകാലീനരായിരുന്നുവെന്ന് അനുമാനിക്കുന്നു.
വി. മുര്‍ത്താഹിന്റെ തിരുനാള്‍ അയര്‍ലണ്ടില്‍ പരക്കെ ആഘോഷിക്കപ്പെടുന്നുണ്ട്.

നമ്മിലുള്ള നന്മകള്‍ കണ്ടെത്തുകയും അവയെപ്പറ്റി ചിന്തിച്ച് സമയം കളയുകയും ചെയ്യരുത്. നമ്മുടെ പോരായ്മകളും തെറ്റുകളുമാണ് നാം കണ്ടെത്തേണ്ടത്. എളിയവരായി തുടരാന്‍ ഇതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.
വിശുദ്ധ വിന്‍സെന്റ് ഡി പോള്‍

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം