Todays_saint

വിശുദ്ധ എമറന്‍സിയാന (304) : ജനുവരി 23

Sathyadeepam
ക്രിസ്തു ലോകത്തിന്റെ മുഴുവന്‍ രക്ഷകനാണ്. സ്‌നേഹത്തിന്റെ സുവിശേഷമാണ് അവിടുന്ന് ലോകത്തിനു നല്‍കിയത്. ദാഹിക്കുന്നവന് ഒരിറ്റു ജലം നല്‍കാനുളള സന്മനസ്സെങ്കിലുമുണ്ടായിരുന്നാല്‍ മതി രക്ഷപെടാന്‍. അവിടുന്നു വഴിയും സത്യവും ജീവനുമാണ്.

റോമന്‍ രക്തസാക്ഷികളുടെ ലിസ്റ്റില്‍ എമറന്‍സിയാനയുടെ പേരുമുണ്ട്. വി. ആഗ്നസിന്റെ സമ്രപായക്കാരിയും സഹോദരിയെപ്പോലെയുമായിരുന്നു.

വി. ആഗ്നസിന്റെ സ്വാധീനത്താല്‍ ക്രിസ്തുവിനെ അറിഞ്ഞിരുന്നെങ്കിലും മാമ്മോദീസ സ്വീകരിച്ചിരുന്നില്ല. ഒരിക്കല്‍ വി. ആഗ്നസിന്റെ കല്ലറയ്ക്കടുത്തു പ്രാര്‍ത്ഥിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ ശത്രുക്കള്‍ കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു.

അങ്ങനെ രക്തത്താലുള്ള മാമ്മൊദീസാ സ്വീകരിച്ചുകൊണ്ട് ആ കന്യക സ്വര്‍ഗ്ഗത്തിലേക്കു പോയി.
റോമില്‍ ഈ കന്യകയുടെ മൃതശരീരം അടക്കിയിരിക്കുന്ന സ്ഥലത്താണ് സെന്റ് ആഗ്നസിന്റെ നാമധേയത്തിലുള്ള ബസിലിക്ക പണിതീര്‍ത്തിരിക്കുന്നത്.

പിന്നീട് വി. എമറന്‍സിയാനയുടെയും തിരുശേഷിപ്പുകള്‍ ഈ ബസലിക്കായിലേക്കു മാറ്റപ്പെട്ടു.
ക്രിസ്തു ലോകത്തിന്റെ മുഴുവന്‍ രക്ഷകനാണ്. സ്‌നേഹത്തിന്റെ സുവിശേഷമാണ് അവിടുന്ന് ലോകത്തിനു നല്‍കിയത്.

ദാഹിക്കുന്നവന് ഒരിറ്റു ജലം നല്‍കാനുളള സന്മനസ്സെങ്കിലുമുണ്ടായിരുന്നാല്‍ മതി രക്ഷപെടാന്‍. അവിടുന്നു വഴിയും സത്യവും ജീവനുമാണ്.

നോക്കുക, ചുറ്റുമുണ്ടാകാം, കാര്‍ലോമാര്‍!

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'