

സാമൂഹ്യസേവനത്തിനുള്ള ആൾ ഇന്ത്യ മലയാളി അസോസിയേഷന്റെ അവാർഡിന് മലയാളിയായ സിസ്റ്റർ സെലിൻ തിരഞ്ഞെടുക്കപ്പെട്ടു. ഇരിങ്ങാലക്കുട സ്വദേശിയായ സിസ്റ്റർ ന്യൂദൽഹിയിൽ നോയ്ഡ ആസ്ഥാനമായാണ് വർഷങ്ങളായി പ്രവർത്തിക്കുന്നത്.
ദൽഹിയിലെ പാവപ്പെട്ട റിക്ഷാ തൊഴിലാളികൾക്കിടയിൽ സേവനം ചെയ്യുന്ന സിസ്റ്റർ കഴിഞ്ഞ പത്തു വർഷങ്ങൾക്കിടെ അഞ്ഞൂറോളം സൈക്കിൾ റിക്ഷകൾ പാവപ്പെട്ട തൊഴിലാളികൾക്കായി സിസ്റ്റർ വിതരണം ചെയ്തിട്ടുണ്ട്.
തടവറ പ്രേഷിതരംഗത്ത് വലിയ സംഭാവനകൾ സിസ്റ്റർ സെലിൻ ചെയ്തിട്ടുണ്ട്. തീഹാർ ഉൾപ്പെടെയുള്ള ജയിലുകൾ സന്ദർശിച്ച് തടവുകാർക്ക് സേവനം എത്തിക്കാൻ സിസ്റ്റർക്കു സാധിച്ചു. നിബന്ധനകൾ പാലിക്കാൻ കഴിയാതെ തടവിൽ കഴിയുന്നവർക്കു ജാമ്യം ലഭ്യമാക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് സിസ്റ്റർ ചെയ്തുകൊണ്ടിരിക്കുന്നത്. നേത്രദാനരംഗത്തും സിസ്റ്റർ സെലിൻ പ്രവർത്തിക്കുന്നുണ്ട്.