Todays_saint

വിശുദ്ധ ഡേവിഡ് (495/520-589) : മാര്‍ച്ച് 1

Sathyadeepam
ഈ വിശുദ്ധന്റെ ചരിത്രം വളരെ കുറച്ചേ ലഭിച്ചിട്ടുള്ളു. ചരിത്രം പറയുന്നത്, ഒരിക്കല്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ട വി. നോണിന്റെ മകനായിരുന്നു ഡേവിഡ് എന്നാണ്.

ദക്ഷിണ വെയില്‍സിലാണ് ഡേവിഡ് ജനിച്ചത്. വെയില്‍സിലെ പൗളിനൂസിന്റെ കീഴിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് ടൈഗിന്‍ ആശ്രമത്തിന്റെ അധിപനായി. അനേകം പുതിയ ആശ്രമങ്ങള്‍ സ്ഥാപിച്ചു. ആ ആശ്രമങ്ങളിലെ നിയമങ്ങള്‍ കഠിനമായിരുന്നു. പരിപൂര്‍ണ്ണ നിശ്ശബ്ദത.കഠിനമായ ജോലി, കര്‍ശനമായ ആശയടക്കം.
ഡേവിഡിന്റെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിശുദ്ധ നാടുകളിലേക്കും വ്യാപിച്ചു. അവിടെ വച്ച് ജറൂസലെം പാത്രിയാര്‍ക്കീസ്, ഡേവിഡിനെ മെത്രാപ്പോലീത്തയായി വാഴിച്ചു.
എ.ഡി 569 ല്‍ കൂടിയ സിനഡ് ഓഫ് വിക്ടറിയുടെ അദ്ധ്യക്ഷപദം അലങ്കരിച്ചത് ഡേവിഡായിരുന്നു. ബ്രിട്ടനില്‍ പ്രചരിച്ചിരുന്ന പെലാജിയന്‍ പാഷണ്ഡതയ്‌ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ച് അതിനെ തോല്പിച്ചു.
1120 ല്‍ പോപ്പ് കലിക്സ്റ്റസ് 2 ഡേവിഡിനെ വിശുദ്ധനെന്നു പ്രഖ്യാപിച്ചു. വെയില്‍സിലെ ആശ്രമജീവിതത്തിന്റെ ഏറ്റവും സുവര്‍ണ്ണകാലം ഡേവിഡിന്റെ കാലഘട്ടമായിരുന്നു. വെയില്‍സിന്റെ മധ്യസ്ഥനാണ് വി. ഡേവിഡ്.

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി