CATplus

ഉണ്ണീശോയോടുള്ള സുകൃതജപങ്ങള്‍

Sathyadeepam

* എന്‍റെ ഉണ്ണീശോയേ, നിന്‍റെ ശാന്തത എനിക്കു തരണമേ.

* എന്‍റെ ഉണ്ണീശോയേ, നിന്നെയല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കാതിരിക്കട്ടെ.

* ഉണ്ണീശോയേ, എന്‍റെ ഹൃദയം അങ്ങേയ്ക്കായി തുടിക്കുന്നു.

* എന്‍റെ ഉണ്ണീശോയേ, നിന്‍റെ സ്നേഹാഗ്നിയാല്‍ എന്നെ പ്രകാശിപ്പിക്കണമേ.

* എന്‍റെ ഉണ്ണീശോയേ, നിന്‍റെ ലാളിത്യം എനിക്കു തരേണമേ.

* ഓ, ഉണ്ണീശോയേ, നിന്‍റെ ശാന്തതയും എളിമയും എനിക്കു നല്കേണമേ.

* പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണീശോയേ, എന്‍റെ ഹൃദയത്തില്‍ വന്നു വസിക്കേണമേ.

* ഉണ്ണീശോയേ, അങ്ങയു ടെ സ്നേഹത്താല്‍ എല്ലാ അനാഥക്കുഞ്ഞുങ്ങളെയും നിറയ്ക്കേണമേ.

* ഈശോയേ, ചെറുപ്പം മുതലേ വിശുദ്ധിയില്‍ ജീവിക്കുവാന്‍ ഞങ്ങളെയും പഠിപ്പിക്കേണമേ.

* എന്‍റെ ഉണ്ണീശോയേ, നിന്‍റെ നിഷ്കളങ്കത എനിക്കു തരേണമേ.

* എന്‍റെ ഉണ്ണീശോയേ,, എന്‍റെ ഹൃദയം മഞ്ഞുപോലെ വെണ്‍മയുള്ളതാക്കേണമേ.

* കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണീശോയേ, എന്‍റെ ഹൃദയത്തില്‍ വന്നു പിറക്കേണമേ.

* ദൈവമേ, ഒരിക്കല്‍കൂടി നീ ഞങ്ങളുടെ ഇടയില്‍ പിറക്കേണമേ, ഞങ്ങള്‍ക്കു രക്ഷ ഒരുക്കിത്തരേണമേ.

* എന്‍റെ ഉണ്ണീശോയേ,, എനിക്കു കൂട്ടായിരിക്കേണമേ.

ഉയിര്‍പ്പ് പ്രത്യാശയുടെ തിരുനാള്‍ : കെസിബിസി

വിശുദ്ധ ജോണ്‍ ബാപ്റ്റിസ്റ്റ് ദ് ലാസാല്‍ (1651-1719) : ഏപ്രില്‍ 7

സംഗീതത്തെക്കുറിച്ചുള്ള അറിവുകള്‍ എന്നും പുതിയ അനുഭവമാണ്: ജെറി അമല്‍ദേവ്

ഈസ്റ്റർ പങ്കുവയ്ക്കലിൻ്റെ  സന്ദേശം കൂടി നൽകുന്നു : ഫാ. പോൾ ആച്ചാണ്ടി

പഠനോത്സവം ഒരുക്കി പരിയാപുരം ഫാത്തിമ യുപി സ്കൂൾ