സംഗീതത്തെക്കുറിച്ചുള്ള അറിവുകള്‍ എന്നും പുതിയ അനുഭവമാണ്: ജെറി അമല്‍ദേവ്

സംഗീതത്തെക്കുറിച്ചുള്ള അറിവുകള്‍ എന്നും പുതിയ അനുഭവമാണ്: ജെറി അമല്‍ദേവ്
Published on

കൊച്ചി: സംഗീതം അതുല്യമാണ്, സംഗീതത്തെക്കുറിച്ചുള്ള അറിവുകള്‍ എന്നും പുതിയ അനുഭവമാണെന്നും പ്രശസ്ത സംഗീതജ്ഞന്‍ ജെറി അമല്‍ദേവ് അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ പ്രശസ്ത സംഗീത സംവിധായകന്‍ ബേര്‍ണി പി ജെ യുടെ ബെര്‍ണീസ് ഗ്ലോബല്‍ ഗ്രൂവ്‌സ്, സംഗീത പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി.എം ഐ, അധ്യക്ഷത വഹിച്ചു. ഗസല്‍ ഗായകന്‍ ഉമ്പായിയുടെ മകന്‍ സമീര്‍ ഉമ്പായി, ജെറി, ചവറ മാട്രിമോണി എക്‌സികുട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ സി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

logo
Sathyadeepam Online
www.sathyadeepam.org