CATplus

സിസ്റ്റൈൻ ചാപ്പൽ

Sathyadeepam

വത്തിക്കാനിലെ ദേവാലയങ്ങളില്‍ കലാമേന്മകൊണ്ട് ഏറ്റവും പ്രസിദ്ധം സിസ്റ്റൈന്‍ ചാപ്പലാണ്. മാര്‍പാപ്പമാരെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവ് നടക്കുന്നതുകൊണ്ടും സിസ്റ്റൈന്‍ ചാപ്പല്‍ ലോക പ്രസിദ്ധമാണ്. വത്തിക്കാന്‍ കൊട്ടാരത്തിന്‍റെ ഔദ്യോഗിക ദേവാലയമായ സിസ്റ്റൈന്‍ ചാപ്പലില്‍ വച്ചാണു വത്തിക്കാനിലെ പ്രധാനപ്പെട്ട തിരുക്കര്‍മങ്ങള്‍ നടക്കുന്നത്. സിക്സതൂസ് നാലാമന്‍ (1471-1481) മാര്‍പാപ്പയുടെ കാലഘട്ടത്തില്‍ 1473-നും 1481-നും ഇടയിലാണ് ഈ ദേവാലയം നിര്‍മിച്ചത്. 133 അടി നീളവും 46 അടി വീതിയുമു ള്ള ഈ ചാപ്പലിന്‍റെ മുകളിലാണു മൈക്കലാഞ്ചലോയുടെ ലോകപ്രശസ്തമായ അന്ത്യവിധി എന്ന ചിത്രം. സിസ്റ്റൈന്‍ ചാപ്പലിന്‍റെ എല്ലാ ചുമരുകളും നവോത്ഥാന കാലഘട്ടത്തിലെ കലാമേന്മ വിളിച്ചോതുന്നവയാണ്. അന്ത്യവിധിയെക്കുറിച്ചുള്ള ചിത്രം നാലു വര്‍ഷംകൊണ്ടാണു മൈക്കലാഞ്ചലോ വരച്ചുതീര്‍ത്തത്. 1508 മുതല്‍ 1512 വരെയുള്ള കാലഘട്ടത്തിലാണു മൈക്കലാഞ്ചലോ ഈ ചിത്രരചന നടത്തിയത്. വി. ഗ്രന്ഥത്തിലെ സൃഷ്ടിവിവരണം ആസ്പദമാക്കി വരച്ച ഒമ്പതു ചിത്രങ്ങളില്‍ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്ന ചിത്രം ലോകപ്രശസ്തമാണ്. മൈക്കലാഞ്ചലോയെ കൂടാതെ നവോത്ഥാന കാലഘട്ടത്തിലെ ലോകപ്രശസ്ത ചിത്രകാരന്മാരായ പെറുജീനോ, ബൊത്തിച്ചല്ലി, റെസ്സെല്ലി, സിഞ്ഞൊറെല്ലി, ജിര്‍ളാന്തോ, സാല്‍വയാത്തി എന്നിവരുടെ ചിത്രങ്ങളും സിസ്റ്റൈന്‍ ചാപ്പലിലുണ്ട്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം