CATplus

പരി. അമ്മയോടുള്ള സുകൃതജപങ്ങള്‍

Sathyadeepam
കരുണയുടെ മാതാവേ! ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ.
 ഓ! രാജ്ഞീ, കാര്‍മ്മലിന്റെ സൗന്ദര്യ മേ, ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കേണമേ.
മേരീ, ഞങ്ങളുടെ പ്രത്യാശയേ, ഞങ്ങ ളുടെ മേല്‍ കരുണയായിരിക്കേണമേ.
പരി. കന്യാമാതാവേ, ഈശോയുടെ അമ്മേ, ഞങ്ങളെ വിശുദ്ധരാക്കേണമേ.
പരിശുദ്ധ മാതാവേ! നരകാഗ്‌നിയില്‍ നിന്നു ഞങ്ങളെ രക്ഷിക്കേണമേ.
ലൂര്‍ദ്ദ് മാതാവേ, ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കേണമേ.
മാതാവേ, ഈശോയ്ക്കിഷ്ടമായവിധം ജീവിക്കാന്‍ ഞങ്ങളെ സഹായിക്കേ ണമേ.
ഈശോയുടെ അമ്മേ, ഞങ്ങളുടെയും അമ്മേ, ഞങ്ങള്‍ക്കുവേണ്ടി ഈശോയോടു പ്രാര്‍ത്ഥിക്കേണമേ.
അമലോത്ഭവയായ മാതാവേ, പാപരഹിതയായി ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ.
ഉഷഃകാലനക്ഷത്രമായ പരിശുദ്ധ കന്യാമറിയമേ, ഞങ്ങളുടെ ജീവിതം പ്രകാശപൂര്‍ണ്ണമാക്കിത്തീര്‍ക്കേണമേ.
വിശുദ്ധിയുടെ വിളനിലമായ മാതാവേ, വിശുദ്ധിയില്‍ ഞങ്ങളെ വളര്‍ത്തേണമേ.

വി. യോഹന്നാൻ - Chap.1 [4of4]

വിശുദ്ധ നിക്കോളാസ് ഫ്‌ളു (1417-1487) : മാര്‍ച്ച് 21

ആട് വളര്‍ത്തല്‍ പദ്ധതി ധന സഹായ വിതരണം നടത്തി

അർണോസ് പാതിരി അനുസ്മരണം

കേരള സഭാതാരം അവാര്‍ഡും സി ബി സി ഐ പ്രഥമ അവാര്‍ഡും സീറ്റ്‌ലി ജോര്‍ജ് മേച്ചേരി കരസ്ഥമാക്കി