സാമുവൽ - Chap 07 [2 of 2]

sathyadeepam - logos quiz - 2026 - 1 samuel chapter 7 part 2
Published on
  • ഇസ്രായേൽക്കാർ ഭയചകിതരായതെപ്പോൾ?

    - ഫിലിസ്ത്യ പ്രഭുക്കന്മാർ ഇസ്രായേല്യരെ ആക്രമിക്കാൻ പുറപ്പെട്ടപ്പോൾ (7:8)

  • ഫിലിസ്ത്യരിൽ നിന്നും തങ്ങളെ രക്ഷിക്കുന്നതിനു ആരോട് നിരന്തരം പ്രാർത്ഥിക്കണേ എന്നാണ് ഇസ്രായേല്യര്‍ സാമുവലി നോട് അപേക്ഷിച്ചത്?

    - ദൈവമായ കർത്താവിനോട് (7:8)

  • സാമുവൽ സമ്പൂർണ്ണ ദഹനബലിയായി കർത്താവിന് അർപ്പിച്ച തെന്ത്?

    - മുലകുടി മാറാത്ത ഒരു ആട്ടിൻകുട്ടിയെ (7:9)

  • സാമുവൽ മുലകുടി മാറാത്ത ഒരു ആട്ടിൻകുട്ടിയെ എങ്ങനെയാണ് കർത്താവിനർപ്പിച്ചത്?

    - സമ്പൂർണ്ണ ദഹന ബലിയായി (7:9)

  • ഇസ്രായേലിനു വേണ്ടി കർത്താവിനോട് പ്രാർത്ഥിച്ചതാര്?

    - സാമുവൽ (7:9)

  • ഫിലിസ്ത്യർ ഇസ്രായേല്യരെ ആക്രമിക്കാൻ അടുത്തുകൊണ്ടിരുന്നതെപ്പോൾ?

    - സാമുവൽ ദഹനബലി അർപ്പിച്ചുകൊണ്ടിരിക്കവേ (7:10)

  • കർത്താവ് ഫിലിസ്ത്യരെ എങ്ങനെയാണ് സംഭ്രാന്തരാക്കിയത്?

    - ഭയങ്കരമായ ഒരു ഇടിനാദം മുഴക്കി (7:10)

  • ഇസ്രായേല്യർ മിസ്പായിൽ നിന്ന് ബെത്ത്കാർ വരെ പിന്തുടർന്നു വധിച്ചതാരെ?

    - ഫിലിസ്ത്യരെ (7:11)

  • ഇസ്രായേല്യർ എവിടം വരെ പിന്തുടർന്നാണ് ഫിലിസ്ത്യരെ വധിച്ചത്?

    - മിസ്പായിൽ നിന്നും ബെത്ത്കാർ വരെ (7:11)

  • അനന്തരം, സാമുവൽ ഒരു കല്ല് സ്ഥാപിച്ചതെവിടെ?

    - മിസ്പായ്ക്കും ജഷാനായ്ക്കും മധ്യേ (7:12)

  • മിസ്പായ്ക്കും ജഷാനായ്ക്കും മധ്യേ ഒരു കല്ല് സ്ഥാപിച്ചതാര്?

    - സാമുവൽ (7:12)

  • ഇതുവരെ കർത്താവ് നമ്മെ സഹായിച്ചു എന്നു പറഞ്ഞ് ആ സ്ഥലത്തിനിട്ട പേരെന്ത്?

    - എബ്നേസർ (7:12)

  • കീഴടങ്ങിയതിനുശേഷം പിന്നീട് ഒരിക്കലും ഇസ്രായേൽ ദേശത്ത് കാലു കുത്തിയിട്ടില്ലാത്തതാര്?

    - ഫിലിസ്ത്യർ (7:13)

  • ഫിലിസ്ത്യർ കൈവശമാക്കിയിരുന്ന ഏതെല്ലാം പ്രദേശങ്ങളാണ് ഇസ്രായേലിനു തിരികെ കൊടുത്തത്?

    - എക്രോൺ മുതൽ ഗത്ത് വരെയുള്ള പ്രദേശങ്ങൾ (7:14)

  • ഇസ്രായേൽ ആരുതമ്മിലാണ് സമാധാനം ഉണ്ടായത്?

    - അമോര്യർ (7:14‌)

  • സാമുവൽ തന്റെ ........... ഇസ്രായേലിൽ നീതിപാലനം നടത്തി. പൂരിപ്പിക്കുക?

    - ജീവിതകാലമത്രയും (7:15)

  • സാമൂവൽ ഏതെല്ലാം സ്ഥലങ്ങളിലാണ് വർഷംതോറും സന്ദർശിച്ച് നീതിപാലനം നടത്തിയിരുന്നത്?

    - ബഥേല്‍, ഗില്‍ഗാല്‍, മിസ്പ (7:16)

  • സാമുവലിന്റെ ഭവനം സ്ഥിതി ചെയ്തിരുന്നതെവിടെ?

    - റാമായിൽ (7:17)

  • തന്റെ ഭവനം സ്ഥിതിചെയ്തിരുന്ന റാമായിൽ എന്താണ് സാമുവൽ നടത്തിയത്?

    - നീതി പാലനം (7:17)

  • കർത്താവിന് സാമുവൽ ഒരു ബലിപീഠം നിർമ്മിച്ചതെവിടെ?

    - റാമായിൽ (7:17)

  • 1 സാമുവൽ 7:4നു സമാനമായ പഴയനിയമഗ്രന്ഥഭാഗം ഏത്?

    - ന്യായാധിപൻ (10:16)

  • 1 സാമുവൽ 7:10നു സമാനമായ പഴയനിയമഗ്രന്ഥഭാഗം ഏത്?

    - പുറപ്പാട് 14:24, ജോഷ്വാ (10:10)

  • എബ്നേസർ എന്ന പദത്തിനർത്ഥം?

    - സഹായശില

logo
Sathyadeepam Online
www.sathyadeepam.org