CATplus

മനനവചനങ്ങള്‍

Sathyadeepam

* പരിഹാസകനെ കുറ്റപ്പെടുത്തരുത്; അവന്‍ നിന്നെ വെറുക്കും; വിവേകിയെ കുറ്റപ്പെടുത്തുക; അവന്‍ നിന്നെ സ് നേഹിക്കും (സുഭാ. 9:8).

* വിവേകികളോടു സംസര്‍ഗം ചെയ്യുന്നവന്‍ വിവേകിയായിത്തീരുന്നു. ഭോഷരുമായി കൂട്ടുകൂടുന്നവന്‍ ഉപദ്രവം നേരിടും (സുഭാ. 13:20).

* നിര്‍ബന്ധബുദ്ധി നാശത്തിലൊടുങ്ങും; സാഹസബുദ്ധി അപകടത്തില്‍ ചാടും (പ്രഭാ. 3:26).

* പരീക്ഷിച്ചറിഞ്ഞേ സ്നേഹിതനെ സ്വീകരിക്കാവൂ; വേഗം അവരെ വിശ്വസിക്കയുമരുത് (പ്രഭാ. 6:7).

* പശ്ചാത്തപിക്കുന്ന പാപിയെ പരിഹസിക്കരുത്; നമുക്കു തെറ്റു പറ്റിയിട്ടുണ്ടെന്ന് ഓര്‍ക്കണം (പ്രഭാ. 8:5).

* കേള്‍ക്കുന്നതിനുമുമ്പു മറുപടി പറയരുത്, ഇടയ്ക്കു കയറി പറയരുത് (പ്രഭാ. 11:8).

* ഇന്നിന്‍റെ സന്തോഷങ്ങള്‍ നഷ്ടപ്പെടുത്തരുത്. നിനക്ക് അര്‍ഹമായ സന്തോഷത്തിന്‍റെ ഓഹരിവേണ്ടെന്നു വയ്ക്കരുത് (പ്രഭാ. 14:14).

* ദൗര്‍ഭാഗ്യം ഭാഗ്യമായിത്തീരാം; ഭാഗ്യം ദൗര്‍ഭാഗ്യവും (പ്രഭാ. 20:9).

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]