ദേശീയ നഴ്സിംഗ് ശില്പശാല ഉദ്ഘാടനം ചെയ്തു

ദേശീയ നഴ്സിംഗ് ശില്പശാല ഉദ്ഘാടനം ചെയ്തു
Published on

അങ്കമാലി : ലിറ്റിൽ ഫ്ലവർ കോളേജ് ഓഫ് നഴ്സിംഗ്, ട്രെയിന്‍റ് നഴ്സസ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നഴ്സിംഗ് അധ്യാപകർ, നഴ്സസ്, നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവർക്കായി ഭാവിക്ക് സജ്ജരായ നഴ്സിംഗ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാല ഡയറക്ടർ ഫാദർ ജേക്കബ് ജി പാലയ്ക്കപ്പിള്ളി ഉദ്ഘാടനം ചെയ്തു.

ഡോ. സൗമ്യ ജേക്കബ്, ഡോ. കെ. ടി. മോളി, ഡോ. എൻ. ഗായത്രി,  എന്നിവർ വിവിധ വിഷയങ്ങളിൽ സെഷനുകൾ നയിച്ചു. തുടർന്ന് നടന്ന പാനൽ ചർച്ച ക്ക്, ടി എൻ എ ഐ സംസ്ഥാന അധ്യക്ഷ  പ്രൊഫസർ ഡോ. രേണു സൂസൻ തോമസ് നേതൃത്വം നൽകി.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി ലെ 200 ഓളം പേർ പങ്കെടുത്തു.

logo
Sathyadeepam Online
www.sathyadeepam.org