CATplus

കായേനും ആബേലും

ഫാ. എബിന്‍ പാപ്പച്ചന്‍ ആട്ടപ്പറമ്പില്‍ OFM Cap

അമ്മ പ്രസവിച്ച ആദ്യത്തെ മനുഷ്യനായിരുന്നു കായേന്‍. എന്നിട്ടും അവന്‍ ഓര്‍ക്കപ്പെടുന്നത് അവന്റെ ക്രുരതയെക്കുറിച്ചാണ്. സ്വാര്‍ത്ഥമതിയും, വികലമായ ബലിയര്‍പ്പിച്ചവനും, ഭൂമിയിലെ ആദ്യത്തെ കൊലപാതകിയും അവന്‍ തന്നെയാണ്. ആബേലാകട്ടെ നിഷ്‌ക്കളങ്കന്റെ പ്രതിനിധിയാണ്. അന്യായമായി പീഡിപ്പിക്കപ്പെടുന്നവന്റെയും ദൈവത്തിന്റെ മനസ്സിന് ചേര്‍ന്ന ബലിയര്‍പ്പിക്കുന്നവന്റെയും, എല്ലാറ്റിനുമുപരി ദൈവത്തിന്റെ ബലിയാടായ ക്രിസ്തുവിന്റെയും പ്രതിനിധിയാണവന്‍.

കായേനും ആബേലും വിശുദ്ധ ഗ്രന്ഥത്തില്‍ രണ്ടു വ്യക്തികളായിട്ടാണ് വിവരിക്കപ്പെട്ടിരിക്കുന്നതെങ്കിലും അവര്‍ രണ്ടുപേരും രണ്ടു സംസ്‌കാരങ്ങളെയാണ് പ്രതി നിധാനം ചെയ്യുന്നത്. ആബേല്‍ ആട്ടിടയന്മാരെയും, കായേന്‍ കൃ ഷിക്കാരെയും പ്രതിനിധാനം ചെയ്യുന്നു. ഇസ്രായേല്യര്‍ ചരിത്രപരമായി അലഞ്ഞുതിരിയുന്ന ആട്ടി ടയന്മാരായിരുന്നു. ആടുകള്‍ക്കു വേണ്ടി മേച്ചില്‍സ്ഥലങ്ങള്‍ അന്വേഷിച്ചു അവര്‍ നാടുകള്‍തോറും അലഞ്ഞിരുന്നു. അബ്രാഹത്തിന്റെ കാലം തുടങ്ങി പുറപ്പാടിനൊടു വില്‍ വാഗ്ദത്ത ദേശം സ്വന്തമാക്കു വോളം ഇസ്രായേല്യര്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇടയ വര്‍ഗ്ഗമായിരുന്നു. അവര്‍ക്ക് ശത്രുക്കളായിട്ട് ഉണ്ടായിരുന്നത് ഏതെങ്കിലും പ്രദേശത്തു സ്ഥിരതാമസമാക്കിയിരുന്ന കൃഷിക്കാര്‍ ആയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നമ്മള്‍ കായേന്റെയും ആബേലിന്റെയും കഥ മനസിലാക്കേണ്ടത്.

ആബേലിന്റെ ബലി കര്‍ത്താവിനു സ്വീകാര്യമായതുപോലെ ഇടയവര്‍ഗ്ഗമായ തങ്ങളുടെ ജീവിതം കര്‍ത്താവിനു സ്വീകാര്യമാണെന്നു ഇസ്രായേല്യര്‍ വിശ്വസിച്ചു. കായേ നെക്കണക്കെ ദൈവത്തോട് സ്‌നേ ഹവും വിശ്വസ്തതയും ബഹുമാനവും ഇല്ലാത്തവരാണ് കൃഷിക്കാരായ തങ്ങളുടെ ശത്രുക്കളായ മറ്റു വര്‍ഗ്ഗക്കാര്‍ എന്ന് ഇസ്രായേല്‍ വിശ്വസിച്ചു. അതിനാല്‍ കായേന്റെ കണക്കെ അവരുടെ ബലികളും ദൈവത്തിനു സ്വീകാര്യമല്ല എന്നവര്‍ കരുതി. ചുരുക്കത്തില്‍ രണ്ടു വ്യത്യസ്ത സംസ്‌കാരങ്ങള്‍ തമ്മിലുള്ള വഴക്കിന്റെ കഥയാണ് കായേനും ആബേലും.

വര്‍ഗ്ഗവെറിക്കപ്പുറം ഈകഥ നമുക്ക് നല്‍കുന്ന ഒരു പാഠം ഇതാണ്: സ്ഥിരതാമസക്കാരായവര്‍ക്ക് ഒത്തിരി സമ്പാദ്യങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കും. അതിനാല്‍ അവര്‍ കായേനെക്കണക്ക് ദൈവത്തില്‍നിന്നും അകന്നുപോകാന്‍ ഇടയുണ്ട്. എന്നാല്‍ ജിപ്‌സികളായ അലഞ്ഞുനടക്കുന്ന ഇടയന്മാര്‍ക്ക് അവരുടെ ആടുമാടുകള്‍ക്കപ്പുറം വലിയ സമ്പത് കൊണ്ടുനടക്കാനാ കാത്തതുകൊണ്ടും നിരന്തരം ശത്രുഭയത്തില്‍ ജീവിക്കേണ്ടി വരുന്നതുകൊണ്ടും അവര്‍ ആബേലിനെ ക്കണക്കെ ദൈവത്തില്‍ ആശ്രയിച്ചാണ് ജീവിക്കുന്നത്.

സമ്പത്തിലല്ല, ദൈവത്തില്‍ ആശ്രയമര്‍പ്പിക്കാനും ദൈവഹിതത്തിനു കീഴ്‌പ്പെടാനും ഈ കഥാപാത്രങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം