CATplus

നവവ‍‍ൃന്ദം മാലാഖമാരും ദൗത്യങ്ങളും

Sathyadeepam

സഭാപിതാവായ അരിയോപഗൈറ്റിലെ ഡയണോഷ്യസിന്‍റെ അഭിപ്രായത്തില്‍ ഒമ്പതു വൃന്ദം മാലാഖമാര്‍ ദൈവസന്നിധിയില്‍ ശുശ്രൂഷകള്‍ ചെയ്യുന്നുണ്ട്. വി. പത്രോസും വി. പൗലോസും ഏതാനും വൃന്ദം മാലാഖമാരുടെ പേരുകള്‍ നല്കുന്നുണ്ട്. മാലാഖമാരുടെ പരിപൂര്‍ണതയ്ക്കനുസരിച്ചു മൂന്നു ഹയരാര്‍ക്കികളുണ്ട്. ഓരോ ഹയരാര്‍ക്കിയിലും മൂന്നു വൃന്ദങ്ങളുണ്ട്.

1. ഭക്തിജ്വാലകന്മാര്‍
സെറാഫുകള്‍ – (Seraphim)
ജ്ഞാനാധിക്യന്മാര്‍ കെരൂബുകള്‍ – (Cherubin)
ഭദ്രാസനന്മാര്‍ സിംഹാസനങ്ങള്‍ – (Thrones)

2. നാഥകൃത്യന്മാര്‍
അധികാരികള്‍-(Dominations)
തത്ത്വകന്മാര്‍ ശക്തികള്‍-(Powers)
ബലവത്തുക്കള്‍ (Virtues)

3. സമാധാനമുഖ്യന്മാര്‍
പ്രധാനികള്‍ – (Principalities)
മുഖ്യദൂതന്മാര്‍ – (Archangels)
ദൈവദൂതന്മാര്‍ – (Angels)

നവവൃന്ദം മാലാഖമാരുടെ ദൗത്യങ്ങള്‍
1. സ്രാപ്പേന്മാര്‍, ഭക്തിജാലകന്മാര്‍ (Seraphim) സ്തുതിപ്പിന്‍റെ കൃപ നല്കുന്നവര്‍, യഥാര്‍ത്ഥ സ്നേഹം പങ്കിടുന്നവര്‍ (Violet).

2. ക്രോവേന്മാര്‍, പരിശുദ്ധര്‍, ജ്ഞാനാധിക്യന്മാര്‍ (Cherubin) പു ണ്യംവഴി പരിശുദ്ധിയിലേക്കു നയിക്കുന്നവര്‍ (Blue).

3. ഭദ്രാസനന്മാര്‍, സിംഹാസനസ്ഥര്‍ (Thrones). ദൈവികശ്രവണം നല്കുന്നവര്‍, യഥാര്‍ത്ഥമായ എളിമ നല്കുന്നവര്‍ (Green).

4. ആധിപത്യങ്ങള്‍, അധീശന്മാര്‍, നാഥകൃത്യന്മാര്‍, അധികാരികന്മാര്‍ (Dominations) ഇവര്‍ ദൈവിക അധികാരം പ്രതിഫലിപ്പിക്കുന്നു. പഞ്ചേന്ദ്രിയങ്ങളെ അടക്കി ദുര്‍വാസനകളെ മാറ്റുന്നു, പിശാചിന്‍റെ ചതിവ്, പരീക്ഷ എന്നിവയില്‍നിന്നു നമുക്കു രക്ഷ നല്കുന്നു.

5. തത്ത്വകന്മാര്‍, പ്രവാചകരുടെ ആത്മാക്കള്‍ (Virtues). ഇവര്‍ ദൈവികതത്ത്വങ്ങള്‍ നമുക്കു വെളിവാക്കുന്നവരാണ്.

6. ബലവാന്മാര്‍, ശക്തികന്മാര്‍, ബലവത്തുക്കള്‍ (Power Authorities). ഇവര്‍ ദൈവികകല്പനകള്‍ നിറവേറ്റാന്‍ നമുക്കു ശക്തി നല്കുന്നു. പരീക്ഷയില്‍ ഉള്‍പ്പെടാതെ കാക്കുന്നു (yellow).

7. പ്രാഥമികന്മാര്‍, അഭിഷിക്ത കെ രൂബുകള്‍, സമാധാനമുഖ്യര്‍ (The Principalities) ദൈവരാജ്യം സംരക്ഷിക്കുന്നവര്‍, കീഴ്വഴക്കത്തിന്‍റ അരൂപി നല്കുന്നവര്‍ (Red).

8. മുഖ്യദൂതന്മാര്‍, സപ്താത്മാക്കള്‍, മുഖ്യ ദൈവദൂതന്മാര്‍ (Archangels). ദുഷ്ടാരൂപികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു. വിശ്വാസത്തിലും നന്മപ്രവൃത്തികളിലും സ്ഥിരത നല്കുന്നവര്‍ (Gold).

9. ദൈവദൂതന്മാര്‍, സ്വര്‍ഗീയ സൈന്യങ്ങള്‍, സകല ദൈവദൂതന്മാര്‍ (The Angels). ഇവര്‍ ദൈവമക്കളെ സംരക്ഷിക്കുന്നവരും ജീവിതത്തില്‍ സംരക്ഷണം നല്കുന്നവരും സ്വര്‍ഗത്തിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നവരുമാണ്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം