കെ എ എസ് പരീക്ഷയിൽ ഉന്നത വിജയം

കെ എ എസ് പരീക്ഷയിൽ ഉന്നത വിജയം
Published on

കേരള സംസ്ഥാന ഗവൺമെൻ്റിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ടു തിരഞ്ഞെടുക്കുന്ന കേരള അഡ്മിനിസ്ടേറ്റീവ് സർവീസ് (KAS) പരീക്ഷയിൽ ജോർജുകുട്ടി ജേക്കബ്ബ് പാറേക്കാട്ടിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി വിജയിച്ചു.

എറണാകുളം - അങ്കമാലി അതിരൂപത, കിടങ്ങൂർ ഇൻഫൻ്റ് ജീസസ് ഇടവകാംഗമാണ് ജോർജ്കുട്ടി. ഇടവക പാരീഷ് കൗൺസിൽ അംഗവും കേന്ദ്ര ഫാമിലി ഫെലോഷിപ്പ് ട്രഷററുമായ പാറേക്കാട്ടിൽ ജേക്കബിൻ്റെയും വിശ്വാസപരിശീലന വിഭാഗം അധ്യാപിക ഷീബ ടീച്ചറിൻ്റെയും മകനാണ്.

സഹോദരൻ പോൾ പാറേക്കാട്ടിൽ മംഗലപ്പുഴ സെമിനാരി വിദ്യാർത്ഥിയാണ്. സഹോദരി അന്ന സിസിലി ജേക്കബ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org