Baladeepam

ചെറിയ മാറ്റങ്ങൾ വരുത്തുന്ന വലിയ കാര്യങ്ങൾ

Sathyadeepam

നമ്മുടെ ജീവിതത്തില്‍ വിജയങ്ങള്‍ കടന്നുവരുന്നില്ലായെങ്കില്‍ അതിനെ നേരിടുവാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം നമ്മുടെ പദ്ധതികള്‍ പുതിയ രൂപത്തിലാക്കുക എന്നുളളതാണ്.

IMPOSSIBLE എന്ന ഇംഗ്ലീഷ് വാക്കുപോലും ഒരു കോമാ ചേര്‍ക്കുമ്പോള്‍ I'M POSSIBLE ഒന്നായി മാറും. നോക്കൂ, അര്‍ത്ഥത്തില്‍പ്പോലും എത്ര പോസിറ്റീവായ മാറ്റം വരുത്തുവാന്‍ ഒരു കോമായ്ക്കു കഴിഞ്ഞു.

ഇതാണു മാറ്റത്തിന്‍റെ രസതന്ത്രവും മാറ്റത്തിന്‍റെ അത്ഭുതവും.

ഈ ചെറിയ മാറ്റങ്ങള്‍ നമ്മുടെ പെരുമാറ്റത്തില്‍ വരുത്തിയാല്‍ ബന്ധങ്ങള്‍ തഴച്ചുവളരുന്നതിന് അതു സഹായകരമാകും.

ഈ ചെറിയ മാറ്റങ്ങള്‍ നാം ചെയ്യുന്ന ഓരോ പ്രവൃത്തിയിലും വരുത്തിയാല്‍ മികവിന്‍റെ പര്യായങ്ങളായി ആളുകള്‍ നമ്മെ കാണും.

സാധാരണത്വവും അസാധാരണത്വവും തമ്മിലുള്ള വ്യത്യാസം വെറുമൊരു 'അ' മാത്രമാണ്. ആ വ്യത്യസ്തത നമ്മുടെ ദൈനംദിന ജീവിതത്തില്‍ കൊണ്ടുവരുവാനാണു നാം ശ്രമിക്കേണ്ടത്.

ഇത്തരത്തില്‍ ചിന്തയിലും പ്രവര്‍ത്തനങ്ങളിലും ചെറിയ മാറ്റങ്ങള്‍ വരുത്തി വിജയത്തിലേക്കു കുതിക്കുവാന്‍ നാം തയ്യാറെടുക്കുമ്പോള്‍ പോസിറ്റീവായ മാറ്റത്തിന്‍റെ ബഹിര്‍സ്ഫുരണങ്ങള്‍ നമ്മുടെ ജീവിതത്തിലും ദൃശ്യമാകും.

ജീവിതത്തില്‍ കാര്യമായ വിജയങ്ങള്‍ സംഭവിക്കുന്നില്ലായെങ്കില്‍ ഫലപ്രദമായ ചില മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതശൈലിയില്‍ കൊണ്ടുവന്നു നോക്കൂ. അത്ഭൂതപൂര്‍വമായ മാറ്റം നിങ്ങള്‍ക്ക് അനുഭവിച്ചറിയുവാന്‍ സാധിക്കും.

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ

കണ്‍ഫ്യൂഷന്‍ തീര്‍ക്കേണമേ!

ഞങ്ങള്‍ ആരുടെ പക്കല്‍ പോകും