Baladeepam

മിക്കി മൗസ്

Sathyadeepam

വര്‍ഷങ്ങള്‍ക്കുമുമ്പു ചെറുപ്പക്കാരനായ ഒരു കാര്‍ട്ടൂണിസ്റ്റ് തന്‍റെ കാര്‍ട്ടൂണുകളുമായി പത്രമോഫീസുകളില്‍ കയറിയിറങ്ങി. എന്നാല്‍ അയാളുടെ കാര്‍ട്ടൂണുകള്‍ക്കു നിലവാരമില്ലെന്നു പറഞ്ഞു എഡിറ്റര്‍മാര്‍ അവ തള്ളി. അങ്ങനെയിരിക്കെ ഒരു പള്ളീലച്ചന്‍ പള്ളിയാവശ്യത്തിനായി കുറച്ചു കാര്‍ട്ടൂണുകള്‍ വരയ്ക്കാന്‍ ഈ ചെറുപ്പക്കാരന്‍ പയ്യനെ ക്ഷണിച്ചു. പള്ളിയോടു ചേര്‍ന്നുള്ള പുതിയൊരു ഷെഡ്ഢില്‍ താമസസൗകര്യവും നല്കി. ആ ഷെഡ്ഢിലൂടെ ഒരു കുഞ്ഞനെലി ഓടിക്കളിക്കുന്നതു കണ്ട ആ കാര്‍ട്ടൂണിസ്റ്റ് അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരു കാര്‍ട്ടൂണ്‍ വരച്ചു.
മിക്കി മൗസ് എന്ന വിഖ്യാത കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്‍റെ ജനനനമായിരുന്നു അത്.
കഴിവില്ലെന്നു പറഞ്ഞു പത്രാധിപന്മാര്‍ ആട്ടിയോടിച്ച ആ മനുഷ്യന്‍ വാള്‍ട്ട് ഡിസ്നി എന്ന പേരില്‍ ലോകത്തിലെ ഏറ്റവും പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റായി മാറി.

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

''മുസ്ലീങ്ങളോട് സഭയ്ക്ക് ഉയര്‍ന്ന ആദരവുണ്ട്''

വചനമനസ്‌കാരം: No.200

കൊച്ചിയിലെ കപ്പലൊച്ചകള്‍ [19]

വത്തിക്കാനില്‍ പുല്‍ക്കൂട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു