നവോത്ഥാനത്തിനു മുമ്പ് ഇംഗ്ലണ്ടിലെ ഏറ്റവും തിരക്കുള്ള തീര്‍ത്ഥാടനകേന്ദ്രമായിരുന്നു ഡര്‍ഹം കത്ത്രീഡ്രലിലെ വി. കുത്ബര്‍ട്ടിന്റ കബറിടം. 400 വര്‍ഷത്തിനു ശേഷവും അദ്ദേഹത്തിന്റെ ശരീരം കേടുകൂടാതെ അവശേഷിച്ചിരുന്നു. ഹെന്‍ട്രി എട്ടാമന്റെ ഭീകരവാഴ്ചയെ അതിജീവിച്ച കുത് ബര്‍ട്ടിന്റെ ഭൗതികാവശിഷ്ടങ്ങള്‍ എവിടെയാണ് സംരക്ഷിച്ചിരിക്കുന്നതെന്ന കാര്യം ഇന്നും വളരെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു. കപ്പല്‍യാത്രക്കാരുടെ മദ്ധ്യസ്ഥനാണ് വി. കുത്ബര്‍ട്ട്.
ഇംഗ്ലണ്ടിലെ നോര്‍ത്തംബ്രിയ എന്ന സ്ഥലമാണ് വി. കുത്ബര്‍ട്ടിന്റെ ജന്മദേശം. ഒരു ആട്ടിടയനായി ജീവിതം ആരംഭിച്ച അദ്ദേഹം കെന്‍സ്‌വിത്ത് എന്ന സ്ത്രീയുടെ സംരക്ഷണയിലാണ് യുവാവായിരുന്നപ്പോള്‍ രാജ്യസേവനത്തില്‍ ഏര്‍പ്പെട്ടിരുന്നു. കാരണം, മെര്‍സിയായിലെ പെന്റ രാജാവ് തന്റെ മാതൃരാജ്യത്തെ ആക്രമിച്ചിരുന്ന കാലമായിരുന്നു അത്. എന്നാല്‍ 651 ലെ വിന്‍വിഡ് ഫീല്‍ഡ് യുദ്ധത്തോടെ നാട്ടില്‍ സമാധാനം തിരിച്ചുകിട്ടി. അതോടെ ഒരു സന്ന്യാസിയാകുക എന്ന തന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കരിക്കാനായി മെല്‍റോസ് ബനഡിക്‌ടൈന്‍ ആശ്രമത്തില്‍ ചേര്‍ന്നു. പെട്ടെന്നു തന്നെ വിജ്ഞാനത്തിലും വിശുദ്ധിയിലും അദ്ദേഹം അസാധാരണമായി വളരുകയും ചെയ്തു.
കുറെക്കാലത്തേക്കു, നിപ്പോണില്‍ പുതുതായി സ്ഥാപിച്ച ആശ്രമത്തിന്റെ ഗസ്റ്റ്മാസ്റ്ററായിരുന്നു കുത്ബര്‍ട്ട്. എന്നാല്‍, ഈസ്റ്റര്‍ദിനത്തെപ്പറ്റി നിലനിന്നിരുന്ന കെല്‍ട്ടിക് – റോമന്‍ സംവാദത്തില്‍ റോമന്‍പക്ഷം പിടിച്ചതില്‍ പ്രതിഷേധിച്ച് ഏതാനും സുഹൃത്തുക്കളോടൊപ്പം കുത്ബര്‍ട്ട് മെല്‍റോസിലേക്ക് തിരികെപ്പോന്നു. 664 ല്‍ വിറ്റ്ബി സിനഡില്‍, റോമന്‍ പക്ഷം അംഗീകരിക്കപ്പെട്ടതോടെ കുത്ബര്‍ട്ടും കൂട്ടരും ആ വാദമുഖം അംഗീകരിച്ചു. അതോടെ, ലിന്‍ഡിസ്‌ഫേണിലെ ആശ്രമത്തിന്റെ അധിപനായി അദ്ദേഹം നിയോഗിക്കപ്പെട്ടു. മാന്യമായ പെരുമാറ്റവും അസാധാരണമായ ജീവിതവിശുദ്ധിയും കൊണ്ട്, കെല്‍റ്റിക്ക് വിശ്വാസത്തിന്റെ സ്വാധീനത്തില്‍ കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ മുഴുവന്‍ അദ്ദേഹം സ്വാധീനിക്കുകയും സത്യവിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടു വരികയും ചെയ്തു.
പിന്നീട് ഒമ്പതുവര്‍ഷം അടുത്തുള്ള ഒരു ദ്വീപില്‍ ഏകാന്തധ്യാനത്തില്‍ ചെലവഴിച്ച കുത്ബര്‍ട്ടിനെ 685-ല്‍ ലിന്‍ഡിസ്‌ഫേണിന്റെ ബിഷപ്പായി കാന്റര്‍ബറിയിലെ വി. തിയഡോര്‍ നിയമിച്ചു. വിശ്വാസികളുടെ ക്ഷേമത്തിനായി ഒരു വര്‍ഷം കാര്യക്ഷമമായി പ്രവര്‍ത്തിച്ച അദ്ദേഹം ആരോഗ്യ പ്രശ്‌നത്താല്‍ പെട്ടെന്ന് റിട്ടയര്‍ ചെയ്തു. 687 മാര്‍ച്ച് 20 ന് നിര്യാതനാകുകയും ചെയ്തു.