Baladeepam

മലയാളിയെ പിടികൂടിയ നീരാളി

Sathyadeepam

ഒരുകാലത്തു പൂര്‍ണാരോഗ്യത്തിന്‍റെ ശുദ്ധസ്രോതസ്സായിരുന്ന നമ്മുടെ കേരളീയ പാരമ്പര്യ ഭക്ഷണം ഇന്നെവിടെപ്പോയി? അന്ന് ലോകത്തിന്‍റെ ആരോഗ്യശ്രേണികളില്‍ത്തന്നെ സ്ഥാനം പിടിച്ച ഈ കൊച്ചുകേരളത്തിന്‍റെ ആഹാരശൈലി. കേരളത്തിന്‍റേതായ സാമ്പാറും അവിയലും തീയലും തോരനും പുഴുക്കും പുട്ടും ദോശയും ഇഡ്ഢലിയുമൊക്ക പോഷകസമ്പുഷ്ടങ്ങളായ വിഭവങ്ങളായിരുന്നു. സ്വന്തം പറമ്പിലോ പാടത്തോ കൃഷിചെയ്തു വിഷം തളിക്കാതെ പറിച്ചെടുക്കുന്ന കായ്കനികള്‍ കേരളീയരെ രോഗാതുരതകളില്‍ നിന്നു പരിരക്ഷിച്ചു. എന്നാല്‍ ഇന്നു കേരളത്തിന്‍റെ സ്ഥിതി മാറിക്കഴിഞ്ഞു. ജീവിക്കാന്‍ പോയിട്ടു സമയത്തു കൃത്യമായി ഭക്ഷണം കഴിക്കാന്‍പോലും സമയം നഷ്ടപ്പെട്ട മലയാളി, അടങ്ങാത്ത വിശപ്പ് ശമിപ്പിക്കാന്‍ കുറുക്കുവഴികള്‍ തേടിയലയുകയാണു ചെയ്തത്. അങ്ങനെ സ്വന്തം പരിസ്ഥിതിക്കും സാഹചര്യങ്ങള്‍ക്കും ശരീരഘടനാ സവിശേഷതകള്‍ക്കും ചേരാത്ത വിദേശ ഭക്ഷണശൈലികളെ മലയാളി അന്ധമായി സ്വീകരിച്ചു. അതവന്‍റെ പചനയതന്ത്രത്തെ തകിടം മറിക്കുകയാണുണ്ടായത്. മലയാളിയുടെ ഇടംവലം നോക്കാത്ത ഈ നെട്ടോട്ടത്തില്‍ അവനെ ഒരു നീരാളിയെപ്പോലെ ജീവിതശൈലീരോഗങ്ങള്‍ വാരിപ്പുണര്‍ന്നു. ഇന്നത്തെ മലയാളി, രക്ഷപ്പെനാവാത്തവിധം ഈ അശാസ്ത്രീയ ജീവിത-ഭക്ഷണ ശൈലികള്‍ക്ക് അടിമപ്പെട്ടു. ഈ അടിമത്തമാകട്ടെ അവനെ ഏറെ സങ്കീര്‍ണമായ ജീവിതശൈലീരോഗങ്ങളിലും കൊണ്ടെത്തിച്ചു.

ഷിജില്‍ ദാമോദര്‍

പോര്‍ട്ടുഗലിലെ വിശുദ്ധ എലിസബത്ത്  (1271-1336) : ജൂലൈ 4

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ