Baladeepam

കുട്ടികളിലെ ലഹരി ഉപയോഗം

ഡോ. ഹിമ മാത്യു പി

അടുത്ത കുറെ നാളുകളായി മയക്കുമരുന്നിന്റെ ഉപയോഗത്തെപ്പറ്റി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വളരെ ആശങ്കാജനകമാണ്. നമ്മുടെ കുഞ്ഞുങ്ങളേയും യുവജനങ്ങളേയും കാര്‍ന്നു തിന്നാന്‍ ശക്തിനേടി ലഹരിമാഫിയകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. പണ്ട് Alcohol മാത്രമായിരുന്നുവെങ്കില്‍, ഇന്ന് Tobacco, Marijuana, Cocaine, MDMA, LSD എന്നു തുടങ്ങി ലഹരികളുടെ ഒരു നീണ്ടനിരതന്നെ ലഭ്യമാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ സ്‌കൂള്‍ മുതല്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു വലിയ പ്രശ്‌നമായി ഇത് വളര്‍ന്നു കഴിഞ്ഞു.

''എന്റെ കുട്ടിയെ എനിക്കറിയാം, അവന്‍ അങ്ങനെ ചെയ്യില്ല.''

പലപ്പോഴും മാതാപിതാക്കള്‍ നല്കുന്ന ഉത്തരമാണ് ഇത്. എന്റെ കുട്ടിയെ എനിക്ക് എത്രമാത്രമറിയാം, എന്റെ അറിവിനുമപ്പുറത്തേക്ക് അവന്‍ വളര്‍ന്നു കഴിഞ്ഞോ, എന്ന് സ്വയം എല്ലാവരും ഒന്നവലോകനം ചെയ്യണം. ഇന്റര്‍നെറ്റും മറ്റ് ആധുനിക സൗകര്യങ്ങളും, വലവിരിച്ചു കാത്തിരിക്കുന്ന ലഹരി മരുന്നു മാഫിയയും അവരെ നമ്മളറിയാത്ത ഒരു ലോത്തിലേക്ക് നയിക്കുന്നു. അതിനാല്‍ കരുതിയിരിക്കുക

ഏതൊക്കെയാണ് ഞാന്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍?

പ്രത്യേകിച്ചു കാരണമില്ലാതെ പഠനനിലവാരത്തില്‍ പിന്നോട്ടു പോകുക.

രഹസ്യങ്ങള്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന സ്വഭാവം.

മുറിക്കകത്ത് അസാധാരണമായ മണങ്ങള്‍ അനുഭവപ്പെടുക.

കൂടുതല്‍ pocket money ആവശ്യപ്പെടുക. വീടുകളില്‍ നിന്ന് പൈസ കളവു പോവുക, വിലപിടിപ്പുള്ള സാധാനങ്ങള്‍ കാണാതെ പോകുക.

ഉറക്കത്തിന്റെ രീതിയില്‍ വരുന്ന വ്യത്യാസം, അമിതമായ ഉറക്കം, കൂടുതല്‍ സമയം മുറി അടച്ചിടുക.

അപരിചിതരോ, പ്രായത്തില്‍ മുതിര്‍ന്നവരോ ആയ പുതിയ കൂട്ടുകാര്‍

കൈകളിലോ ദേഹത്തോ കുത്തിവയ്പിന്റെ പാടുകളോ, അസാധാരണമായ നിറവ്യത്യാസമോ കാണുക.

വസ്ത്രധാരണരീതിയില്‍ വരുന്ന പെട്ടെന്നുള്ള വ്യത്യാസങ്ങള്‍.

എനിക്ക് സംശയമുണ്ട്, ഞാന്‍ എന്ത് ചെയ്യണം?

എന്റെ കുട്ടിയുടെ ഏറ്റവും നല്ല judge ഞാന്‍ തന്നെയാണ്. കുറ്റപ്പെടുത്താതിരിക്കുക, തുറന്നു സംസാരിക്കുക. ഒറ്റപ്പെടുത്താതിരിക്കുക, കൂടെയുണ്ട് എന്ന ധൈര്യം നല്കുക പേടിപ്പിക്കാതിരിക്കുക, എന്തിനും പരിഹാരമുണ്ട് എന്ന ബോധ്യം നല്കക. കാര്യങ്ങള്‍ സംസാരിച്ചു മനസ്സിലാക്കുക, ലഹരി ഉപയോഗമുണ്ട് എന്നു ബോധ്യപ്പെട്ടാല്‍ അതിന്റെ തുടക്കവും സാഹചര്യവും, കാരണവം മനസ്സിലാക്കുക. സ്വയം സാധിക്കുന്നില്ലെങ്കില്‍ teachers, counselers, psychologist, psychiatrist എന്നിവരുടെ സഹായം തേടുക, നിര്‍ദ്ദേശിക്കുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.

Preventive is better than cure

കുട്ടികളുമായി ദിവസവും സമയം ചിലവഴിക്കുക അവരെ മനസ്സിലാക്കുക, അവരെന്താണ് എന്ന് അറിയാത്ത ഒരു അപ്പനും അമ്മയ്ക്കും സ്വഭാവത്തിലെ ചെറിയ വ്യതിയാനങ്ങള്‍ എങ്ങനെ മനസ്സിലാക്കാന്‍ സാധിക്കും.

പ്രായമനുസരിച്ച് അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ drugs നെക്കുറിച്ച് സംസാരിക്കുക പ്രത്യേകിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുമ്പോള്‍ അവരുമായി തുറന്ന് സംസാരിച്ച്, അവരെ അതിന്റെ ദൂഷ്യഫലങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുക. അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കുക. അവരെ സ്വാതന്ത്ര്യം നല്കി വളര്‍ത്തുക, അത് ദുരുപയോഗിക്കാന്‍ ഇടയാക്കാത്ത വിധത്തില്‍ നിയന്ത്രിക്കുക. കുട്ടികളുടെ കൂട്ടുകാര്‍ ആരോക്കെയാണെന്നും, എങ്ങനെയുള്ളവരാണെന്നും മനസ്സിലാക്കിയിരിക്കുക. എന്തും നിങ്ങളോട് തുറന്നു പറയാനുള്ള ധൈര്യവും സ്വാതന്ത്ര്യവും അവര്‍ക്കു നല്കുക.

വീഴ്ചകളും തെറ്റുകളും സ്വാഭാവികമാണ്. നേരത്തേ മനസ്സിലാക്കി, തിരുത്തി കൈപിടിച്ചു നടത്തുക സര്‍വ്വോപരി അവര്‍ക്ക് ഉത്തമ മാതൃകയായിരിക്കുവാന്‍ ശ്രദ്ധിക്കുക. ദൈവം നമുക്കു നല്കിയിരിക്കുന്ന ഏറ്റവും അമൂല്യമായ സമ്മാനവും, ഉത്തരവാദിത്തവുമാണ് നമ്മുടെ കുഞ്ഞുങ്ങള്‍ പലപ്പോഴും അവര്‍ പോലുമറിയാതെ ചെന്നുപെടുന്ന ലഹരിയുടെ കെണികള്‍ ഒഴിവാക്കാന്‍ അവരുടെ കൂടെ, അവരെ മനസ്സിലാക്കി നമുക്കും ദൈവാശ്രയബോധത്തില്‍ അടിയുറച്ച് നടന്നു നീങ്ങാം.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം