LOGOS QUIZ

വി. യോഹന്നാൻ - Chap.7 [3of3]

Sathyadeepam
  • യേശു പറഞ്ഞതുകേട്ട് അവനെ ബന്ധിക്കാന്‍ ശ്രമിച്ചവര്‍ക്ക് അതിന് കഴിഞ്ഞില്ല. കാരണം എന്ത്?

    - അവന്റെ സമയം ഇനിയും വന്നിരുന്നില്ല (7:30)

  • ക്രിസ്തുവില്‍ വിശ്വസിച്ച ജനങ്ങള്‍ എന്തു പറഞ്ഞു എന്നാണ് യോഹന്നാന്‍ 7-ാം അധ്യായം 31 ല്‍ പറയുന്നത്?

    - ജനക്കൂട്ടത്തില്‍ വളരേപ്പേര്‍ അവനില്‍ വിശ്വസിച്ചു. അവന്‍ ചോദിച്ചു. ക്രിസ്തു വരുമ്പോള്‍ ഇവന്‍ പ്രവര്‍ത്തിച്ചതിലേറെ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുമോ? (7:31)

  • ജനക്കൂട്ടം യേശുവിനെക്കുറിച്ചു പിറുപിറുത്തത് ആര് കേട്ടു?

    - ഫരിസേയര്‍ (7:32)

  • ആരാണ് യേശുവിനെ ബന്ധിക്കാന്‍ സേവകരെ അയച്ചത്?

    - പുരോഹിത പ്രമുഖന്മാരും ഫരിസേയരും (7:32)

  • അല്‍പസമയം കൂടി ഞാന്‍ നിങ്ങളോടു കൂടെയുണ്ട് എന്നു പറഞ്ഞിട്ട് താന്‍ എവിടേക്കു പോകും എന്നാണ് യേശു പറയുന്നത്?

    - അതിനുശേഷം ഞാന്‍ എന്നെ അയച്ചവന്റെ അടുത്തേക്കു പോകും (7:33)

  • നിങ്ങള്‍ എന്നെ അന്വേഷിക്കും പക്ഷേ എന്തു സംഭവിക്കും എന്നാണ് യേശു പറയുന്നത്?

    - നിങ്ങള്‍ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ല. ഞാന്‍ ആയിരിക്കു ന്നിടത്തു വരാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല (7:34)

  • നമുക്കു കണ്ടെത്താന്‍ കഴിയാത്തവിധം എവിടേക്കാണ് അവന്‍ പോവുക? ആരുടെ വാക്കുകള്‍?

    - യഹൂദര്‍ പരസ്പരം പറഞ്ഞതാണിത് (7:35)

  • ആരുടെയിടയില്‍ ചിതറിപ്പാര്‍ക്കുന്നവരുടെ അടുത്തുപോയി അവരെ പഠിപ്പിക്കാനായിരിക്കും എന്നാണ് യഹൂദര്‍ യേശുവി നെക്കുറിച്ച് പറഞ്ഞത്?

    - ഗ്രീക്കുകാരുടെ ഇടയില്‍ (7:35)

  • നിങ്ങള്‍ എന്നെ അന്വേഷിക്കും, കണ്ടെത്തുകയില്ല എന്നും ഞാന്‍ ആയിരിക്കു ന്നിടത്തു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല എന്നും അവന്‍ പറഞ്ഞ ഈ വചനം എന്താണ്? ആരുടെ സംശയമാണിത്?

    - യഹൂദരുടെ (7:36)

  • ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ എന്ന് യേശു എപ്പോഴാണ് പറഞ്ഞത്?

    - തിരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റു നിന്നു ശബ്ദമുയര്‍ത്തിപ്പറഞ്ഞു (7:37)

  • തിരുനാളിന്റെ അവസാനദിനത്തില്‍ യേശു പറഞ്ഞതെന്ത്?

    - ''ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍ നിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതു പോലെ, ജീവജലത്തിന്റെ അരുവികള്‍ ഒഴുകും'' (7:37-38)

  • എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍ നിന്ന് വിശുദ്ധലിഖിതം പ്രസ്താവി ക്കുന്നതുപോലെ ........... ഒഴുകും. പൂരിപ്പിക്കുക.

    - ജീവജലത്തിന്റെ അരുവികള്‍ (7:38)

  • ജീവജലത്തിന്റെ അരുവികള്‍ ഒഴുകും എന്ന് യേശു പറഞ്ഞത് എന്തിനെപ്പറ്റിയാണ്?

    - അവന്‍ ഇത് പറഞ്ഞത് തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ് (7:39)

  • അതുവരെയും ആത്മാവ് നല്‍കപ്പെട്ടിട്ടില്ലായിരുന്നു എന്ന് യോഹന്നാന്‍ 7:39 ല്‍ പറയാന്‍ കാരണം എന്ത്?

    - എന്തെന്നാല്‍ യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല (7:39)

  • ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ എന്ന യേശുവിന്റെ വാക്കുകള്‍ കേട്ട 'ചിലര്‍' എന്ത് അവനെപ്പറ്റി പറഞ്ഞു?

    - ഇവന്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകനാണ് എന്ന് 'ചിലര്‍' പറഞ്ഞു (7:40)

  • 'മറ്റു ചിലര്‍' എന്താണ് യേശുവിനെപ്പറ്റി പറഞ്ഞതായി 7:41 ല്‍ പറയുന്നത്?

    - മറ്റു ചിലര്‍ പറഞ്ഞു ഇവന്‍ ക്രിസ്തുവാണ് (7:41)

  • എന്നാല്‍ വേറെ ചിലര്‍ എന്താണ് ക്രിസ്തുവിനെപ്പറ്റി പറഞ്ഞു എന്ന് യോഹ. 7:42 ല്‍ കാണുന്നത്?

    - എന്നാല്‍ വേറെ ചിലര്‍ ചോദിച്ചു. ക്രിസ്തു ഗലീലിയില്‍ നിന്നാണോ വരുക? ക്രിസ്തു ദാവീദിന്റെ സന്താനപരമ്പരയില്‍ നിന്നാണെന്നും, ദാവീദിന്റെ ഗ്രാമമായ ബേത്‌ലെഹെമില്‍ നിന്ന് അവന്‍ വരുമെന്നുമല്ലേ വിശുദ്ധ ലിഖിതം പറയുന്നത് (7:42)

  • യേശുവിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായപ്പോള്‍ അവര്‍ എന്ത് ആഗ്രഹിച്ചു? എന്നാല്‍ എന്താണ് നടന്നത്?

    - ചിലര്‍ അവനെ ബന്ധിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ ആരും അവന്റെമേല്‍ കൈവച്ചില്ല (7:44)

  • എന്തുകൊണ്ടാണ് നിങ്ങള്‍ അവനെ കൊണ്ടു വരാഞ്ഞത്? ആര് ആരോട് എപ്പോള്‍ ചോദിച്ചു?

    - യേശുവിനെ ബന്ധിക്കാതെ സേവകന്‍മാര്‍ തിരിച്ചു ചെന്നപ്പോള്‍ പുരോഹിത പ്രമുഖന്‍മാരും ഫരിസേയരും അവരോട് ചോദിച്ചതാണിത് (7:45)

  • യേശുവനെ കൊണ്ടു വരാഞ്ഞതിന് സേവകന്മാര്‍ എന്തു മറുപടിയാണ് കൊടുത്തത്?

    - ''അവനെപ്പോലെ ആരും ഇതുവരെ സംസാരിച്ചിട്ടില്ല'' എന്ന മറുപടിയാണ് കൊടുത്തത് (7:46)

  • നിങ്ങളും വഞ്ചിതരായോ? ആര് ആരോട് ചോദിച്ചു?

    - ഫരിസേയര്‍ സേവകരോട് (7:47)

  • ........... ലോ ........... ലോ ആരെങ്കിലും അവനില്‍ വിശ്വസിച്ചുണ്ടോ? പൂരിപ്പിക്കുക.

    - അധികാരികളിലോ, ഫരിസേയരിലോ (7:48)

  • നിയമം അറിഞ്ഞു കൂടാത്ത ഈ ജനക്കൂട്ടം എങ്ങിനെയുള്ളവരാണെന്നാണ് ഫരിസേയര്‍ പറയുന്നത്?

    - ശപിക്കപ്പെട്ടവരാണ് (7:49)

  • എന്താണ് നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ എന്ന് നിക്കൊദേമോസ് ചോദിച്ചത് ?

    - ഒരുവനു പറയാനുള്ളത് ആദ്യം കേള്‍ക്കാതെയും അവന്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാതെയും അവനെ വിധിക്കാന്‍ (7:51)

  • നിക്കേദേമോസിനെ യോഹ. 7:50 ല്‍ എങ്ങനെയാണ് പരിചയപ്പെടുത്തുന്നത്?

    - മുമ്പൊരിക്കല്‍ യേശുവിന്റെ അടുക്കല്‍ പോയവനും അവരിലൊരുവനുമായ നിക്കൊദേമോസ് (7:50)

  • ഫരിസേയര്‍, നിക്കേദേമോസിന്റെ സംശയത്തിന് എന്തു മറുപടിയാണ് പറഞ്ഞത്?

    - നീയും ഗലീലിയില്‍ നിന്നാണോ? പരിശോധിച്ചു നോക്കൂ, ഒരു പ്രവാചകനും ഗലീലിയില്‍ നിന്നുവരുന്നില്ല എന്ന് അപ്പോള്‍ മനസ്സിലാകും.

  • ഓരോരുത്തരും എങ്ങോട്ടു പോയി എന്നാണ് 7:53ല്‍ കാണുന്നത്?

    - സ്വന്തം വീടുകളിലേക്ക് പോയി (7:53)

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

സ്നാപക ശിരസ്സുകൊണ്ട് സലോമി എന്ത് ചെയ്തിട്ടുണ്ടാകും?

സഭാതാരം പി. റ്റി. കുര്യാക്കോസ്

സഭാസമൂഹത്തെ വസ്തുനിഷ്ഠമായി വായിച്ച വൈദികശ്രേഷ്ഠൻ

വിശുദ്ധ ഫിലിപ്പ് (61) & വിശുദ്ധ ചെറിയ യാക്കോബ് (62) : മെയ് 3