ആരെ ഭയന്നാണ് ജനങ്ങള്‍ യേശുവിനെപ്പറ്റി പരസ്യമായി ഒന്നും സംസാരിക്കാന്‍ ധൈര്യപ്പെടാതിരുന്നത്?
- യഹൂദരെ ഭയന്ന് (7:13)
എപ്പോഴാണ് യേശു ദേവാലയത്തില്‍ ചെന്ന് പഠിപ്പിച്ചു തുടങ്ങി എന്ന് യോഹ. 7:14ല്‍ കാണുന്നത്?
- തിരുനാള്‍ പകുതിയായപ്പോള്‍ (7:14)
തിരുനാള്‍ പകുതിയായപ്പോള്‍ യേശു എവിടെയാണ് ചെന്ന് പഠിപ്പിച്ച് തുടങ്ങിയത്?
- ദേവാലയത്തില്‍ (7:14)
ദേവാലയത്തില്‍ യേശു പഠിപ്പിച്ചപ്പോള്‍ എന്തു പറഞ്ഞാണ് യഹൂദര്‍ വിസ്മയിച്ചത്?
- ഒന്നും പഠിച്ചിട്ടില്ലാതിരിക്കെ, ഇവന് ഇത്ര അറിവ് എവിടെ നിന്നു കിട്ടി എന്നു പറഞ്ഞ് (7:15)
യേശു പറഞ്ഞു. എന്റെ പ്രബോധനം എന്റെ സ്വന്തമല്ല. ........... അത്രേ പൂരിപ്പിക്കുക?
- എന്നെ അയച്ചവന്റെതത്രേ (7:16)
'ആരാണ്' യേശുവിന്റെ പ്രബോധനം ദൈവത്തില്‍ നിന്നുള്ളതോ അതോ ഞാന്‍ സ്വയം നല്‍കുന്നതോ എന്ന് മനസ്സിലാക്കും എന്ന് യേശു പറയുന്നത്?
- അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ മനസ്സുള്ളവന്‍ (7:17)
സ്വമേധയാ സംസാരിക്കുന്നവന്‍ എന്താണ് അന്വേഷിക്കുന്നത്?
- സ്വന്തം മഹത്വം അന്വേഷിക്കുന്നു (7:18)
തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവന്‍ ആരാണ്? അവനില്‍ എന്തില്ല?
- സത്യവാനാണ്. അവനില്‍ അനീതിയില്ല (7:18)
ആര് നിങ്ങള്‍ക്ക് നിയമം നല്‍കിയില്ലേ എന്നാണ് യേശു ചോദിക്കുന്നത്?
- മോശ
മോശ നിങ്ങള്‍ക്ക് നിയമം നല്‍കിയില്ലേ എന്നിട്ടും നിങ്ങള്‍ എന്തു ചെയ്യുന്നില്ല എന്നാണ് യേശു ജനങ്ങളോട് പറയുന്നത്?
- എന്നിട്ടും നിങ്ങളാരും നിയമം പാലിക്കുന്നില്ല (7:19)
എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ കൊല്ലാന്‍ ആലോചിക്കു ന്നത് എന്ത് യേശു ജനങ്ങളോട് ചോദിക്കുമ്പോള്‍ അവര്‍ പറയു ന്ന മറുപടി എന്ത്?
- ജനങ്ങള്‍ പറഞ്ഞു നിനക്കു പിശാചുണ്ട്. ആരാണ് നിന്നെ കൊല്ലാന്‍ ആലോചിക്കുന്നത് (7:20)
നിനക്കു പിശാചുണ്ട് എന്നെല്ലാം ജനങ്ങള്‍ പറഞ്ഞപ്പോള്‍ യേശു എങ്ങിനെയാണ് മറുപടി പറഞ്ഞത്?
- യേശു പ്രതിവചിച്ചു ഞാന്‍ ഒരു പ്രവൃത്തി ചെയ്തു. അതില്‍ നിങ്ങളെല്ലാവരും ആശ്ചര്യപ്പെടുന്നു (7:21)
മോശ നിങ്ങള്‍ക്ക് പരിച്ഛേദന നിയമം നല്‍കിയിരിക്കുന്നു. വാസ്തവത്തില്‍ അത് മോശയില്‍ നിന്നല്ല, പിന്നെ ആരില്‍ നിന്നാണ് എന്നാണ് യേശു പറയുന്നത്?
- പിതാക്കന്‍മാരില്‍ നിന്നാണ് (7:22)
യോഹ.7:22 ന് സമാനമായി പഴയനിയമത്തിലെ വാക്യങ്ങള്‍ ഏവ?
- ലേവ്യ 12:3, ഉത്പ. 17:10, ഉല്‍പ. 21:4
(കുഞ്ഞ് ജനിച്ച് 8-ാം ദിവസം പരിച്ഛേദനം നടത്തണം)
മോശയുടെ നിയമം ലംഘിക്കാതിരിക്കുന്നതിന് ഒരുവന്‍ ഏത് ദിവസം പോലും പരിച്ഛേദനം സ്വീകരിക്കുന്നു എന്നാണ് യേശു പറയുന്നത്?
- സാബത്തു ദിവസം (7:23)
എന്തിനു നിങ്ങള്‍ എന്നോടു കോപിക്കുന്നുവോ എന്നാണ് യേശു ചോദിക്കുന്നത്?
- മോശയുടെ നിയമം ലംഘിക്കാതിരിക്കുന്നതിന് ഒരുവന്‍ സാബത്തുദിവസം പരിച്ഛേദനം സ്വീകരിക്കുന്നുവെങ്കില്‍, സാബത്തുദിവസം ഒരു മനുഷ്യനെ ഞാന്‍ (യേശു) പൂര്‍ണ്ണമായി സുഖമാക്കിയതിനു നിങ്ങള്‍ എന്നോടു കോപിക്കുന്നുവോ? (7:23)
പുറമെ കാണുന്നതനുസരിച്ചു വിധിക്കാതെ ................... വിധിക്കുവിന്‍?
- നീതിയായി വിധിക്കുവിന്‍ (7:24)
ഇവനെയല്ലേ അവര്‍ കൊല്ലാന്‍ അന്വേഷിക്കുന്നത്? എന്നാല്‍ ഇതാ ഇവന്‍ പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവര്‍ ഇവനോട് ഒന്നും പറയുന്നില്ല. ആരുടെ വാക്കുകള്‍?
- ജറുസലെം നിവാസികളില്‍ ചിലര്‍ പറഞ്ഞതാണിത് (7:25)
ഇവന്‍ തന്നെയാണ് ........... എന്ന് ഒരുപക്ഷെ അധികാരികള്‍ യഥാര്‍ത്ഥത്തില്‍ അറിഞ്ഞിരിക്കുമോ?
- ക്രിസ്തുവെന്ന് (7:26)
ഇവന്‍ തന്നെയാണ് ക്രിസ്തുവെന്ന് ആര് അറിഞ്ഞിരിക്കുമോ എന്നത് ജറുസെലം നിവാസികള്‍ ചോദിക്കുന്നത്?
- അധികാരികള്‍ (7:26)
യേശു എവിടെ നിന്നു വരുന്നു എന്നതിനെപ്പറ്റി ജറുസലെം നിവാസികള്‍ എന്താണ് സംസാരിച്ചത്?
- ഇവന്‍ എവിടെ നിന്നു വരുന്നു എന്നു നമുക്കറിയാം. എന്നാല്‍ ക്രിസ്തു വരുമ്പോള്‍ എവിടെ നിന്നാണ് വരുന്നതെന്ന് ആരും അറിയുകയില്ലല്ലോ (7:27)
ഞാന്‍ ആരാണെന്നും എവിടെ നിന്നു വരുന്നുവെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍ ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന്‍ സത്യവാനാണ്. ആരുടെ വാക്കുകള്‍?
- ദേവാലയത്തില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു ഉച്ചത്തില്‍ പറഞ്ഞ വാക്കുകള്‍ (7:28)
അവിടുത്തെ നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ, എനിക്ക് അവിടുത്തെ അറിയാം കാരണം എന്ത്?
- എന്തെന്നാല്‍ ഞാന്‍ (യേശു) അവിടുത്തെ അടുക്കല്‍ നിന്നു വരുന്നു. അവിടുന്നാണ് എന്നെ അയച്ചത് (7:29)