LOGOS QUIZ

വി. യോഹന്നാൻ - Chap.7 [1of3]

Sathyadeepam
  • ഏഴാം അധ്യായത്തിലെ വാക്യങ്ങള്‍ എത്ര? തലക്കെട്ടുകള്‍ എത്ര?

    - വാക്യങ്ങൾ : 53, തലക്കെട്ടുകള്‍ : 6

  • യേശു യൂദയായില്‍ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടാതെ ഗലീലിയില്‍ ചുറ്റി സഞ്ചരിക്കാന്‍ കാരണം എന്ത്?

    - യഹൂദര്‍ അവനെ വധിക്കാന്‍ അവസരം പാര്‍ത്തിരുന്നതിനാല്‍ (7:1)

  • യേശു എവിടെയാണ് സഞ്ചരിക്കാന്‍ ഇഷ്ടപ്പെടാതിരുന്നത്?

    - യൂദയായില്‍ (7:1)

  • യഹൂദരുടെ ഏതു തിരുനാള്‍ സമീപിച്ചിരുന്നതായാണ് യോഹ. 7:2 ല്‍ കാണുന്നത്?

    - കൂടാരത്തിരുനാള്‍

  • ''നീ ചെയ്യുന്ന പ്രവൃത്തികള്‍ നിന്റെ ശിഷ്യന്‍മാര്‍ കാണേണ്ടതിന് നീ ഇവിടം വിട്ടു യൂദയായിലേക്കു പോവുക'' ആര് ആരോട് പറഞ്ഞു?

    - യേശുവിന്റെ സഹോദരന്മാര്‍ യേശുവിനോട് (7:3)

  • നിന്റെ പ്രവൃത്തികള്‍ ആര് കാണേണ്ടതിനാണ് ഇവിടെ വിട്ടുപോവുക എന്ന് സഹോദരന്മാര്‍ യേശുവിനോട് പറയുന്നത്?

    - ശിഷ്യന്‍മാര്‍ കാണേണ്ടതിന് (7:3)

  • പരസ്യമായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവന്‍ രഹസ്യമായി പ്രവര്‍ത്തിക്കുകയില്ല. ആരുടെ വാക്കുകള്‍?

    - യേശുവിന്റെ സഹോദരന്മാരുടെ (7:4)

  • നീ ഇതെല്ലാം ചെയ്യുന്നെങ്കില്‍ നിന്നെ ലോകത്തിന് വെളിപ്പെടുത്തുക എന്ന് യേശുവിനോട് പറഞ്ഞത് ആര്?

    - അവന്‍ സഹോദരന്മാര്‍ (7:4)

  • 'അവന്റെ സഹോദരന്‍മാര്‍ പോലും അവനില്‍ വിശ്വസിച്ചിരു ന്നില്ല'എന്ന് യോഹന്നാന്റെ സുവിശേഷത്തില്‍ എത്രാം അധ്യായം എത്രാം വാക്യത്തില്‍ കാണന്നു?

    - യോഹ. 7:5

  • യേശു പറഞ്ഞു: എന്റെ സമയം ഇതുവരെയും ആയിട്ടില്ല. നിങ്ങള്‍ക്കാകട്ടെ എപ്പോഴും ........... ........... ആണല്ലോ?

    - അനുകൂലമായ സമയം ആണല്ലോ (7:6)

  • ലോകം യേശുവിനെ വെറുക്കുന്നതിന് കാരണം എന്താണ് യേശു പറയുന്നത്?

    - അതിന്റെ പ്രവൃത്തികള്‍ തിന്മയാണെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നതിനാല്‍ അത് എന്നെ (യേശുവിനെ) വെറുക്കുന്നു (7:7)

  • 'ലോകത്തിനു നിങ്ങളെ വെറുക്കാന്‍ സാധിക്കുന്നില്ല' ആരാണ് ഈ നിങ്ങള്‍? ആരുടെ വാക്കുകളാണിത്?

    - നിങ്ങള്‍ : യേശുവിന്റെ സഹോദരര്‍, വാക്കുകള്‍ : യേശുവിന്റെത് (7:7)

  • യേശു തിരുനാളിന് പോകുന്നില്ല എന്ന് പറഞ്ഞതിന് കാരണമായി എന്താണ് പറയുന്നത്?

    - എന്റെ സമയം ഇനിയും പൂര്‍ത്തിയായിട്ടില്ല (7:8)

  • തിരുനാളിനു പോകാതെ യേശു എവിടെയാണ് താമസിച്ചത്?

    - ഗലീലിയില്‍ (7:9)

  • യേശു എപ്പോഴാണ് തിരുനാളിന് പോയത്?

    - അവന്റെ സഹോദരന്മാര്‍ തിരുനാളിന് പോയശേഷം (7:10)

  • യേശു എങ്ങനെയാണ് തിരുനാളിന് പോയത്?

    - രഹസ്യമായി (7:10)

  • ആരാണ് തിരുനാളില്‍ യേശുവിനെ അന്വേഷിച്ചു കൊണ്ടിരുന്നത്?

    - യഹൂദര്‍ (7:11)

  • എന്ത് ചോദിച്ചുകൊണ്ടാണ് യഹൂദര്‍ യേശുവിനെ, തിരുനാളില്‍ അന്വേഷിച്ചു കൊണ്ടിരുന്നത്?

    - അവനെവിടെ എന്നു ചോദിച്ചുകൊണ്ട് (7:11)

  • ആളുകള്‍ യേശുവനെപ്പറ്റി എങ്ങിനെ പലതും പറഞ്ഞിരുന്നു എന്നാണ് യോഹ. 7:12ല്‍ സൂചിപ്പിക്കുന്നത്?

    - രഹസ്യമായി പലതും പറഞ്ഞിരുന്നു (7:12)

  • ചിലര്‍ യേശുവിനെപ്പറ്റി എന്തു പറഞ്ഞു എന്നാണ് 7:12 ല്‍ കാണുന്നത്?

    - അവന്‍ നല്ല ഒരു മനുഷ്യനാണ് എന്ന് ചിലര്‍ പറഞ്ഞു (7:12)

  • അവന്‍ ജനങ്ങളെ വഴിപിഴപ്പിക്കുന്നു എന്നു പറഞ്ഞത് ആര്?

    - മറ്റു ചിലര്‍ (7:12)

വിശുദ്ധ പീയൂസ് അഞ്ചാമന്‍ (1504-1572) : ഏപ്രില്‍ 30

സീയെന്നായിലെ വിശുദ്ധ കാതറൈന്‍ (1347-1380) : ഏപ്രില്‍ 29

എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രപാതകളെ കുറിച്ച് സുബോധനയിൽ ചർച്ച

വിവരാവകാശ നിയമത്തെ കയ്യേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കണം : ഡോ. അബ്ദുൽ ഹക്കീം

വിശുദ്ധ പീറ്റര്‍ ചാനല്‍ (1808-1841) : ഏപ്രില്‍ 28