എന്തല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവര്‍ത്തി ക്കാന്‍ സാധിക്കുകയില്ല എന്നാണ് യോഹ. 5:19 ല്‍ പറയുന്നത്?
- പിതാവ് ചെയ്തു കാണുന്നതല്ലാതെ (5:19)
എന്നാല്‍ പിതാവ് ചെയ്യുന്നതെല്ലാം അപ്രകാരം തന്നെ .........ഉം ചെയ്യുന്നു?
- പുത്രനും (5:19)
എന്തെന്നാല്‍ പിതാവു ........... ............. താന്‍ ചെയ്യുന്നതെല്ലാം അവനെ കാണിക്കുകയും ചെയ്യുന്നു.
- പുത്രനെ സ്‌നേഹിക്കുകയും (5:20)
നിങ്ങള്‍ വിസ്മയിക്കത്തക്കവിധം ഇവയെക്കാള്‍ ........... .......... അവിടുന്ന് അവനെ കാണിക്കും?
- വലിയ പ്രവൃത്തികളും (5:20)
പിതാവ് മരിച്ചവരെ എഴുന്നേല്‍പിച്ച് എന്തു ചെയ്യുന്നു?
- അവര്‍ക്കു ജീവന്‍ നല്‍കുന്നു (5:21)
പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്ക് എന്ത് നല്‍കുന്നു?
- ജീവന്‍ നല്‍കുന്നു (5:21)
പിതാവ് ആരെയും വിധിക്കാതെ, വിധി മുഴുവന്‍ ആരെ ഏല്‍പിച്ചിരിക്കുന്നു?
- പുത്രനെ ഏല്‍പ്പിച്ചിരിക്കുന്നു (5:22)
പിതാവിനെ ആദരിക്കുന്നതുപോലെ തന്നെ എല്ലാവരും പുത്രനെ ആദരിക്കേണ്ടതിന് പിതാവ് എന്താണ് ചെയ്തത്?
- പിതാവ് ആരെയും വിധിക്കാതെ, വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്‍പ്പിച്ചിരിക്കുന്നു (5:22, 5:23)
പുത്രനെ ആദരിക്കാത്തവരാരും എന്തു ചെയ്യുന്നില്ല?
- അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല (5:23)
ആര്‍ക്കാണ് നിത്യജീവനുള്ളത്?
- യേശു പറയുന്നു, ''എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്'' (5:24)
ആര്‍ക്കാണ് ശിക്ഷാവിധി ഉണ്ടാകാത്തത്?
- യേശുവിന്റ വചനം കേള്‍ക്കുകയും അവനെ അയച്ചവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവന് (5:24)
ആരാണു മരണത്തില്‍ നിന്നു ജീവനിലേക്ക് കടന്നിരിക്കുന്നത്?
- യേശുവിന്റെ വചനം കേള്‍ക്കുകയും അവനെ അയച്ച വനില്‍ വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. ശിക്ഷാവിധിയില്ല, പ്രത്യുത മരണത്തില്‍ നിന്ന് ജീവനിലേക്ക് കടന്നിരിക്കുന്നു (5:24)
ഏത് സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും എന്നാണ് യോഹ. 5:25 ല്‍ പറയുന്നത്?
- മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു. അല്ല വന്നു കഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും (5:25)
പുത്രന് എന്തിനുള്ള വരമാണ് പിതാവ് നല്‍കിയിരിക്കുന്നത്?
- പിതാവിന് തന്നില്‍ത്തന്നെ ജീവനുള്ളതുപോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടാകാന്‍ അവിടുന്നു വരം നല്‍കിയിരിക്കുന്നു (5:26)
.......... ആയതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു?
- മനുഷ്യപുത്രനായതുകൊണ്ട് (5:27)
എവിടെയുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു?
- കല്ലറകളില്‍ ഉള്ളവരെല്ലാം (5:28)
........... എന്തെന്നാല്‍ കല്ലറകളില്‍ ഉള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു?
- ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ട (5:28)
നന്മ ചെയ്തവര്‍ എന്തിന്റെ ഉയിര്‍പ്പിനായും തിന്മ ചെയ്തവര്‍ എന്തിന്റെ ഉയിര്‍പ്പിനായും ആണ് പുറത്ത് വരുന്നത്?
- നന്മ ചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും, തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തു വരും (5:29)
അഞ്ചാം അധ്യായത്തിലെ മൂന്നാമത്തെ ശീര്‍ഷകം എന്ത്?
- യേശുവിന്റെ സാക്ഷ്യം
സ്വമേധയാ ഒന്നും ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല. ഞാന്‍ ........... ........... ഞാന്‍ വിധിക്കുന്നു? പൂരിപ്പിക്കുക.
- ശ്രവിക്കുന്നതുപോലെ (5:30)
എന്റെ വിധി ന്യായപൂര്‍വ്വകവുമാണ് കാരണം?
- എന്റെ ഇഷ്ടമല്ല എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത് (5:30)
എങ്ങിനെയെങ്കില്‍ എന്റെ സാക്ഷ്യം സത്യമല്ല എന്നാണ് യേശു പറയുന്നത്?
- ഞാന്‍ എന്നെക്കുറിച്ചു തന്നെ സാക്ഷ്യപ്പെടുത്തുന്നെങ്കില്‍ എന്റെ സാക്ഷ്യം സത്യമല്ല
ആരുടെ സാക്ഷ്യം സത്യമാണെന്നാണ് യോഹ. 5:32 ല്‍ പറയുന്നത്?
- എന്നെക്കുറിച്ചു സാക്ഷ്യം നല്‍കുന്ന വേറൊരാളുണ്ട്. എന്നെക്കുറിച്ചുള്ള അവന്റെ സാക്ഷ്യം സത്യമാണ് (5:32)