

കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺസിഞ്ഞോർ റോക്കി റോബി കളത്തിൽ കൊടി ഉയത്തി. വികാരി ഫാ. പ്രിൻസ് പടമാട്ടുമ്മൽ സഹവികാരി ഫാ. വിപിൻ മുതലാംപറമ്പിൽ, നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, ജനറൽ കൺവീനർ ടോമികളത്തിപ്പറമ്പിൽ, കൈകാരന്മാരായ ജോയ് കളത്തിൽ, ചാർളി പുളിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
തുടർന്ന് നടന്ന ദിവ്യബലിക്ക് ഡോൺ ബോസ്‌കോ ഹോസ്‌പിറ്റൽ ഡയറക്ടർ ഫാ. ക്ലോഡിൻ ബിവേര മുഖ്യ കാർമ്മികനായി. മുട്ടിനകം പള്ളിവികാരി ഫാ. ജോംസൺ തോട്ടുങ്കൽ വചന പ്രഘോഷണം നടത്തി. ഞായറാഴ്ചയാണ് തിരുഹൃദയ ഉട്ടുതിരുനാൾ .